Tuesday, 23 May 2023

ചെറുമത്സ്യങ്ങൾക്കായി കൊല്ലത്തിന്റെ തീരദേശത്ത് വളം മാഫിയ സജീവം.

കൊല്ലം : ചെറുമത്സ്യങ്ങൾക്കായി 
കൊല്ലത്തിന്റെ തീരദേശത്ത് വളം മാഫിയ സജീവം. ചെറു മത്സങ്ങളെ 
ആഴക്കടലിൽനിന്ന്  മൊത്തത്തിൽ കോരിയെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഘങ്ങൾ ആണ് സജീവമായിട്ടുള്ളത്.
ഹാർബറുകളിൽ കോസ്റ്റൽ പോലീസിന്റെയും പോലീസിന്റെയും 
പരിശോധന കുറഞ്ഞതോടെയാണ് ചെറുമത്സ്യ കള്ളകടത്ത് വ്യാപകമായത്.
ഹാർബറുകൾ കൂടാതെ തീരപ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ 
കടവുകൾ കേന്ദ്രീകരിച്ചും മീൻ കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികളിലേക്കു മാറ്റി ആരുമറിയാതെ കടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 
വാള, കിളിമീൻ കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ഹാർബറുകൾ കൂടാതെ 
കടവുകളിലും അതിനടുത്തു വെച്ചും കടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 
നീണ്ടകര ഹാർബറിൽ നിന്ന് മാത്രം ചെറുമീനുകൾ കയറ്റിയ മുപ്പതോളം കണ്ടെയ്നർ ലോറികൾ പോയതായാണ് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നത്.ദിവസവും ഇതേ രീതിയിൽ ആണ് ചെറുമത്‍സ്യങ്ങൾ പോകുന്നത്.
4000-5000 കിലോ മീൻകുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം ഓരോ യന്ത്ര വത്കൃത ബോട്ടുകളിലും കൊണ്ടു വന്നത്.
ചെറുമീനുകൾ കൊണ്ടുപോകുന്നതി  നായി അമ്പതോളം ലോറികൾ ഹാർബറിനു പുറത്ത് ദിവസവും കാത്തുകിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. വലുപ്പം കുറഞ്ഞ കണ്ണികളുള്ള വലയുപയോഗിച്ചാണ് മീൻകുഞ്ഞുങ്ങളെ  കോരിയെടുക്കുന്നത്. ചൈനീസ് എൻജിൻ പിടിപ്പിച്ച വലിയ ബോട്ടുകൾ തീരത്തുനിന്ന് 15 മണിക്കൂറോളം സഞ്ചരിച്ച് ഉൾക്കടലിൽ എത്തിയാണ്
മത്‍സ്യ കുഞ്ഞുങ്ങളെ അപ്പാടെ കോരി യെടുക്കുന്നത്. രണ്ടു മൂന്നു വല വലിക്കു  മ്പോൾത്തന്നെ ബോട്ട് നിറയുമെന്ന്  മത്സ്യ തൊഴിലാളികൾ പറയുന്നു.
ഒരു തവണ 500 ബ്ലോക്ക് വരെ ഐസ് കയറ്റിയാണ് ഇത്തരം ബോട്ടുകൾ പോ കുന്നത്. വളത്തിനായതിനാൽ ശരിയായ അളവിൽ ഐസ് ചേർക്കാത്തതു കാരണം കരയിലെത്തുമ്പോഴേക്കും ഇവ ചിഞ്ഞുതുടങ്ങും. ഇവ കയറ്റിയതിനാൽ ഇവിടങ്ങളിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്ന എല്ലാ റോഡുക ളിലും മലിനജലം വീണ് ദുർഗന്ധമാണ്.രാത്രിയിൽ അതീവ ദുർഗന്ധത്തോടെയാണ് ഇ വാഹനങ്ങൾ ദേശിയപാതയിലൂടെ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങുന്നത്.
കോസ്റ്റ് ഗാർഡ് പോലീസ് ചെറുമിനു കളുടെ വിൽപ്പന പിടികൂടിയാൽ രണ്ടര ലക്ഷവും അതിനു മുകളിലുമാണ് പിഴ ഈടാക്കുന്നത്. ചെറുവാള
മീൻ പിടിക്കരുതെന്ന് പ്രത്യേക നിയമം കൊണ്ടുവരണ മെന്നു പറയുന്ന ബോട്ട് ഉടമകളുമുണ്ട്. കാരണം കഴിഞ്ഞ 15 വർഷമായി മുഴുത്ത വലിയ വാളമീൻ കിട്ടാറില്ല. ഒരു വാള വളർന്നുകിട്ടിയാൽ കിലോയ്ക്ക് 190 രൂപയിലധികം വിലവരുന്ന ഇവയ്ക്ക് കയറ്റുമതി മേഖലയിൽ വൻ പ്രിയമാണ്. അതുകൊണ്ടു തന്നെ വാളമീൻകുഞ്ഞുങ്ങളെ സംരക്ഷി ക്കേണ്ടത്. മത്സ്യമേഖലയുടെ നിലനിൽപ്പി നും അത്യാവശ്യമാണ് എന്നാണ് ഇവർ പറയുന്നത്.

No comments:

Post a Comment