Tuesday, 26 August 2025

തകർന്ന റോഡും കത്താത്ത തെരുവ് വിളക്കുകളും പരവൂർ -തെക്കുംഭാഗം - കാപ്പിൽ റോഡിൽ യാത്രദുരിതം.

പരവൂർ : തകർന്ന റോഡും കത്താത്ത തെരുവ് വിളക്കുകളും പരവൂർ -തെക്കുംഭാഗം - കാപ്പിൽ റോഡിൽ യാത്രദുരിതം. കുഴികൾ നിറഞ്ഞ് പൂർണ്ണമായും തകർന്ന് കിടക്കുന്ന കാപ്പിൽ - പരവൂർ റോഡിൽ തെരുവുവിളക്കുകളും  തകരാറിലായതോടെ പരവൂർ തെക്കുംഭാഗം കാപ്പിൽ മേഖല പൂർണമായും ഇരുട്ടിലായി . കാപ്പിൽ ബീച്ചിന് സമീപം 
.തെക്കുംഭാഗം പള്ളി മുതൽ  കാപ്പിൽ ബീച്ച് ഉൾപ്പടെയുള്ള  കടൽ തീരമാണ് 
 ഇരുട്ടിലമർന്നത്. ഈ മേഖലയിലെ ഉയരവിളക്കുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാണ്. ഓണക്കാലം  വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നതിനാൽ  ഭയാനകമായ ഇരുട്ട് മൂലം സ്ഥിതി രൂക്ഷമാകുകയാണ്.
ബീച്ച് ഭാഗത്തെ ഉയരവിളക്കുകൾ മാസങ്ങളായി അണഞ്ഞുകിടക്കുകയാണ്. ബീച്ചിലെത്തുന്ന സഞ്ചാരികൾ സന്ധ്യമയങ്ങുംമുൻപ് മടങ്ങേണ്ട സ്ഥിതിയാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്. അവധിദിവസങ്ങളിൽ തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ വിദേശികളടക്കം ആയിരക്കണക്കിന് സന്ദർശകരെത്താറുണ്ട്. വിജനമായ സ്ഥലമായതിനാൽ മാലിന്യം തള്ളുന്നത് മൂലം തെരുവുനായശല്യവും ഇവിടെയെത്തുന്നവരെ വലയ്ക്കുന്നുണ്ട്. വെളിച്ചമില്ലാതായതോടെ മാലിനും തള്ളൽ  വർധിച്ചിട്ടുണ്ട്. മോഷ്‌ടാക്കളുടെയും ലഹരിമാഫിയയുടെയും ശല്യവും അമിത 
വേഗത്തിൽ ഇരുചക്ര വാഹനങ്ങളിൽ എത്തി  ഭീതിപ്പെടുത്തുന്ന സംഘവും പ്രദേശത്ത് തബടിച്ചിട്ടുണ്ട്.  ഒപ്പം തെക്കുംഭാഗം  റോഡും തകർന്നുകിടക്കുകയാണ്. കുഴികളിൽവീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുണ്ട്. വെളിച്ചമില്ലാത്തതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴികൾ കാണാനാകുക ഇത് അപകടകാരണമാകുന്നുണ്ട്.

No comments:

Post a Comment