Saturday, 9 August 2025

തദ്ദേശ തിരഞ്ഞെടുപ്പ്: ഇരു മുന്നണികളും അങ്കലാപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി 

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ്  ആസന്നമായിരിക്കേ പരമാവധി സീറ്റ്   പിടിക്കാൻ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ അണിയറ നീക്കം തുടങ്ങി. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിഭിന്നമായി  എൻ ഡി എ ഉയർത്തുന്ന വെല്ലുവിളിയാണ് ഇരു മുന്നണികൾക്കും ഭീഷണിയാകുന്നത്. സംസ്ഥാനത്തെ
ഇടത് ഭരണത്തിന്റെ കഴിവ്കേട് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന പേടിയിലാണ് ഇടത് മുന്നണിയെങ്കിൽ ദുർബലമായ 
സംഘടന സംവിധാനമാണ് യു ഡി എഫ് സംവിധാനത്തെ അലട്ടുന്നത്.ദേശിയ രാക്ഷ്ട്രീയത്തിന്റെ ചുവട് പിടിച്ചു സംഘടന സംവിധാനത്തിൽ കെട്ടുറപ്പ് ഉണ്ടാക്കിയാണ്  ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഇ തിരഞ്ഞെടുപ്പോട് കൂടി 
ജില്ലയിൽ മാത്രമുള്ള പ്രാദേശിക രാക്ഷ്ട്രീയ പാർട്ടികളായ
ആർ എസ്  പിയും കേരള കോൺഗ്രസ്സ് (ബി)യും രാക്ഷ്ട്രീയമായി അപ്രസക്തമാകുമെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാണിക്കുന്നു.
 കൊല്ലം നഗരസഭാ ഭരണം വീണ്ടും  കൈയിലൊതുക്കുന്നതിന്   ഇടതുമുന്നണി കാര്യമായ കരുക്കൾ നീക്കി തുടങ്ങിയെങ്കിലും നഗരഭരണ ത്തിൽ നടമാടിയ അഴിമതിയും വികസനമുരടിപ്പും ഇടത് മുന്നണിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ സിപിഎമ്മിനുള്ളിലെ പാളയത്തിൽ പടയും സിപിഐ ഉയർത്തുന്ന ഭിന്ന സ്വരവും ഇടതു മുന്നണിയുടെ കെട്ടുറ പ്പിനെ ബാധിക്കുമെങ്കിലും എല്ലാം മൂടി വച്ച് കോർപ്പറേഷനിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത് മുന്നണി നേതൃത്വം ഒരുങ്ങുന്നത്.വീണ്ടും
വിജയം തങ്ങളുടെ വരുതിയിൽ നിർത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. ലോകസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ മുറിവ് ഉണങ്ങും മുമ്പേയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നത്. ജില്ലയിൽ പാർട്ടിയുടെ ശക്തി അടിയുറച്ചതാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുംകൂടിയാകുമ്പോൾ എങ്ങനെ വിജയം കൈവരിക്കാമെന്നതിനെപ്പറ്റി  സി.പി.എം കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. തോൽക്കുകയാണെങ്കിൽ അത് അത് ഭരണ വിരുദ്ധ വികാരമായിരിക്കും എന്ന് സിപിഎം പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു ഒപ്പം ജനങ്ങൾ
നൽകുന്ന മറ്റൊരു തിരിച്ചടി കൂടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തും. ഈ സാഹചര്യത്തിൽ ഓരോ പ്രദേശത്തും ജനസ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
കൊല്ലം നഗരസഭാ  ഭരണം കൈയാളുന്ന  ഇടത് മുന്നണിക്ക് ഭരണനേട്ടം ചൂണ്ടിക്കാട്ടി  വിജയിക്കാനാവില്ല എന്നത് അവർക്ക് തന്നെ നന്നായി അറിയാം നഗരസഭയിലെ
