പ്രവേശനോത്സവത്തിൽ ഓരോ സ്കൂളും
വിദ്യാലയപരിസരത്തെ വീട്ടുകാരെയും
പൊതുജനപങ്കാളികളാക്കണമെന്നതാണ് പ്രത്യേക നിർദേശം. ജില്ലയിലെ
പൊതുവിദ്യാലയങ്ങൾ നടത്തുന്ന തയാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ്
അധികൃതർ നിരീക്ഷിക്കുകയും ദൈനംദിന റിപ്പോർട്ട് ശേഖരിച്ചു വരികയാണ്. സ്കൂൾ ഫിറ്റ്നസ് സംബന്ധിച്ച് കൃത്യമായ നടപടികളാണ്
മുന്നൊരുക്കത്തിൽ സ്വീകരിച്ചു വരുന്നത്.
ഇരുപതിനകം
അതാതു സ്കൂളുകളിൽനിന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഡി ഡി ഇയെ അറിയിക്കണം. തുടർന്ന് പരിഹാര നിർദേശങ്ങൾ നടപ്പാക്കാൻ 28 വരെ സമയം അനുവദിക്കും.
31ന് അകം എല്ലാം പൂർത്തിയാക്കിയാൽ മാത്രമേ ജൂൺ 1ന് സ്കൂൾ തുറക്കാൻ അനുവദിക്കൂ. കെട്ടിടം അറ്റകുറ്റപ്പണി, ശുദ്ധജലസ്രോതസ്സ്, ശുചീകരണം, ശുചിമുറി അറ്റകുറ്റപ്പണി, ക്യാംപസ് പൊതുശുചീകരണം (വഴി മുതൽ ഓഫിസ് വരെ), ലാബ്, ലൈബ്രറി, ക്ലാസ് മുറി എന്നിവയുടെ ശുചീകരണം, ഫർണിച്ചർ അറ്റകുറ്റപ്പണി, വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ഫിറ്റ്നസ്, പാചകത്തൊഴിലാളികളുടെ
പരിശോധന എന്നിവ പൂർത്തിയാക്കി 20നകം ഡി ഡി ഇ ക്കു റിപ്പോർട്ട് ചെയ്യണം.
ഒപ്പം തന്നെ സ്കൂളുകളിലെ വിവിധ ഒഴിവുകളും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യാൻ നിർദേശമുണ്ട്. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നാണ് നിർദേശം. അധ്യാപകരും ഓഫിസർമാരും മുൻകൈയെടുക്കണം. എ ഇ ഒ മാരും ഡി ഇ ഒ മാരും ഇതിനായി രംഗത്തുണ്ട്. വിവിധ അധ്യാപക സംഘടനകളുടെയും
പി ടി എകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും തേടിയിട്ടുണ്ട്. “എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ പഠിക്കും എന്നതാണ് ഈ വർഷത്തെ മുഖ്യ മുദ്രാവാക്യം. പാഠപുസ്തക വിതരണവും പൂർത്തിയായി വരുന്നതായി
ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.
30 ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ജില്ലയിലേക്ക് മൊത്തം ആവശ്യം. അതിൽ 25 ലക്ഷവും 3 ഘട്ടങ്ങളായി വിതരണം ചെയ്തുകഴിഞ്ഞു.
യൂണിഫോം വിതരണം 90% പൂർത്തിയായിക്കഴിഞ്ഞു. യൂണിഫോം ഹാൻവീവ് വഴിയാണ് വിതരണം ചെയ്യുന്നത്. 2 സെറ്റ് യൂണിഫോമിനുള്ള തുണിയും തയ്യൽകൂലിയുമാണ് എഇഒ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണം വിതരണത്തിന് നിർദേശങ്ങൾ എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ വിതരണം സംബന്ധിച്ച ഓഡിറ്റിങ് നടന്നു വരികയാണ് എന്ന് അധികൃതർ അറിയിച്ചു.
No comments:
Post a Comment