എഞ്ചിനീയറെയും ഓവർസിയറെയും പിരിച്ചു വിട്ടു
ചാത്തന്നൂർ : ഇടതുമുന്നണി ഭരണം നടത്തുന്ന ചിറക്കര ഗ്രാമ പഞ്ചായത്തിൽ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും. വിജിലൻസ് അന്വേഷണത്തെ തുടർന്ന്, വിജിലൻസിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് എഞ്ചിനീയർ അമ്പിളി, ഓവർസിയർ പ്രിയ എന്നിവരെ പിരിച്ചു വിട്ടു. ഇവരെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിടുകയായിരുന്നു. ഭവന നിർമ്മാണം, കാലി തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം എന്നിവയിലാണ് അഴിമതി നടന്നിട്ടുള്ളത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നവരാണ് ഇവർ.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി അഴിമതികളും സ്വജന പക്ഷപാതപരമായ നടപടികളുമാണ് ചിറക്കര ഗ്രാമ പഞ്ചായത്തിൽ അരങ്ങേറിയിട്ടുള്ളത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ രക്ഷപ്പെട്ടപ്പോൾ ശിക്ഷ കിട്ടിയത് താത്ക്കാലിക ജീവനക്കാരായ അസിസ്റ്റന്റ് എഞ്ചിനീയർക്കും ഓവർസിയർക്കുമാണ്. ചിറക്കര ഇടവട്ടം വാർഡിലാണ് ഏറ്റവുമധികം സ്വജനപക്ഷപാതപരമായ നടപടികളും തുടർന്നുള്ള അഴിമതികളും കണ്ടെത്തിയിട്ടുള്ളത്.
ഇടവട്ടം വാർഡിൽ ഒരാൾക്ക് ഇത്തിക്കര ബ്ലോക്ക് ക്ഷീര വികസന ഓഫീസ് മുഖേന കാലിത്തൊഴുത്ത് നിർമ്മിക്കാൻ തുക അനുവദിച്ചിരുന്നു. ഇതേ വ്യക്തിക്ക് തന്നെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരവും കാലി തൊഴുത്ത് നിർമ്മിക്കാൻ തുക അനുവദിച്ചു. ബാങ്ക് വായ്പ എടുത്ത് കാലി തൊഴുത്ത് നിർമ്മിച്ചവർക്കും, ക്ഷീര കർഷകരല്ലാത്തവർക്കും കാലി തൊഴുത്ത് നിർമ്മാണത്തിന് തുക അനുവദിച്ചിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ട്.
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം ഒരാൾക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി രേഖകളിലുണ്ട്. പക്ഷേ ഉപഭോക്താവിന് തുകയോ, വീടോ ലഭിച്ചില്ല. ഇത് സംബന്ധിച�
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം ഒരാൾക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി രേഖകളിലുണ്ട്. പക്ഷേ ഉപഭോക്താവിന് തുകയോ, വീടോ ലഭിച്ചില്ല. ഇത് സംബന്ധിച്ച് ഉപ
ഭോക്താവ്തന്നെ പരാതിപ്പെട്ടിട്ടുണ്ട്,
കിണർ നിർമ്മാണത്തിലും ഇത്തരം തട്ടിപ്പുകൾ നിരവധിയാണ്. ഭവന നിർമ്മാണം, കാലി തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം എന്നിവയിൽ വ്യാപകമായ സ്വജന പക്ഷപാതമാണ് നടന്നിട്ടുള്ളത്. എല്ലാം രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലുമായിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഐ എൻ ടി യു സി മുൻചിറക്കര മണ്ഡലം പ്രസിഡന്റ് ജി.ശിവൻകുട്ടിയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം ചിറക്കര ഗ്രാമ പഞ്ചായത്തിൽ വിപുലമായ പരിശോധനകളും അന്വേഷണവും നടത്തിയാണ് റിപ്പോർട്ട് നല്കിയത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസിയറെയും പിരിച്ചു വിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. പിരിച്ചു വിട്ട തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ അമ്പിളിയും ഓവർസിയർ പ്രിയയും കരാർ ജീവനക്കാരാണ്. വർഷങ്ങളായി ഇവർ ചിറക്കര ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സമ്മർദ്ദം നടത്തി ഇവരെ കൊണ്ട വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിച്ചത് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമാണ്. പക്ഷേ ശിക്ഷ അനുഭവിക്കേണ്ടി വന്നത് പാവപ്പെട്ട ഉദ്യോഗസ്ഥരാണ്.
No comments:
Post a Comment