കൊല്ലം : ബസ്സ്റ്റോപ്പിലോ ചന്തയിലോ കടപ്പുറത്തോ എന്നുവേണ്ട പത്താളുകൾ കൂടുന്ന എവിടെനിന്നും ചുറ്റും നോക്കിയാൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒരു ചെറുകൂനയെങ്കിലും കാണാം. ചുറ്റുമുള്ള മനുഷ്യരുടെ കൈയിൽ പ്ലാസ്റ്റിക് കാരിബാഗുണ്ടാകും. ചായക്കടകളിൽ പ്ലാസ്റ്റിക് കപ്പുകളോ പ്ലാസ്റ്റിക് ചേർന്ന പേപ്പർ കപ്പുകളോ കാണും. എവിടെ നോക്കിയാലും പ്ലാസ്റ്റിക്മയം. 2020 പുതുവത്സരദിനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനവും 2021 സെപ്റ്റംബർ 30ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിരോധനവുമെല്ലാം പൂർണമായി പാളിപ്പോയതാണ് ഇപ്പോൾ കാണുന്നത്.
പ്ലാസ്റ്റിക് പരിശോധന പൂർണ്ണമായും നിലച്ചതോടെ പ്ലാസ്റ്റിക് സുലഭമായി മാറി
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ
പരിശോധനയില്ല, നിയന്ത്രണങ്ങളില്ല ഉണ്ടെങ്കിൽ തന്നെ വഴിപാട് പോലെ ഒന്ന് കാടിളക്കി പോകും വീണ്ടും പഴയപടി ഇത് മൂലം ജില്ലയിൽ ഗ്രാമീണമേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർബാധം ഉപയോഗിക്കുന്നു.
ഒറ്റത്തവണ ഉപയാഗിക്കാവുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ അടക്കമുള്ളവയ്ക്കു നിരോധനം ഏർപ്പെടുത്തിയത് 2020 ജനുവരി ഒന്നിനാണ്.
ആസമയത്ത് പരിശോധനയും ബോധവത്കരണവുമെല്ലാം നന്നായി നടന്നു. പ്ലാസ്റ്റിക് നിരോധനം ആദ്യമൊക്കെ ചില ബുദ്ധിമുട്ടുകൾ കച്ചവടക്കാരും പൊതുജനങ്ങളും അനുഭവിച്ചിരുന്നു. പിന്നീട്, പ്ലാസ്റ്റിക് കാരിബാഗുകൾക്കു പകരം ആളുകൾ തുണിസഞ്ചി ശീലമാക്കുകയും ചെയ്തു.
എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പരിശോധനകളും പിഴയീടാക്കലും നടക്കാതായപ്പോൾ വീണ്ടും പ്ലാസ്റ്റിക് കവറുകൾ സജീവമായി. ജൈവ വസ്തുക്കളിൽനിന്ന് നിർമിക്കുന്ന ബയോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് ഒറ്റത്തവണ പ്ലാസ്റ്റിക്കിനു ബദൽ.
പരിശോധന തുടങ്ങിയ. സമയത്ത് ഒരു ദിവസം ജില്ലയിൽ പിടിച്ചെടുത്തത് 5.2 ടൺ ആയിരുന്നു.ജില്ലയിൽ ഏറ്റവും വലിയ പ്ലാസ്റ്റിക് വേട്ട നടത്തിയത് 2020 മാർച്ച് 10 നായിരുന്നു. ഓപ്പറേഷൻ കെയർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഒരുദിവസംകൊണ്ട് 5.2 ടൺ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളിലെയും സെക്രട്ടറിമാരുടെ ടീമുകൾ രൂപവത്കരിച്ചായിരുന്നു ഒരേസമയം പരിശോധന.3637 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 64 സ്ഥാപനങ്ങൾക്ക് പിഴചുമത്തി. 4.55 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. പിനീട് ഇങ്ങോട്ട് എല്ലാം വഴിപാടായി മാറി ഇപ്പോൾ പരിശോധന നിലച്ച മട്ടാണ്.
ആദ്യനിയമലംഘനത്തിന് 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാമതും ആവർത്തിച്ചാൽ 50,000 രൂപയുമാണ് പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്തരം പിഴയീടാക്കിയുള്ള നടപടികൾ കാര്യമായി നടക്കുന്നില്ല.
No comments:
Post a Comment