Wednesday, 6 August 2025

പട്ടികജാതി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ചിറക്കര പഞ്ചായത്തിലെ പോളച്ചിറ പട്ടികജാതി കോളനി ഉൾപ്പെടുന്ന ഒഴുകുപാറ രാമൻകുട്ടി നഗറിലെ പൊതു കിണറുംപമ്പ് ഹൗസും കാട് മൂടി പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്‌ അധികൃതർ.

ചാത്തന്നൂർ : പട്ടികജാതി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ചിറക്കര പഞ്ചായത്തിലെ 
പോളച്ചിറ പട്ടികജാതി കോളനി ഉൾപ്പെടുന്ന ഒഴുകുപാറ രാമൻകുട്ടി നഗറിലെ പൊതു കിണറും
പമ്പ് ഹൗസും കാട് മൂടി പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്‌ അധികൃതർ.  ജനങ്ങൾ ലൈൻ പൈപ്പിൽ വെള്ളം ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചായത്ത് കിണറാണ് കാടുമൂടി കിടക്കുന്നത്. പമ്പ് സെറ്റ് കേടായതിനുശേഷം ഇതുവരെയും അത് റിപ്പയർ ചെയ്തു വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ 
സ്വന്തം വാർഡ്‌ ആയിട്ട് പോലും അവഗണന യാണ്‌ എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി ഇവിടെ കാട് തെളിച്ചു പമ്പ് ഹൌസിന്റെ അറ്റകുറ്റപണികൾ നടത്തി കിണർ ശുചീകരണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.



No comments:

Post a Comment