Saturday, 30 August 2025

ഏറം മാടൻകാവ് ക്ഷേത്രത്തിലെചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി.

ഏറം മാടൻകാവ് ക്ഷേത്രത്തിലെ
ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി.

ചാത്തന്നൂർ : ചാത്തന്നൂർ ഏറം മാടൻകാവ് ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻ
തന്ത്രിയുടെ മുഖ്യ കാർമ്മികതത്വത്തിൽ
നടന്നു. ക്ഷേത്രം ശാന്തിമാരായ പ്രശാന്ത് ശാന്തി,കോയിപ്പാട് ശശിധരൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ മുഖ്യാ തിഥിയായി, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ. ആർ. വലലൻ പ്രമുഖ വ്യവസായി പിബുവിന് 
ചുറ്റമ്പല നിർമ്മാണത്തിന്റെ 
നോട്ടീസ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പ്രൊഫ.സുഭദ്രസുധാകരൻ
 ചുറ്റമ്പല നിർമ്മാണത്തിനുള്ള ആദ്യ തുക കൈമാറി.എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ,
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ വി. സണ്ണി,സെക്രട്ടറി സുന്ദരേശൻ, ട്രഷറർ ബൈജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
 

No comments:

Post a Comment