Wednesday, 20 August 2025

കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടത് കര കനാൽ കാട് മൂടി മാലിന്യം നിറഞ്ഞ് ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ.

ചാത്തന്നൂർ: കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടത് കര കനാൽ കാട് മൂടി മാലിന്യം നിറഞ്ഞ് ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ചാത്തന്നൂർ പഞ്ചായത്തിലെ കനാൽ കടന്ന് പോകുന്ന  വിവിധ ഭാഗങ്ങളിലാണ് കൂറ്റൻ പാഴ് മരങ്ങൾ വളർന്ന്  കാട് മൂടി വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുന്നത്.
കനാൽ  കടന്ന് പോകുന്ന  കാരം കോട് ഏറം വാർഡുകളിൽ 40 അടി താഴ്ചയിലാണ് കാട് വളർന്ന് നിൽക്കുന്നത് ഇതിൽ ആളൊഴിഞ്ഞ ആളൊഴിഞ്ഞ തീരപ്രദേശമാകെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. തീരത്തോടു ചേർന്നു ചുരുക്കം ചില ഭാഗത്തെ ആൾപ്പാർപ്പുളളൂ. കുറ്റിക്കാടുകൾ, നാശോന്മുഖമായി കിടക്കുന്ന  ഭാഗം 
കനാൽ തീരത്തു കൂടിയുള്ള പാതയോരം എന്നിവിടങ്ങളിലാണ് പ്ലാസ്‌റ്റിക്കിലാക്കിയ മാലിന്യം കുന്നുകൂടി കിടക്കുന്നത്. വീടുകളിലെയും വലിയ സ്‌ഥാപനങ്ങളിലെയും മാലിന്യം രാപകൽ വ്യത്യാസമില്ലാതെ ഇവിടങ്ങളിൽ പതിവായി കൊണ്ടിടുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പെരുംപാബ് ഉഗ്രവിഷമുള്ള ചെറുതും വലുതുമായ രാജവെബാല അടക്കമുള്ള പാബുകളും മുള്ളൻപന്നി, കാട്ടുപന്നി, കീരി, മരപ്പട്ടി തുടങ്ങിയ വന്യമൃഗങ്ങളും ഈ ഭാഗത്ത്  ധാരാളമായി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു ഇത് കൂടാതെയാണ്  തെരുവ് നായകളുടെ ശല്യവും മാലിന്യം തിന്നാൻ എത്തുന്ന തെരുവ് നായ്ക്കൾ പകൽ സമയം കാടുകളിൽ കിടക്കുന്ന സംഘം രാത്രിയാവുന്നതോടെ റോഡിലിറങ്ങി ജനങ്ങൾക്ക് നേരെ കുതിച്ച് ചാടുമെന്നും നാട്ടുകാർ പറയുന്നു ഇത് മൂലം ജനങ്ങൾ രാത്രിയാത്ര ഒഴിവാക്കുകയാണ് കാട് പിടിച്ച് കിടക്കുന്ന ഈ പ്രദേശത്ത് ഭീതിയോടെയാണ് ജനങ്ങൾ വസിക്കുന്നത്. 

കനാലിലെ കാട് വെട്ടി തെളിച്ച് 
മാലിന്യമുക്‌തമാക്കാൻ നടപടി വേണം - ബി.ജെ.പി 

കാടു പിടിച്ചു കിടക്കുന്ന കനാൽ വൃത്തിയാക്കാൻ ആരുമില്ലാത്തതിനാലാണ് മാലിന്യം കൂടുതലായി ഇവിടേക്കു വലിച്ചെറിയുന്നത്. ഈ ഭാഗം പഞ്ചായത്ത് അധികൃതർ ശുചീകരിക്കാറില്ല. കനാൽ കല്ലട ഇറിഗേഷൻ്റെ ഭാഗമായതിനാൽ അവരെത്തി ശുചീകരിക്കട്ടെ എന്നാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാട്. പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല അടിയന്തിരമായി കാട് വെട്ടി തെളിച്ച് ജനങ്ങളുടെ ജീവന്. സംരക്ഷണം ഒരുക്കണമെന്ന് ബി ജെ പി ജില്ലാ ട്രഷറർ രാജൻ പിള്ള ആവശ്യപ്പെട്ടു.

No comments:

Post a Comment