ചാത്തന്നൂർ : പോളച്ചിറ ഏലായിൽ സംരഷിത തണ്ണീർതടങ്ങൾ നികത്തി അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ.ചിറക്കര പഞ്ചായത്തിലെ പരിസ്ഥിതി ലോലപ്രദേശവും സംരഷിത മേഖലയുമായ പോളച്ചിറ ഏലായിലാണ് പഞ്ചായത്ത് വില്ലേജ് അധികൃതരുടെ ഒത്താശയോടെ തണ്ണീർതടങ്ങൾ നികത്തി അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.ദേശീയപാതാ വികസനത്തിന്റെഭാഗമായി പൊളിച്ച കെട്ടിടാവാശിഷ്ടങ്ങൾ കൊണ്ട് വന്നാണ് തണ്ണീർതടങ്ങൾ നികത്തുന്നത്. പഞ്ചായത്തിന്റെയോ വില്ലേജ് അധികൃതരുടെ അനുവാദമില്ലാതെ ഏലായുടെ വടക്കേതോടിന് കുറുകെ തണ്ണീർതടങ്ങളിലേക്ക് പോകുന്നതിന് അനധികൃതമായി കോൺക്രീറ്റ് പാലവും നിർമ്മിച്ചു കൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.യാതൊരുവിധ കോൺക്രീറ്റ് നിർമ്മാണപ്രവർത്തനങ്ങളും അനുവദിനീയമല്ലാത്ത പ്രദേശത്താണ് ഇത്തരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.അരയേക്കറോളം വരുന്ന കുളവും തണ്ണീര്‍ത്തടവും അടങ്ങിയ പ്രദേശത്താണ് പരസ്യമായ നിയമ ലംഘനം നടക്കുന്നത്. പോളച്ചിറ ഏലയുടെ ഭാഗമായുള്ള ഏക്കറ് കണക്കിന് പരന്ന് കിടക്കുന്ന തണ്ണീര്‍ത്തടങ്ങളിൽ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നികത്തുന്നത് ഇത് മൂലം ഗുരുതരമായ പാരിസ്ഥിതി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.അടിയന്തിരമായി പഞ്ചായത്ത് വില്ലേജ് അധികാരികൾ ഇടപെട്ട് തണ്ണീർ തടങ്ങൾ പൂർവ്വസ്ഥിതിയിലാക്കി തണ്ണീർതടങ്ങൾ സംരഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
No comments:
Post a Comment