Saturday, 30 August 2025

ടൗണിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ; ഭീതിയോടെ ജനങ്ങൾ. നിയന്ത്രിക്കാതെ നിയമപാലകർ..

കൊല്ലം ടൗണിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ഭീതിയോടെ ജനങ്ങൾ. നിയന്ത്രിക്കാതെ നിയമപാലകർ..

കൊല്ലം : കൊല്ലം ടൗണിൽ ഓണാ ഘോഷത്തിന്റെ തിരക്ക് മൂലം ഉണ്ടാവുന്ന വാഹനങ്ങളുടെ തിക്കും തിരക്കിനുമിടയിൽ അമിത വേഗതയിൽ പാഞ്ഞെത്തി മറ്റുള്ള വാഹങ്ങളെ ഇടിച്ചുതെറുപ്പിക്കുന്ന തരത്തിലാണ് സ്വകാര്യ ബസ്സിലെ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്. നിരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങൾ ജീവനിൽ പേടിച്ചാണ് ഒഴിഞ്ഞുമാറുന്നത്. ഗുണ്ടായിസം പോലെയാണ് സ്വകാര്യ ബസ്സുകൾ നിരത്തിലൂടെ പോകുന്നത്. ഈ സ്വകാര്യ ബസിനുള്ളിൽ നിന്ന് യാത്രചെയ്യുന്നവരുടെ അവസ്ഥ ഇതിലും ഗതികേടാണ്. 

പെർമി​റ്റും വൺ​വേയും ലംഘി​ച്ച് സ്വകാര്യബസുകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും കർശന നടപടി ഇല്ലാത്തത് പ്രോത്സാഹനമാകുന്നു. ചെറി​യ വാഹനങ്ങളെ അവഗണി​ച്ചുള്ള മരണപ്പാച്ചിലിനിടെ ഹോണടി​ച്ച് ഭയപ്പെടുത്തുന്നത് പതി​വായിട്ടും അധി​കൃതരുടെ ഇടപെടൽ ഉണ്ടാവുന്നി​ല്ല.

ചവറ പെർമിറ്റുള്ള മിക്ക ബസുകളും രാത്രിയായാൽ കാവനാട്, വേട്ടുതറ, പരിമണം എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കും. കൊല്ലം-കണ്ണനല്ലൂർ വഴി കുണ്ടറ റൂട്ടിൽ ഓടുന്ന ബസുകളും പാതിവഴിയിൽ സർവീസ് നിറുത്തി യാത്രക്കാരെ പിന്നാലെ വരുന്ന ബസുകളിൽ കയറ്റിവിടും. സമയം പാലി​ക്കാനെന്നോണം, സ്ഥിരം റൂട്ട് വിട്ട് ഇടറോഡുകളിലൂടെ കുതി​ക്കുന്നതും പതി​വാണ്.

നഗരപരിധി വിട്ടുകഴി​ഞ്ഞാൽ ഇടറോഡുകളിൽ വാതിൽ തുറന്നിട്ടാണ് ഭൂരിഭാഗം ബസുകളും സർവീസ് നത്തുന്നത്. മെയിൻ റോഡുകളിലേക്ക് കടക്കുമ്പോൾ സ്ഥിരം ചെക്കിംഗ് ഉണ്ടാവാറുള്ള സ്ഥലങ്ങളി​ലെത്തുമ്പോഴാണ് വാതിൽ അടയ്ക്കാറുള്ളത്. ബസ് നിറുത്തിയ ശേഷം വാതിൽ തുറക്കണമെന്ന നിയമം പാലിച്ചാൽ സമയം നഷ്ടമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. യാത്രക്കാർ കയറുന്നതിന് മുമ്പേ ബസ് മുന്നോട്ടടുക്കുന്നതും കയറാൻ ബുദ്ധി​മുട്ടുള്ള വൃദ്ധരോട് ക്ഷോഭി​ക്കുന്നതും പുതി​യ കാര്യമല്ല.

ഓടിയെത്താൻ മരണപ്പാച്ചിൽ

@ സമയനഷ്ടം ഓടിത്തീർക്കാൻ മത്സരയോട്ടം

@ ഡ്രൈവറുടെ അശ്രദ്ധ പരാതിപ്പെടാം

@ മോട്ടോർ വാഹനവകുപ്പിന്റെ 9188961002 എന്ന വാട്സ് ആപ്പ് നമ്പർ ഉപയോഗിക്കാം

@ നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയക്കാം

@ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെയും ബസ് ഉടമയുടെയും നമ്പർ ഡ്രൈവർ സീറ്റിന് പിന്നിലുണ്ടാവും

@ ഈ നമ്പരുകളിലും പരാതി അറിയിക്കാം

@ ആധികാരികത പരിശോധിക്കും;

നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിൽ ലഭിക്കുന്ന വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത ആദ്യം പരിശോധിക്കും. തുടർന്ന് തെറ്റിന്റെ തീവ്രത അനുസരിച്ച് പിഴയോ കടുത്ത നടപടികളോ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു  വാർഷിക പരിശോധനയ്ക്ക് എത്തിക്കുന്ന ബസുകളിൽ മോട്ടോർ വാഹനവകുപ്പ് നമ്പരെഴുതിയ സ്റ്റിക്കർ പതിക്കും.പെർമിറ്റ് തെറ്റിച്ചോടുന്നത് ഗുരുതര കുറ്റമാണ്. അത്തരം കുറ്റങ്ങൾ തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും. സ്പെഷ്യൽ ഡ്രൈവ് ഉടൻ നടത്തുമെന്നും കൊല്ലം എൻഫോഴ്മെന്റ് ആർ ടി ഒ ഉദ്യോഗസ്ഥർ അറിയിച്ചു..




No comments:

Post a Comment