Monday, 4 August 2025

പൂതക്കുളത്ത് പട്ടാപകൽ ലഹരി വിപണന സംഘങ്ങൾ ഏറ്റുമുട്ടി കാർ കത്തിച്ചു

പരവൂർ: പൂതക്കുളത്ത് പട്ടാപകൽ ലഹരി വിപണന സംഘങ്ങൾ ഏറ്റുമുട്ടി കാർ കത്തിച്ചു ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ പോലീസ്  പിടികൂടി. ഇന്നലെ പകൽ പതിന്നൊര മണിയോടെ പൂതക്കുളം - ഊന്നിൻമൂട് റോഡിൽ ആശാരിമുക്ക് ജംഗഷന് സമീപമാണ് ഏറ്റ്  മുട്ടൽ നടന്നത്. ഊന്നിൻ മൂട് ഭാഗത്ത് നിന്നും മാരുതി കാറിൽ എത്തിയ നാലംഗ സംഘവും പ്രദേശത്തുള്ള മയക്കുമരുന്ന് സംഘവുമായി ഉണ്ടായ സംഘർഷമാണ് കാർ കത്തിക്കുന്നതിൽ കലാശിച്ചത്. സംഭവത്തെ കുറിച്ച് പോലീസ്  പറയുന്നത് ഇങ്ങനെയാണ്. മയക്കുമരുന്ന് കച്ചവടത്തിനിടയിലുള്ള തർക്കം പറഞ്ഞു തീർക്കാനായി വർക്കലയിൽ നിന്നുള്ള സംഘം ഇവിടെ എത്തുകയും 
സംസരത്തിനിടയിൽ ഉണ്ടായ തർക്കം മാരകായുധങ്ങളുമായുള്ള ഏറ്റ് മുട്ടലിൽ കലാശിക്കുകയും ഇതിനിടയിൽ കാറിൽ എത്തിയ മൂന്നു പേർ ഓടി രക്ഷപ്പെടുകയും 
ചെയ്തു ഒരാൾക്ക്  ഗുരുതരമായി പരിക്കേറ്റതിനാൽ ഓടാൻ കഴിയാതെ 
റോഡിൽ വീഴുകയായിരുന്നു ഇതിനിടയിൽ പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചു 
കൊണ്ട്  രണ്ടംഗ സംഘം കാർ അടിച്ചു തകർത്ത്  പെട്രോൾ ടാങ്കിന് തീ കൊളുത്തുകയായിരുന്നു. തീ 
കൊളുത്തിയതിന് ശേഷം ആക്രമണ സംഘത്തിൽപ്പെട്ടവരും ഓടി രക്ഷപ്പെട്ടു 
തീ  ആളിപടർന്നതോടെ നാട്ടുകാർ പോലീസിനെയും  ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു ഫയർഫോഴ്സ് സംഘം  എത്തി തീയണച്ചുവെങ്കിലും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. തിരുവനന്തപുരം കല്ലബലം വട
ശ്ശേരിക്കോണം സ്വദേശി ജയകണ്ണൻ(30)നെ പോലീസ്  നെടുങ്ങോലം താലൂക്ക് അശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവർക്കിടയിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ  കസ്റ്റഡിയിൽ എടുത്ത്  ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് നേരത്തെയും ഗുണ്ടാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment