Tuesday, 16 May 2023

സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ.

കൊല്ലം : സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ 
പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ.
സ്കൂളുകളുടെ അറ്റകുറ്റപ്പണി 27ന് മുൻപ് പൂർത്തിയാക്കി കെട്ടിടത്തിന്റെയും വാഹനത്തിന്റെയും ഫിറ്റ്നസ് നേടണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠന വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും സ്കൂളുകളിൽ ഒരുക്കണം. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യവും പഠനാന്തരീക്ഷവും ഒരുക്കണമെന്ന നിർദ്ദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് കൊടുത്തു കഴിഞ്ഞു.

@ യൂണിഫോമിന് ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ

സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച യൂണിഫോമിന് ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ. ഒരു കുട്ടിക്ക് രണ്ടു ജോഡി യൂണിഫോമിന്റെ തുണിക്ക് 400 രൂപയും തുന്നൽ കൂലിയായി 200 രൂപയും ചേർത്ത് 600 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഇത് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിച്ച് കൈമാറിയിരുന്നു.
എന്നാൽ മുഴുവൻ കുട്ടികൾക്കും അക്കൗണ്ട് ഇല്ലാതിരുന്നതും പദ്ധതിക്ക് തടസ്സമായി. നിലവിൽ എൽപി വിഭാഗത്തിന് മാത്രമാണ് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് യൂണിഫോം തുക അനുവദിച്ചത്. യുപി വിഭാഗം
യുപി വിഭാഗം കുട്ടികൾക്ക് തുക ലഭ്യമായിട്ടില്ല. ഇതോടെ പുതിയ അധ്യയന വർഷത്തിൽ ഇവർക്ക് പുതിയ യൂണിഫോം ധരിച്ചെത്താൻ സാധിക്കാത്ത നിലയാണ്.
ഭാരിച്ച തുക വേണ്ടതിനാൽ തുക കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുന്നതും പ്രായോഗികമല്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. എൽപി വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്യുകയും യുപി വിഭാഗത്തിലുള്ളവർ പഴയ യൂണിഫോമിൽ തുടരാൻ ആവശ്യപ്പെടുകയുമാണ് ഇപ്പോൾ സ്കൂൾ അധികൃതർ.

@ വിദ്യാഭ്യാസ വകുപ്പിന്റെ 
നിർദേശങ്ങൾ

@  കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം തിരക്കണം. കുട്ടി വീട്ടിൽ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കിൽ വിവരം പൊലീസിൽ അറിയിക്കണം.

@ വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോർഡുകൾ, ഗതാഗത സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സഹായം തേടണം.

@ സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം.

@ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.

@ സ്കൂളുകളിലെ വെള്ളത്തിന്റെ സാംപിൾ ലബോറട്ടറിയിൽ പരിശോധന നടത്തണം.

@ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

@ ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം.

@ സ്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ 25നും 31നും ഇടയിൽ സ്കൂളുകളിൽ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം.

@ സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകൾ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം.


@ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ്, കെഎസ്ഇബി, എക്സൈസ്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ തല യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യണമെന്നുള്ള സർക്കാർ നിർദേശമുണ്ട് 

@  സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം ഉൾപ്പെടെയുള്ള നടപടികളുമായി അധ്യയന വർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പരിശീലന പരിപാടിയിൽ ഡ്രൈവിങ് സ്കിൽസ്, ഫയർ ആൻഡ് സേഫ്റ്റി, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സിലബസ് തയാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലും മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.  മൂന്ന് ദിവസം നടത്തുന്ന പരിശീലന പരിപാടിയിൽ ഡ്രൈവിങ് സ്കിൽസ്, ഫയർ ആൻഡ് സേഫ്റ്റി, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സിലബസ്.









No comments:

Post a Comment