പാലമൂട് - കാപെക്സ് ജംഗ്ഷൻ റോഡ് പുനർ നിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയെ പരവൂർ- ചാത്തന്നൂർ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പൊതു മരാമത്ത് വകുപ്പ് കോടികൾ ചിലവഴിച്ച് 6 വർഷം മുൻപ് പുനർ നിർമ്മാണം നടത്തിയ റോഡാണ് ഇപ്പോൾ പൂർണ്ണമായും തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ - ചിറക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിലേക്ക്
പത്തോളം പ്രധാന റോഡുകൾ വന്ന് ചേരുന്നുണ്ട് അത് കൊണ്ട് തന്നെ ചാത്തന്നൂർ നിയോജക മണ്ടലത്തിലെ പ്രധാന റോഡാണിത്.നിരവധി സ്കൂളുകളും കോളേജുകളിലെയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഈ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോഡിലെ കുഴിയിൽ വീണ് ദുരിതംപേറുകയാണ് യാത്രക്കാർ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട് ഇത് മൂലം
പലയിടത്തും കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് കൂടാതെ അപകടങ്ങളും പെരുകുകയാണ്. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽവീണ് പരിക്കുപറ്റുന്നത് ഇവിടെ പതിവ് കാഴ്‌യാണ് അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്.വെള്ളമൊഴുകി
പോകാൻ ഓടകൾ ഇല്ലാത്തത് മൂലം മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ്. വെള്ളം കെട്ടി നില്ക്കുന്നത് മൂലം റോഡിലെ കുഴികളറിയാതെ വഴിയാത്രക്കാർ പലപ്പോഴും അപകടത്തിൽപെടുന്നു. റോഡ് നന്നാക്കാൻ ഉടൻ നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@ കൊല്ലാക്കുഴി പാലം അപകടാവസ്ഥയിൽ
മീനാട് പാലമൂട് - കാപെക്സ് ജംഗ്ഷൻ റോഡിലെ പ്രധാന പാലമാണ് ചാത്തന്നൂർ
റോഡിന് കുറുകെയുള്ള കൊല്ലാക്കുഴി പാലം ഇത് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന രീതിയിലാണ് നിൽക്കുന്നത്. ഈ ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന ഭാഗമാണ് അപകടാവസ്ഥയിലായ ഈ പാലം. പാലത്തിന്റെ അടിഭാഗത്തെ പലയിടത്തും അടർന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് പലേടത്തും അടർന്നുവീണു. കമ്പികൾ തുരുമ്പെടുത്തു വെളിയിൽ കാണാവുന്ന സ്ഥിതിയിലാണ്.
കൈവരികൾ നശിച്ച അവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കം കാരണം പാലത്തിന് വലിയ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പാലം പുതുക്കിപ്പണിയാൻ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ റോഡ് പുനർ നിർമ്മാണം നടത്തിയതിൽ നടന്നത് ഗുരുതര അഴിമതി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 - ലാണ് റോഡ് പുനർനിർമ്മാണം നടത്തിയത് എന്ന് പൊതുമരാമത്ത് രേഖകളിൽ ഉണ്ടെങ്കിലും പുനർനിർമ്മാണം നടന്നിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പുനർ നിർമ്മാണത്തിന് ടെൻഡർ നൽകിയ പദ്ധതി
പൂർത്തീകരിക്കാതെ അനിശ്ചിതത്വത്തിൽ നീളുന്നത് മൂലം ഉണ്ടായ ജനകീയ പ്രതിക്ഷേധത്തിന്റെ മറവിൽ റോഡ് ടാറിംഗ് ചെയ്ത് നിർമ്മാണം പൂർത്തിയാക്കി നിർമ്മാണ കബനി മടങ്ങി ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും തകർന്ന് തുടങ്ങി
കരാർപ്രകാരം ടെൻഡർ നടപടികളിലുള്ള നിർമ്മാണ പ്രവൃത്തികൾ ഒന്നും തന്നെ പൂർത്തിയാക്കിയില്ല റോഡ് ടാറിംഗ് മാത്രമാണ് നടത്തിയത് ഗുരതരമായ അഴിമതിയാണ്
റോഡ് നിർമ്മാണത്തിൽ നടന്നത് എന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമ്മാണത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment