സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.
ലോൺ ശരിയാക്കി അതിൽ നിന്നും പൈസ ഈടാക്കുന്നതിനായി പ്രമാണം ആവശ്യപ്പെട്ടതായും അനിൽകുമാർ പറഞ്ഞു.ലോൺ ശരിയാക്കാൻ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തതായി അനിൽകുമാർ ആരോപിക്കുന്നു. കരമണ്ണ് മണൽ കള്ളകടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സി പി എം നേതാക്കളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് അന്തരിച്ച സി പി എം നേതാവിന്റെ സഹോദരന്റെ വീട്ടിലെത്തി മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗവും നിലവിൽ ഇ.ഡി അന്വേഷണം നേരിടുന്ന ചാത്തന്നൂർ സർവീസ് അർബൻ ബാങ്ക് ബോർഡ് മെബറും സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗിരികുമാറിനെതിരെ സി പി എം നേതാവിന്റെ കുടുംബം പരാതിയുമായി രംഗതെത്തിയിരിക്കുന്നത്. വീട്ടിൽ എത്തി ഭീക്ഷണിപ്പെടുത്തുന്ന വീഡിയോ അനിൽകുമാർ പുറത്ത് വിട്ടതോടെ സി പി എം നേതൃത്വം പ്രതിരോധത്തിലായി. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അനിൽകുമാർ പറഞ്ഞു.
No comments:
Post a Comment