പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സൂചികുത്താൻ ഇടമില്ല
സ്ഥലപരിമിതിയും ബസുകളുടെ ബാഹുല്യവും മൂലം വലയുകയാണ് പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ്
യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾക്ക് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ബസുകൾ പുറ്റിങ്ങൽ ക്ഷേത്ര മൈതാനത്ത് നിറുത്തിയിട്ട ശേഷം സമയമാകുമ്പോൾ സ്റ്റാൻഡിലേക്ക് കൊണ്ടുവരാറാണ് പതിവ് പരവൂർ - കൊട്ടിയം, പരവൂർ - പാരിപ്പള്ളി, പരവൂർ - കാപ്പിൽ - വർക്കല എന്നീ റൂട്ടുകളിലെ ബസുകളാണ് പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്
ഇതിൽ കൊട്ടിയത്തേക്കും പാരിപ്പള്ളിയിലേക്കുമുള്ള റൂട്ടുകൾ വളരെ തിരക്കേറിയതാണ്
ഒരു ബസ് പോയിക്കഴിഞ്ഞാൽ പത്ത് മിനിട്ടിനകം അടുത്തത് സ്റ്റാൻഡിലേക്കെത്തും
ഒന്നിനുപിന്നാലെ ഒന്നായി ബസുകൾ കൂട്ടത്തോടെയെത്തുമ്പോൾ യാത്രക്കാർക്ക് നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാകും ബസുകൾക്കിടയിലൂടെ നടന്നുപോകുന്ന യാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടാറ്
@ സ്ഥിതി കൂടുതൽ ഗുരുതരമാകും
പരവൂർ - മയ്യനാട് - കാക്കോട്ടുമൂല പാലം യാഥാർത്ഥ്യമാകുന്നതോടെ പരവൂർ - മയ്യനാട് - കൊല്ലം റൂട്ടിലെ ബസുകളും തീരദേശ ഹൈവേ വരുന്നതോടെ പരവൂർ - കൊല്ലം തീരദേശ ഹൈവേ റൂട്ടിലെ ബസുകളും പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാകും പുറപ്പെടുക
അങ്ങനെ വന്നാൽ ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ പ്രതിസന്ധിയിലാകും കാര്യങ്ങൾ
@ മുനിസിപ്പൽ കോംപ്ളക്സ് വില്ലനായെന്ന്
പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലെ മുനിസിപ്പൽ കോംപ്ലക്സ് കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമ്മാണമാണ് സ്റ്റാൻഡിലെ തിക്കിനും തിരക്കിനും കാരണമായതെന്ന് ആക്ഷേപമുണ്ട്.
നിലവിലുള്ള കടമുറികൾ, ടോയ്ലെറ്റുകൾ, ഓപ്പൺ ജിംനേഷ്യം മുതലായവ സ്ഥലം അപഹരിക്കുന്നതല്ലാതെ പ്രവർത്തനമില്ല ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ഒൻപത് കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നഗരസഭ ലക്ഷ്യമിടുന്നുണ്ട് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ബസ് സ്റ്റാൻഡിന്റെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്ന തരത്തിലാകണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിലവിൽ പകുതിയിലധികം സ്ഥലവും കാത്തിരിപ്പ് കേന്ദ്രത്തിനായി പാഴാക്കിയിരിക്കുകയാണ് പുതിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഉള്ള സ്ഥലം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി സൗകര്യം ഏർപ്പെടുത്തണം ആഡംബരത്തിന് വേണ്ടി വലിയ കെട്ടിടങ്ങൾ നിർമ്മിച്ച് നഗരസഭ പണം ദുർവിനിയോഗം ചെയ്യരുത്
No comments:
Post a Comment