അഴിമതി നിറഞ്ഞ ഭരണം  ഉണ്ടാക്കിയ ജനരോഷവും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരിതവും വരുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് തന്നെ അറിയാം. 
ബിജെപി നഗരസഭയിൽ പ്രധാന പ്രതി പക്ഷമായി മാറിയതും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംഘടന സംവിധാനം ശക്തമാക്കി
 ബിജെപി എല്ലാ ഡിവിഷനുകളിലും നിർണ്ണായക ശക്തിയായി മാറിയതും സിപിഎം നേതൃത്വത്തിനെ  ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തകരെ മാത്രം സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാൻ പറ്റില്ലെന്ന് പാർട്ടി നേതൃത്വം കണക്കാക്കുന്നു. ജനസ്വാധീനമുളളതും വിവിധ മേഖലകളിൽ ശോഭിച്ചവരുമായവരെ സ്ഥാനാർത്ഥിയാക്കി ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കണക്ക്കൂട്ടലുകളാണ് സി.പി.എം നടത്തുന്നത്. ബിജെപി ഉയർത്തുന്ന വെല്ലുവിളി യു ഡി എഫ് സംഘടന സംവിധാനത്തിനെ ശിതിലമാക്കിയ നിലയിലാണ് കൊല്ലം കോർപ്പറേഷനിൽ പല ഡിവിഷനുകളിലും നഗരഭരണ ത്തിന് പരോഷ പിന്തുണ നൽകിയ യു ഡി എഫ് സംവിധാനത്തിനെതിരെ കോൺഗ്രസ്‌ അണികൾ കടുത്ത വിമർശനം ഉന്നയിക്കുമ്പോൾ തന്നെ 
യു ഡി എഫിൽ സ്ഥാനാർത്ഥിത്വ മോഹികളുടെ   വലിയൊരു നിരതന്നെയുണ്ട്. ഇതിൽ ആർക്കൊക്കെ സീറ്റ് നൽകണമെന്നതിനെപ്പറ്റി ചർച്ച നടക്കുന്നതിന് മുമ്പേ പലരും സീറ്റ് ഉറപ്പിച്ച മട്ടാണ്. ഒരു ഡിവിഷനിൽ മൂന്നും നാലും സ്ഥാനാർഥികൾ ഇപ്പോൾ തന്നെ രംഗത്തുണ്ട്. ആർ എസ് പിയ്ക്കും മുസ്ലിം ലീഗിനും ഒപ്പം പി ഡി പി, എസ് ഡി പി ഐ വർഗീയ കക്ഷികളെ കൂടെ കൂട്ടി 
ഇക്കുറി നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുക.ഇങ്ങനെ വന്നാൽ കോൺഗ്രസ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകളിൽ ചിലത് ഇനിയും ഘടകകക്ഷികൾക്ക്
വിട്ട് നൽകേണ്ടി വരും. അതുസംബന്ധിച്ച കണക്കുകൂട്ടലുകൾ  അണിയറയിൽ നടന്നുവരികയാണ്.അതേസമയം ആർ. എസ്.പിയാകട്ടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. കോൺഗ്രസ് വിട്ട് കൊടുക്കുമോ എന്നത് തർക്കത്തിൽ എത്തിയേക്കാം.നിലവിലുള്ള ആർ എസ് പി യുടെ സീറ്റുകളിൽ കോൺഗ്രസ്‌ നേതാക്കളും ലക്ഷ്യമിടുന്നുണ്ട്. പാളയത്തിൽ ഉണ്ടാവുന്ന വിമത സ്വരങ്ങൾ ആണ് യു ഡി എഫ് സംവിധാനത്തിന്റെ ശാപമായി മാറിയിരിക്കുന്നത്. വിട്ടുവീഴ്ചകൾ അനിവാര്യമായ തിരഞ്ഞെടുപ്പിനാണ് കൊല്ലം കാതോർക്കുന്നത്.
നഗരസഭയിലെ ചിത്രം ഈ രീതിയിലാണെങ്കിൽ ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ജില്ലാ -ബ്ളോക്ക് -ഗ്രാമ പഞ്ചായത്തുകളിലെയും  സീറ്റുകളിൽ  കൊള്ളാവുന്നവരെ നിർത്തി ഭരണം പിടിച്ച് നിർത്താനും തിരിച്ച് പിടിക്കാനുമുള്ള നീക്കങ്ങളാണ്  
മൂന്ന് മുന്നണികളും നടത്തുന്നത്.

No comments:

Post a Comment