വികസിത ഭാരതത്തിന് കേന്ദ്ര സർക്കാരിന്റെ സാബത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ സാബത്തിക ഉന്നമനത്തിനുള്ള കൂടുതൽ പദ്ധതികൾ ആവീഷ്കരിക്കും-ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ
പരവൂർ: വികസിത ഭാരതത്തിന് കേന്ദ്ര സർക്കാരിന്റെ സാബത്തിക നയത്തിന് അനുസൃതമായി ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ ജനങ്ങളുടെ സാബത്തിക ഉന്നമനത്തിനുള്ള കൂടുതൽ പദ്ധതികൾ ആവീഷ്കരിക്കുമെന്ന് ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ജനങ്ങളുടെ വ്യവസായ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് ജനങ്ങളുടെ
സാങ്കേതിക ബിസിനസ്സ് ആശയം പിന്തുടരുന്നതിനായി അഭിലാഷമുള്ളതോ വളർന്നുവരുന്നതോ ആയ സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും സ്ത്രീകൾക്ക് അത്തരം സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ ആവീഷ്കരിക്കുകയും ചെയ്യുമെന്ന് സമ്മേളനം ഉറപ്പ് നല്കി. പൊതു വിപണിയെ കൈപിടിച്ച് ഉയർത്താൻ പുത്തൻ സാബത്തിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പന്നങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ സമ്മേളനം ചർച്ച ചെയ്തു.സാബത്തിക അറിവ് അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യാധിഷ്‌ഠിതവുമായ ആശയങ്ങളും നൂതനാശയങ്ങളും വിജയകരമായ സ്റ്റാർട്ടപ്പുകളായി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു
സ്റ്റാർട്ടപ്പുകളുടെ ആവാസവ്യവസ്ഥ പ്രാപ്തമാക്കുന്നതിന് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ), സെൻ്റർ ഓഫ് എക്സലൻസ്, നിധി സപ്പോർട്ട് സിസ്റ്റം ഗ്രാൻഡ് ചലഞ്ചുകൾ, എന്റർപ്രണേഴ്‌സ്-ഇൻ-റെസിഡൻസ് (ഇഐആർ) & ആക്സിലറേറ്റർ പ്രോഗ്രാം തുടങ്ങിയ മറ്റ് പ്രോഗ്രാമുകൾ നിധികളുടെ കീഴിൽ നടപ്പാക്കും
വ്യവസ്ഥാപിതമായി നിധികളുമായി സാബത്തിക ഇടപാടുകൾ നല്കുന്നവർക്ക്
ഫെലോഷിപ്പുകൾ നല്കുകയും അതേസമയം, ഒരു നൂതന ആശയം ഒരു പ്രോട്ടോടൈപ്പിലേക്ക് വിവർത്തനം ചെയ്യുന്ന യുവ സാങ്കേതിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും പിന്തുണ നൽകും.
സംരംഭകരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സ്റ്റാൻഡ്-അപ്പ്, സ്റ്റാർട്ട്-അപ്പ് & മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള ദേശീയ പരിപാടികളുമായി പൊരുത്തപ്പെടുന്നതിന് വ്യത്യസ്‌ത പരിപാടികൾ ആവിഷ്കരിക്കാനും സമ്മേളനം തീരുമാനിച്ചു. വനിതാ സംരംഭകർ അവരുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്തു. സാങ്കേതികവിദ്യയുമായി സമീപിക്കുന്ന സരംഭകർക്ക് വിപണിയിൽ പിന്തുണ നല്കി മെൻ്റർമാർ, സംരംഭകർ, നിക്ഷേപകർ എന്നിവരുമായുള്ള ആശയവിനിമയം നടത്തി അവർക്ക് ആവശ്യമായ
പ്രോത്സാഹനം നൽകാനും ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. വിവിധ വിക്ഷയങ്ങളെ അടിസ്ഥാനമാക്കി
സെമിനാറുകളും നടത്തി.പരവൂർ എസ് എൻ വി സമാജം ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ്.കെ.നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പ്രാന്തിയ കാര്യ കാര്യ സദസ്യൻ വി. മുരളീധരൻ സംഘടനാ സന്ദേശം നല്കി, ബി ജെ പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. സേ
ഡോ.കെ.യു. ഷാജിശർമ്മ,അഡ്വ. രശ്മിവർമ്മ,ഗണേഷ് അരങ്ങമാനം, ജി.ബാലചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി
No comments:
Post a Comment