ചാത്തന്നൂർ : ചാത്തന്നൂർ സഹകരണ അർബൻ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചനയെന്ന് സഹകരണ സംരക്ഷണ സമിതി സ്ഥാനർതികൾ ആരോപിച്ചു. ബാങ്ക് ഐ ഡി കാർഡ് വോട്ടർമാരിൽ നിന്നും കൈവശപ്പെടുത്തി കൊണ്ട് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിനും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കള്ളവോട്ട് ചെയ്യാനുമാണ് ശ്രമം നടക്കുന്നത്.അഴിമതിയുടെ കേന്ദ്രമായ സർവീസ് സഹക്കരണ അർബൻ ബാങ്ക് അഴിമതിക്കാരിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ സമിതി ശ്രമം നടത്തുന്നത്.പരാജയ ഭീതി മൂലം ബാങ്കിന്റെ വ്യാജസീലുണ്ടാക്കി. സെക്രട്ടറിയുടെ ഒപ്പും ക്രിത്രിമമായി രൂപപ്പെടുത്തിയാണ് പലരുടെയും തിരിച്ചറിയൽ കാർഡുണ്ടാക്കിയിരിക്കുന്നത്കള്ളവോട്ട് ചെയ്യിക്കുന്നതിനായി ആൾക്കാരെ കൊണ്ട് വരാൻ മുപ്പതിലധികം വാഹനങ്ങളും സിപിഎം ഇടപാട് ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പിലെ ഉന്നതരാണ്. തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ നേതൃത്വം കൊടുക്കുന്നത്.പൊലീസും മറ്റ് വകുപ്പുകളുമെല്ലാം അട്ടിമറിയെ സഹായിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.ഭരണ സ്വാധീനം കൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത് കോടതിയിൽ ചോദ്യം ചെയ്യുന്നതിനോടൊപ്പം രാഷ്ട്രീയമായി പ്രതിരോധം തീർക്കുമെന്നും സഹകരണ സംരക്ഷണ. സമിതി കൺവീനർ രാജൻപിള്ള വ്യക്തമാക്കി.
No comments:
Post a Comment