Tuesday, 19 August 2025

പൊതുമരാമത്ത് റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു പ്രതിക്ഷേധ വുമായി വ്യാപാരികൾ.


കൊട്ടിയം : പൊതുമരാമത്ത് റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു പ്രതിക്ഷേധ വുമായി വ്യാപാരികൾ.
കൊട്ടിയം - കണ്ണനല്ലൂർ.. റോഡിൽ പുതുതായി പണിത ഫുട്പാത്തും റോഡും കൈയ്യേറി തെരുവോര വാണിഭം ജനങ്ങൾ വലയുന്നു. പുതിയതായി പുനർ നിർമ്മാണം നടത്തിയ ഫുട്പാത്തിൽ
കാൽനടയാത്രക്കു പോലും തടസ്സമായാണ്‌ വഴിയോര കച്ചവടക്കാർ റോഡ് കൈയടക്കിയിരിക്കുന്നത്.
 പാതയോരത്തെ നടപ്പാത പൂർണമായി കൈയേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്. 
പഴയ വാഹനങ്ങളിലും ചെറു പെട്ടിക്കടകളിലും താൽക്കാലിക ടാർപോളിൻ ഷീറ്റുകൾ കെട്ടിയും
റോഡ് വശത്ത് കുറ്റൻ പെട്ടികൾ ഉയരത്തിൽ അടുക്കിയുമാണ് കച്ചവടം.
നടത്തുന്നത്. റോഡ് സൈഡിലുള്ള 
പച്ചക്കറി കടകളിൽ സാധനങ്ങൾ ഇറക്കുന്നതും ചെറിയ വാഹനങ്ങളിൽ കയറ്റുന്നതും പാതയോരങ്ങളിൽ തന്നെയായതിനാൽ ഇത് പ്രദേശത്ത് വലിയ ഗതാഗത തടസത്താണ് ഇടയാക്കുകയാണ്. ഇത് കൂടാതെ ചില 
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ടാറിങ്ങിലേക്ക് കയറ്റിയാണ് പച്ചക്കറി ഉത്പന്നങ്ങൾ ഇറക്കുന്നതും തരം തിരിക്കുന്നതും ചില്ലറ വിൽപനയ്ക്കായി വാഹനങ്ങളിൽ നിറയ്ക്കുന്നതും. ഉത്പന്നങ്ങൾ ഇവിടെ നിരത്തിയിട്ടിരിക്കുന്നതിനു പുറമെ ഒട്ടേറെ ചെറു വാഹനങ്ങളും ഇതോട് ചേർന്ന് പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം നേരിടുകയാണ്. ഇതു മൂലം ഡ്രൈവർമാരുടെ കാഴ്ച മറയുമെന്നതിനാൽ അപകട സാധ്യതയും കൂടുതലാണ്.ചിലയിടങ്ങളിൽ
മറ്റ് സ്ഥാപനങ്ങളുടെ 
പാർക്കിങ് സ്ഥലം ഉൾപ്പെടെ കൈയേറിയാണ് കച്ചവടം നടത്തുന്നതിനാൽ മറ്റു ആവശ്യങ്ങൾക്ക് വരുന്ന യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയില്ല. ഇത് മൂലം 
രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗത കുരുക്ക് ആണ് കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ ഉണ്ടാവുന്നത്. ഗതാഗതക്കുരുക്ക് രുക്ഷമാവുബോൾ  അപകടങ്ങൾ ഉണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്.
 പല കച്ചവടക്കാരും തങ്ങളുടെ താത്കാലിക സ്ഥാപനങ്ങൾ എന്ന പോലെയാണ് കച്ചവടം നടത്തുന്നത്
തട്ടുകടകളും,ലോട്ടറി വിൽപ്പന തട്ടുകളും അടക്കം അമ്പതോളം കടകൾ
കൊട്ടിയം മുതൽ കണ്ണനല്ലൂർ വരെയുള്ള
 പാതയോരങ്ങളിലുള്ളത്.
നിരവധി തവണ പ്രദേശത്തെ വ്യാപാരി വ്യവസായികളും സമീപവാസികളും പഞ്ചായത്ത്‌ അധികൃതർക്കും പൊതു മരാമത്ത് അധികൃതർ ക്കും
പരാതി നൽകിയെങ്കിലും നടപടിയില്ല. 

 ഫോട്ടോ :റോഡ് കൈയേറിയുള്ള വഴിയോര കച്ചവടം





No comments:

Post a Comment