Tuesday, 26 August 2025

ഓണസദ്യയിയ്ക്ക് മാറ്റ് കൂട്ടാൻ പപ്പട വിപണി ഉണർന്നുകഴിഞ്ഞു.



പരവൂർ: ഓണസദ്യയിയ്ക്ക്  മാറ്റ് കൂട്ടാൻ പപ്പട വിപണി ഉണർന്നുകഴിഞ്ഞു. 
പരിപ്പും പപ്പടവും നെയ്യും ചേർന്ന കോംബിനേഷൻ സദ്യയുടെ ഹൈ ലൈറ്റ് ആണ്. പ്രഥമനോടൊപ്പവും പപ്പടം ചേരും. അതാണ് പപ്പടത്തിന്റെ പെരുമ. പപ്പടം ഇല്ലാതെ സദ്യ ഇല്ല.ഓണക്കാലം പപ്പട നിർമ്മാണ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ നാളുകളാണ്. മുൻപ് നിരവധി കുടുംബങ്ങൾ പപ്പട നിർമ്മാണം നടത്തി ഉപജീവനമാർഗം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ അത് വളരെ കുറച്ച് മാത്രമായി ചുരുങ്ങി  എന്നാലും  പപ്പട വിപണിയിൽ കൈവയ്ക്കാൻ തമിഴ് നാടിന് കഴിഞ്ഞിട്ടില്ല. ഓണമെത്തിയതോടെ പപ്പട കവടക്കാർ 
വലിയ പ്രതീക്ഷയിലാണ്. 20 മുതൽ 50 രൂപ വരെയുള പായ്ക്കറ്റുകളാണ് വിപണിയിലെത്തുന്നത്. ആദ്യകാലങ്ങളിൽ 20 രൂപയുടെ പായ്ക്കറ്റിൽ 15 - 18 പപ്പടങ്ങൾ ഉണ്ടായിരുന്നതിപ്പോൾ 10-12 എണ്ണമായി കുറഞ്ഞു. 
ഒരു കിലോ ചെറിയ പപ്പടത്തിന് കടകളിൽ 180 മുതൽ 200 രൂപവരെ വിലയാണ്. ഓണം സ്പെഷ്യൽ പപ്പടം കിലോയ്ക്ക് 250 രൂപ മുതൽ 300 രൂപ വരെയുമാണ്. 
വൻകിട കമ്പനികൾ മെഷിനറി ഉപയോഗിച്ച് വൻതോതിൽ പപ്പടം നിർമ്മാണം നടത്തുന്നുണ്ടെങ്കിലും പ്രാദേശികമായി വീടുകളിൽ തന്നെ ഉണ്ടാക്കുന്ന പപ്പടങ്ങൾക്ക് ആവശ്യക്കാരേറെയാണ്.തൊട്ടാൽ പൊടിയും എങ്കിലും നിർമാണം അത്ര നിസ്സാരമല്ല. മാവ് കുഴച്ച് ഉരുളയാക്കിയ ശേഷം റബർ ഷീറ്റ് പോലെ പരത്തും. പിന്നെ റോളറിലൂടെ കടത്തി വിട്ടാണ് പപ്പട നിർമാണം. തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിമാവ് വിതറും. ഇതൊക്കെ പരമ്പരാഗതമായി കൈകൊണ്ടാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മാവ് കുഴയ്ക്കുന്നതു മുതൽ അരിമാവ് വിതറുന്നതു വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. ചണച്ചാക്കിൽ പപ്പടം നിരത്തുന്നത് ഒരു കലയാണ്. ഉഴുന്ന് പൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് അസംസ്കൃത വസ്‌തുക്കൾ. മായാ ചേർക്കാതെയും വെളിച്ചെണ്ണ ഉപയോഗിച്ചും ആണ് പപ്പടം തയ്യാറാക്കുന്നതെന്ന് നിർമാതാവായ പരവൂരിലെ പാരബര്യ പപ്പട നിർമ്മാണ യൂണിറ്റ് ഉടമ ബിജു ജന്മഭൂമിയോട് പറഞ്ഞു. വലിപ്പമുള്ള പപ്പടങ്ങൾക്കാണ് ഓണവിപണിയിൽ ആവശ്യക്കാരെന്ന് ബിജു പറയുന്നു. പക്ഷേ, പപ്പടത്തിന് വലുപ്പം കൂടുതോറും ഉണക്കിയെടുക്കാൻ പ്രയാസമാണ്. ഉണക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെയെല്ലാം കൈ കൊണ്ടാണ് ചെയ്യുന്നത്. ചെറുതും വലുതുമായി സാധാരണ പപ്പടങ്ങൾക്ക് പുറമെ മസാല പപ്പടം പോലുള്ളവിവിധ രുചിയിലുള പപ്പടങ്ങളും വിപണിയിലുണ്ട്. വീടുകളിൽ ഉണ്ടാക്കി ഉണക്കിയെടുക്കുന്ന പപ്പടം പായ്ക്കറ്റുകളിലായി കടകളിലും ഹോട്ടലുകളിലും നൽകുന്നതിന് പുറമെ കാറ്ററിംഗ് കമ്പനികൾക്ക് വൻതോതിൽ നിർമ്മിച്ചുനൽകുന്ന സംഘങ്ങളും ജില്ലയിലുണ്ട്.സാധാരണയുള്ള വില്പനയുടെ ഇരട്ടിവില്പനയാണ് ഓണക്കാലത്ത്. ഓണാഘോഷങ്ങളിലേക്ക് നാടുണർന്നതോടെ ഓണസദ്യയ്ക്കുള്ള പപ്പടം തയ്യാറാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ഓണം, വിഷുക്കാലമാണ് ഇവർക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിപണിയെ വിലവർദ്ധനവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരു ചാക്ക് ഉഴുന്ന് പൊടിക്ക് 1000 രൂപയുടെ വർധന ഉണ്ടായി. മറ്റ് അസംസ്‌കൃത വസ്‌തുക്കൾക്കും വില കൂടി. അതുകൊണ്ടു ഉൽപാദന ചെലവും വിലയും തമ്മിൽ കൂട്ടിമുട്ടിക്കാൻ നിർമാതാക്കൾ ബുദ്ധിമുട്ടുന്നുണ്ട്.
ഉത്രാടനാളിലാണ് ഏറ്റവും കൂടുതൽ പപ്പട വില്പന നടക്കുന്നത്. തിരുവോണത്തിന്
പരിപ്പും പപ്പടവും നെയ്യും ചേർന്ന കോംബിനേഷൻ സദ്യയുടെ ഹൈ ലൈറ്റ് ആണ്. പ്രഥമനോടൊപ്പവും പപ്പടം ചേരും. അതാണ് പപ്പടത്തിന്റെ പെരുമ. പപ്പടം ഇല്ലാതെ സദ്യ ഇല്ല.










No comments:

Post a Comment