ചാത്തന്നൂർ : ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിൽ മുൻ സെക്രട്ടറിയുടെ കാലത്ത് ഇപ്പോഴത്തെ ഭരണസമിതി നടത്തിയത് ഗുരുതര ക്രമകേടുകളാണെന്ന് സഹകരണ സംരക്ഷണസമിതി ഭാരവാഹികളായ എസ്.വി. അനിത്തും രാജൻപിള്ളയും ജന്മഭൂമിയോട് പറഞ്ഞു. വഴിവിട്ട നിയമനങ്ങളും സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തി ലോൺ കുംഭകോണവും നടത്തി ബാങ്ക് കടകെണിയിലാണ്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ
അഞ്ചു സെന്റ് വസ്തുവിനും വീടിനും ഒരു കോടി രൂപ ലോൺ കൊടുത്തതാണ് ഒരു പ്രധാന ഉദാഹരണം. 27 പേരുടെ പേരിൽ ഒരേ വസ്തു വെച്ച് അഞ്ചു കോടി രൂപയുടെ
ലോൺ അനധികൃതമായി നൽകി
ഇ ലോൺ കൊടുത്തത് സഹകരണ
വകുപ്പ് നടത്തിയ
ഓഡിറ്റിൽ ക്രമകേട് കണ്ടതിനെ തുടർന്ന് സഹകരണ ഓഡിറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലിസ് കേസെടുത്തു ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഈ കേസിൽ എല്ലാ ബോർഡ് അംഗങ്ങളുടെ പേരിലും
മുൻ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷിന്റെ പേരിലും ജാമ്യമില്ല വകുപ്പ് പ്രകാരം
ചാത്തന്നൂർ പോലിസ്
കേസ് എടുത്തിട്ടുണ്ട് ഇതിൻമേൽ അന്വേഷണം വരികയാണ്.
ഇന്ന് ബാങ്കിൽ ജോലി ചെയ്യുന്ന ജോലിക്കാരിൽ ഭൂരിപക്ഷവും സിപിഎം സിപിഐ നേതാക്കളുടെ ബന്ധുക്കളാണ്. ഇതിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ബന്ധുക്കളുമായ 12 പേർക്ക് ബാങ്കിൽ പ്യൂൺ ആയി അനധികൃത നിയമനം നടത്തിയിട്ടുണ്ട് യോഗ്യതയുള്ളവരെ പൂർണ്ണമായും തഴഞ്ഞു കൊണ്ടാണ് യാതൊരു ഇന്റർവ്യൂവോ ടെസ്റ്റോ നടത്താതെ പിൻവാതിൽ നിയമനമാണ് നടത്തിയത്. കൊല്ലത്തെ പ്രമുഖ സഹകരണആശുപത്രിയിൽ രണ്ടു
കോടി ഇൻവെസ്റ്റ് ചെയ്തതിൽ നാളിത് വരെ ബാങ്കിന് പലിശയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.ഇത് കൂടാതെ കൊട്ടിയത്ത് നിർമ്മാണം പുരോഗമിക്കുന്ന ഡ്രീംസ്
മാളിൽ ഇൻവെസ്റ്റ് ചെയ്ത 50 ലക്ഷത്തിനു നാളിത് വരെ ഒരു തിരിച്ചടവ് ഉണ്ടായിട്ടില്ല.രണ്ടു കോടി കോടി കിട്ടാകടമായും മൂന്ന് കോടി രൂപ നഷ്ടത്തിലുമാണ് ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്.അഴിമതിയും കെടുകാര്യസ്ഥതയുമാണ് നാളിതുവരെ ഭരണം നടത്തിയ എൽ ഡി എഫ്
ഭരണസമിതികൾ ചെയ്തിട്ടുള്ളത് കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടുമില്ല പൊതുയോഗം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്ത് പോകുന്ന പരിപാടിയ്ക്ക് ഒരു മാറ്റം വരുത്തി കൊണ്ട് പൊതുജനപിന്തുണയോടെ ബിജെപി മുന്നോട്ട് വയ്ക്കുന്ന സഹകരണ സംരക്ഷണ സമിതി പാനൽ മത്സര രംഗത്തുള്ളത് സഹകാരികളുടെ വലിയ പിന്തുണയാണ് സ്ഥാനാർഥികൾക്ക് ലഭിച്ചിട്ടുള്ളത് ബാങ്കിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാൻ സഹകരണ സംരക്ഷണ സമിതി ഭാരവാഹികളെ വിജയിപ്പിക്കണമെന്ന് സമിതിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ എസ്. വി അനിത്തും രാജൻപിള്ളയും അഭ്യർത്ഥിച്ചു.
No comments:
Post a Comment