Friday, 8 August 2025

സിപിഎം ഭരിക്കുന്ന നടയക്കൽ സർവീസ് സഹകരണബാങ്കിൽ വായ്‌പ തിരിമറി മുൻ പ്രസിഡന്റ് സെക്രട്ടറിയടക്കം വായ്പ തട്ടിപ്പ് നടത്തിയവർക്ക് എതിരെ പരാതി

ചാത്തന്നൂർ: സിപിഎം ഭരിക്കുന്ന  നടയക്കൽ സർവീസ് സഹകരണബാങ്കിൽ വായ്‌പ തിരിമറി മുൻ പ്രസിഡന്റ് സെക്രട്ടറിയടക്കം വായ്പ തട്ടിപ്പ് നടത്തിയവർക്ക് എതിരെ പരാതി.കടയ്ക്കൽ സ്വദേശിയും പ്രവാസിയുമായ എം. താജുദ്ദീനാണ് 
പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
കരിക്കോട് സ്വദേശി
അനീസ്,
കടപ്പാക്കട സ്വദേശി
ശംഭു മോഹൻ, കരിക്കോട് സ്വദേശികളായ
അബിദുൽ ലത്തീഫ്, ,മനാഫുദ്ദീൻ,നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, മുൻ ബാങ്ക് പ്രസിഡന്റ്‌ ഗണേഷ്, അക്കൗണ്ടന്റ്
വിജയകുറുപ്പ് എന്നിവരെ പ്രതികൾ ആക്കിയാണ് പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.സംഭവത്തെ കുറിച്ച്
എം. താജുദ്ദീൻ പരാതിയിൽ പറഞ്ഞത് ഇങ്ങനെയാണ്.2018ൽ 
താജുദീന്റെ ഉടമസ്ഥതയിൽ കടയ്ക്കൽ വില്ലേജിലെ 
സ്ഥലവും  വീടും എൻ്റെ മകൻ്റെ വിദ്യാഭ്യാസ ആവശ്യത്തിനായി വിൽക്കുന്ന വിവരം  വസ്‌തു ബ്രോക്കർമാർ മുഖേന അറിഞ്ഞ പ്രതികൾ  68 ലക്ഷം എന്ന് നിജപ്പെടുത്തി പരസ്‌പര സമ്മതവസ്‌തു വിലകരാറിൽ കരാറിൽ വയ്ക്കുകയും  അൻപ്തിനായിരം രൂപ അഡ്വവാൻസ് തുക നൽകിയിരുന്നു.
തുടർന്ന് വസ്തു കൈമാറ്റം ചെയ്യാതെ തന്നെ നാല്പത് ലക്ഷം രൂപ  താജുദീന്റെ പേരിൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ  ലോൺ വയ്ക്കുകയും വില്പന ഉടമ്പടി
 കാലാവധിയ്ക്ക് മുൻപായി
വസ്തു എഴുതുമെന്ന് തെറ്റീധരിപ്പിച്ചു കൊണ്ട് താജുദീന്റെ  പ്രമാണം കൈവശപ്പെടുത്തി
വസ്തു വച്ച് ലോൺ എടുക്കുകയായിരുന്നു തുടർന്ന് ഉടമ്പടി കാലാവധി കഴിഞ്ഞുവെങ്കിലും വസ്തു എഴുതിയിരുന്നില്ല തുടർന്ന് ഭീഷണി പ്പെടുത്തുകയും അപായപ്പെടുത്തുമെന്ന്
ഭയന്ന് പുറത്ത് പറയാതെ ഇരിക്കുക യായിരുന്നു. വർഷങ്ങളോളം
ഇ ലോണിന്മേൽ ഒരു രൂപാപോലും നാളിതുവരെ പലിശയിനത്തിൽ പോലും തിരിച്ചടച്ചിട്ടില്ല എന്നത് ബാങ്ക് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
 നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അധികാരികൾകൂടി ചേർന്ന് കൃത്രിമ മാർഗ്ഗത്തിലൂടെ ലോൺ എഗ്രിമെൻ്റ് എന്ന പേരിൽ ബാങ്കിൽ പ്രതികൾ വിളിപ്പിച്ച് ധാരാളം പ്രിൻ്റഡ് പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ടുള്ളതാണ്.  രേഖകളിൽ കൃത്രിമമായി പിന്നീട് പ്രതികൾ കൂട്ടായി ചേർന്ന് എഴുതി ചേർത്ത് ഞാൻ പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.നിലവിൽ വസ്തുവിന്മേലുള്ള ലോണി ന്റെ അടിസ്ഥാനത്തിൽ പലിശ യും പിഴ പലിശയും വലിയ തുക ലോണി ന്മേൽ ആയിട്ടുണ്ട് ഇ ലോണിന്മേൽ ഒരു രൂപയും അടച്ചിട്ടില്ല ഇപ്പോൾ ജപ്തി ഭീഷണിയിലും വസ്തു നഷ്ടമാകുന്ന സ്ഥിതിയിൽ എത്തിയപ്പോൾ ആണ് താജുദ്ധീൻ പരാതി യുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

 

No comments:

Post a Comment