@ എല്ലാം പുറമേ നിന്ന് വേടിക്കണം കുറിച്ച് കൊടുക്കും
പാരിപ്പള്ളി മെഡിക്കൽ കോളജിലെ സ്ഥിതി ഏറെ പരിതാപരകരമായി മാറുകയാണ്. മെഡിസിനും മറ്റ് അത്യാവശ്യ മരുന്നുകളും ഉണ്ടെങ്കിലും പുറമെ നിന്നും വാങ്ങാൻ കുറിച്ച് കൊടുക്കുകയാണ് എന്ന് രോഗികൾ പറയുന്നു. അവശ്യം വേണ്ട നീഡിൽ, സിറിഞ്ച് ; ഐ.വി കാനല്‍, ഗ്ലൗസ് എന്നിവ പോലും സ്‌റ്റോക്ക് പരിമിതമാണ്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ മരുന്നിന് കുറിപ്പുമായി പുറമേക്ക് പോവുന്നത് പതിവു കാഴ്ചയാണ്. പരിക്കേറ്റ രോഗികള്‍ക്കും മറ്റും അടിസ്ഥാനമായി നല്‍കുന്ന ടി ടി ഇഞ്ചക്ഷനും അലര്‍ജിക്ക് നല്‍കുന്ന അവില്‍ ഗുളികയുമടക്കം ആശുപത്രിയില്‍ സ്‌റ്റോക്കില്ല.ഉണ്ടെങ്കിലും പുറമേ നിന്നും വാങ്ങണം.സര്‍ജറിക്ക് ശേഷം രോഗിക്ക് നല്‍കുന്ന ലൊറോസിപാം ഇഞ്ചക്ഷന്‍, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവര്‍ക്ക് നല്‍കുന്ന എനക്‌സോപാരിന്‍ ഇഞ്ചക്ഷന്‍ എന്നിവയും മെട്രോജില്‍, മാന്നിറ്റോള്‍, ലൊറാസിപാം, ലിവോഫ്‌ളോക്‌സ്, ഹെപ്പാരിന്‍, ഡെക്‌സോണ, അഡ്രിനാലിന്‍ തുടങ്ങിയ ഇഞ്ചക്ഷനുകളും ആശുപത്രിയില്‍ കിട്ടാനില്ല. തലക്ക് പരിക്കേറ്റ് എത്തുന്നവര്‍ക്കും മാനസിക അസുഖമുള്ളവര്‍ക്കും രോഗികള്‍ക്ക് നീര്‍ കെട്ടിന് ആശ്വാസം ലഭിക്കാനും മറ്റും നല്‍കുന്ന മരുന്നുകളാണ് ഇവ. നെഞ്ചിലെ കഫകെട്ടിനും മറ്റും നല്‍കുന്ന അസിത്രോമൈസിന്‍ ഗുളികയും സ്‌റ്റോക്കില്ല.
ആശുപത്രിയില്‍ മരുന്നുകള്‍ തീര്‍ന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് തുടരുകയാണ്. ഇതില്‍ പല മരുന്നുകളും അടിയന്തിരമായി ആശുപത്രിയില്‍ അത്യാവശ്യം വേണ്ടവയാണ്.മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്നവരില്‍ ഏറിയ പങ്കും പാവപ്പെട്ടവര്‍ ആകയാല്‍ വര്‍ദ്ധിച്ച വിലക്കുള്ള മരുന്നുകള്‍ പുറമേ നിന്നും വാങ്ങിക്കുക എന്നത് താങ്ങാവുന്നതിലപ്പുറമാണ്. ആശുപ്പത്രിയില്‍ മരുന്നുകള്‍ സ്‌റ്റോക്ക് ഇല്ലാതാകുമ്പോള്‍ വികസന സമിതി ഫണ്ട് ഉപയോഗിച്ച് പോയ കാലങ്ങളില്‍ മരുന്നുകള്‍ വാങ്ങിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആസ്പത്രി വികസന സമിതിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കുന്നതിനാല്‍ അവശ്യം വേണ്ട മരുന്നുകള്‍ പോലും വാങ്ങിക്കാന്‍ സാധിക്കുന്നില്ല.
No comments:
Post a Comment