-ഐക്യ മലയാള പ്രസ്ഥാനം
ചാത്തന്നൂർ : പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാവണമെന്ന് ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 100% മാർക്കുള്ള വരെയും 90% മാർക്കുള്ളവരെയും ഒരേ നിലവാരത്തിൽ പരിഗണിക്കുന്നത് യുക്തിസഹമല്ല. മാത്രമല്ല, അശാസ്ത്രീയവും അനീതിയുമാണ്. ഗ്രേഡിങ് സമ്പ്രദായം പഠന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുമെങ്കിലും ഉപരിപഠനത്തിനുള്ള മാനദണ്ഡമാക്കാൻ പാടില്ല. 'എ' ഗ്രേഡിൽ ഒരു വിഷയത്തിൽ തന്നെ 11 മാർക്ക് വ്യത്യാസമാണ് ഉള്ളത്. എല്ലാ വിഷയങ്ങൾക്കും കൂടിയാകുമ്പോൾ ഈ വ്യത്യാസം വളരെ വർദ്ധിക്കുന്നതായി കാണാം.
മാർക്ക് ഒഴിവാക്കി ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന രീതി എസ്.എസ്.എൽ.സി.ക്ക് മാത്രമാണുള്ളത്. ഇത് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുള്ള തുമാണ്. മുഴുവൻ കുട്ടികളുടെയും മാർക്ക് പരീക്ഷാഭവന്റെ പക്കൽ ഉണ്ട്. ഇക്കൊല്ലം തന്നെ മാർക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായി ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡൻറ് ജി. ദിവാകരൻ അറിയിച്ചു.
No comments:
Post a Comment