ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലപ്പൊടികൾ, വെളിച്ചെണ്ണ,
അരിപ്പൊടി, മറ്റ് ധാന്യപ്പൊടികൾ, അച്ചാറുകൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, അരി, വസ്ത്രങ്ങൾ, പലഹാരങ്ങൾ തുടങ്ങി പോഷകാഹാരങ്ങൾ വരെ വിൽപ്പനയ്ക്കായി എത്തുന്നുണ്ട്. പ്രധാന ഉത്സവ സീസണുകളിലാണ് ഇത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ വിറ്റുപോകുന്നതെന്ന് അധികൃതർ അറിയിച്ചു.
@ ഓണാഘോഷത്തിന് നിറം പകരാൻ കുടുംബശ്രീയുടെ പൂക്കളുമുണ്ട്
ഓണ വിപണി ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്. അപേക്ഷിച്ച് പൂവ് കൃഷി ചെയ്യുന്ന കർഷക സംഘങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും ഇക്കുറി വലിയ വർധനവുണ്ടായിട്ടുണ്ട്.
@ കുടുംബശ്രീയുടെ നാനോ മാർക്കറ്റുകളും സജീവമായി
പൊതുവിപണിയെക്കാൾ വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന
കുടുംബശ്രീയുടെ നാനോ മാർക്കറ്റുകളും സജീവമായിട്ടുണ്ട്.
അതത് സി ഡി എസു (കമ്യൂണിറ്റി ഡെവലപ്മെന്റ്റ് സൊസൈറ്റി) കൾക്കാണ് കൗണ്ടറുകളുടെ ചുമതല. സ്വകാര്യ സൂപ്പർ മാർക്കറ്റുകളിൽ 10 ശതമാനം കമ്മിഷൻ വ്യവസ്ഥയിലാണ് വിപണനം നടക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങൾ മാത്രമേ ഇത്തരത്തിൽ വിൽക്കാൻ പാടുള്ളൂ. കൃത്യമായ പാക്കിങ്, ലേബൽ, നിർമാണ ദിവസം തുടങ്ങി എല്ലാ വിവരങ്ങളും ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കും.
പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി വിവിധ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, പഞ്ചായത്ത്/കോർപറേഷൻ ഓഫീസുകൾ, പ്രാദേശിക സൂപ്പർമാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷെൽഫ് സ്പേസ്/അലമാരയാണ് നാനോ മാർക്കറ്റുകൾ. കുടുംബശ്രീ സംരംഭകർക്ക് പ്രാദേശിക വിപണി ഒരുക്കുക, സംരംഭകരുടെ ഉത്പന്ന ഉത്പാദനശേഷി വർധിപ്പിക്കുക, കൂടുതൽ സാമ്പത്തിക ലാഭം ലഭ്യമാക്കുക, വിഷരഹിത ഉത്പന്നങ്ങൾ കൂടുതൽ വിപണിയിൽ എത്തിക്കുക, കൂടുതൽ സംരംഭകരെ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നാനോ മാർക്കറ്റുകൾക്കുള്ളത്.
No comments:
Post a Comment