Monday, 4 August 2025

കോട്ടുവാതുക്കൽ വാർഡിലെ വലുതും ചെറുതുമായ റോഡുകൾ പൂർണ്ണമായും തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ.



ചാത്തന്നൂർ: കോട്ടുവാതുക്കൽ  വാർഡിലെ വലുതും ചെറുതുമായ റോഡുകൾ പൂർണ്ണമായും തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ.
നടക്കാനും വാഹനങ്ങൾക്കു പോകാനും കഴിയാത്ത വിധമാണ്  റോഡുകൾ തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ  ഗ്രാമ പഞ്ചായത്തിലെ  പതിനെട്ടാം വാർഡിലെ ഇത്തിക്കര-
തോട്ടവാരം - പാലമൂട് റോഡും, കോട്ടുവാതുക്കൽ - പാലമൂട് റോഡുമാണ് സഞ്ചാരയോഗ്യമല്ലാതെ  തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ - പരവൂർ 
റോഡിനെയും  കൊല്ലം - തിരുവനന്തപുരം ദേശീയപാതയേയും ബന്ധിപ്പിക്കുന്ന 
 ബന്ധിപ്പിക്കുന്ന ബൈപാസ് റോഡുകളാണിത്. 10വർഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതെയാതെയാണ് റോഡ് കിടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
ഇത്തിക്കര പാലത്തിന്റെ തീരത്ത് കൂടിയുള്ള ഇത്തിക്കര-തോട്ടവാരം - പാലമൂട് 
 റോഡിൻ്റെ വശങ്ങൾ കാടു വളർന്നു കിടക്കുന്നതു മൂലം ഇഴജന്തുക്കളെ പേടിച്ചാണു ജനങ്ങളുടെ യാത്ര. ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ഇതിലൂടെ പോകാനാവാത്ത അവസ്‌ഥയിലാണ്.പരവൂരിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുമുക്കിൽ എത്താതെ ഇത്തിക്കരയിൽ എത്തിചേരുന്ന പ്രധാന റോഡുകളാണിത്. 
ഈ റോഡുകൾക്ക് സമീപമായി സർക്കാർ പുറബോക്ക്  ധാരാളമായി ഉള്ളതിനാൽ റോഡിന്റെ വീതി കുട്ടി സഞ്ചാരയോഗ്യമാക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ:  തകർന്ന് കിടക്കുന്ന കോട്ടുവാതുക്കൽ - പാലമൂട് റോഡ്

No comments:

Post a Comment