Wednesday, 17 May 2023

വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ കനാലിൽ വീണു ഒരാൾ മരിച്ചു

ചാത്തന്നൂർ : വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന  കുട്ടികൾ കനാലിൽ
 വീണു ഒരാൾ മരിച്ചു കൊട്ടാരക്കര പുത്തൂർ സ്വദേശികളായ ജെയ്സണിന്റെയും സിനിയുടെയും മകൻ റയോൺ(6)ആണ് മരിച്ചത്. സഹോദരൻ ലിയോൺ പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. ചാത്തന്നൂർ 
ഇടനാട് അമ്മൂമ്മയുടെ വീട്ടിൽ അവധി ആഘോഷത്തിനെത്തിയ കുട്ടികൾ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ വീടിന് സമീപമുള്ള കളിക്കുന്നതിനിടെ 
അമ്മൂമ്മയുടെ വീടിന് സമീപമുള്ള കനാലിൽ റയോൺ കാൽ വഴുതി വീഴുകയും സഹോദരനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ലിയോൺ ചാടുകയായിരുന്നു. അര കിലോമീറ്ററോളം ഒഴുകിയെത്തി തൊട്ടടുത്ത സ്ഥലമായ പാറയിൽ കട യുവ ക്ലബിന് സമീപം യുവാക്കൾ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ജെ എസ് എം ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും റയോണിന്റെ 
ജീവൻ രക്ഷിക്കാനായില്ല.റയോണിന്റെ മൃതദേഹം ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

@ ഒരു നാടൊന്നിച്ചു നടത്തിയ രക്ഷാപ്രവർത്തനം 

കുട്ടികൾ അപകടത്തിൽപ്പെട്ട പുരയിടത്തിൽ തന്നെ 
പുല്ല് പറിച്ചു കൊണ്ടിരുന്ന അയൽവാസിയായ മാലതിയമ്മ 
കുട്ടികളുടെ നിലവിളി കേട്ട് കനാലിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ നടന്നില്ല കുട്ടികൾക്ക് ഒപ്പം നിലവിളിച്ചു കൊണ്ട് ഒഴുകിയ മാലതിയമ്മയുടെ നിലവിളി കേട്ട് പലരും കനാലിൽ ചാടിയെങ്കിലും കുത്തൊഴുക്കിൽ ഒഴുകിയ കുട്ടികളെ കനാലിന്റെ കരയിലൂടെ ഓടിയവരുടെ വിളികേട്ട് അര കിലോമീറ്റർ മാറി ക്ലബിൽ കളിച്ചു കൊണ്ടിരുന്നവർ ആണ് കനാലിൽ ചാടി രക്ഷപ്പെടുത്തി കിട്ടിയ വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ 
ആശുപത്രിയിൽ എത്തിക്കുകയായിരുന്നു തുടർന്ന് അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ഫോട്ടോ :മാലതി 
സംഭവം വിവരിക്കുന്നു.
ഫോട്ടോ :രക്ഷാപ്രവർത്തകർ കുട്ടിയുമായി ഓടുന്നു.

@ കുത്തൊഴുക്കും സുരക്ഷിതത്വമില്ലാത്തതും അപകടകാരണം

കെ ഐ പിയുടെ നിയന്ത്രണത്തിലുള്ള 
കനാൽ കുട്ടികളും മറ്റും അടുത്ത് വരാത്ത രീതിയിൽ കൈവരി കെട്ടി വേർതിരിക്കാത്തതും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടകാരണമായി. അമ്മൂമ്മ താമസിക്കുന്ന വാടകവീട്ടിൽ അവധികാലത്തിന് എത്തിയ കുട്ടികൾക്ക് കനാലിന്റെ ഒഴുക്കിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു പ്രായമായ ഒരു അമ്മയും മറ്റൊരു കുട്ടിയുമാണ് വീട്ടിൽ ഇണ്ടായിരുന്നത് ഇവർ അകത്ത് ഇരിക്കുമ്പോൾ ആണ് കുട്ടികൾ കളിക്കാൻ ഇറങ്ങിയതും കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് കാണാൻ കനാലിന്റെ കരയ്ക്ക് പോയതും കനാൽ തീരത്ത് കൂടി നടക്കുന്നതിനിടയിൽ കനാൽ വെള്ളം തുറന്ന് വിടുന്ന വാൽവിന്റെ കെട്ടിന് സമീപം കാൽവഴുതി കനാലിൽ വീണതും സുരക്ഷാവേലി ഉണ്ടായിരുന്നുവെങ്കിൽ കുട്ടികൾ കനാലിന് സമീപം എത്തുന്നത് ഒഴിവാക്കാമായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കും കുട്ടികളെ രക്ഷാപ്പെടുത്താനായില്ല. അടിയന്തിരമായി തറ നിരപ്പിൽ ഉള്ളഭാഗങ്ങളിൽ സുരക്ഷാവേലി നിർമ്മിച്ചു ഇനിയും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഉള്ള നടപടികൾ കൈകൊള്ളമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

No comments:

Post a Comment