സിപിഐയിൽ പൊട്ടിതെറി മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാർട്ടിയിൽ നിന്നും രാജി വച്ചു. ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ മായസുരേഷും സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയിൻകുമാറും സിപിഐയിലെ മുഴുവൻ സ്ഥാനങ്ങളും പാർട്ടിയിൽ നിന്നും രാജി വച്ചു. സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ. ദിലീപ്കുമാറിനാണ് ഇരുവരും രാജികത്ത് നൽകിയത്. ദീർഘകാലമായി ചിറക്കരയിലും ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിലും നിലനിൽക്കുന്ന വിഭാഗിയതയാണ് ഇവരുടെ രാജിയ്ക്ക് കാരണമായത് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നു. അറിയപ്പെടുന്ന ജയലാൽ പക്ഷക്കാരാണ് ഇരുവരും ആശുപത്രി കുംഭകോണത്തിൽ ജി.എസ്. ജയലാൽ എം എൽ എയ്ക്ക് എതിരെ നടപടി എടുത്തപ്പോൾ മായസുരേഷിനെതിരെയും പാർട്ടി നടപടി എടുത്തിരുന്നു തുടർന്ന് കഴിഞ്ഞ സമ്മേളനത്തിലാണ് മായസുരേഷ് മണ്ഡലം കമ്മിറ്റിയിൽ തിരിച്ചെത്തിയിരുന്നു. ജി.എസ്. ജയലാൽ എം എൽ എ ചെയർമാൻ ആയ അഷ്ടമുടി സഹകരണ ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ മായസുരേഷിന് കഴിഞ്ഞ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ സാധ്യത ലിസ്റ്റിൽ വന്നെങ്കിലും ജയലാലിന് സീറ്റ് കൊടുത്തതോടെ പാർട്ടി മണ്ഡലം കമ്മിറ്റി അംഗമായി തുടരുന്നതിനിടെയാണ് ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പിലും സീറ്റ് നിക്ഷേധിക്കുകയും ചെയ്തതോടെയാണ് മായസുരേഷ് രാജി വച്ചത്. സിപിഐ ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ജയിൻകുമാർ നിലവിൽ ചാത്തന്നൂർ സഹകരണബാങ്ക് ബോർഡ് അംഗമാണ് പാർട്ടി ഇക്കുറി സീറ്റ് നൽകിയില്ല എന്ന് മാത്രമല്ല സ്ഥാനാർഥി നിർണ്ണയത്തിൽ ചിറക്കര ലോക്കൽ കമ്മിറ്റിയോട് മണ്ഡലം കമ്മിറ്റി ചർച്ച പോലും നടത്താത്തതിൽ പ്രതിക്ഷേധിച്ചാണ് രാജി വച്ചത്. ഇരുവരുടെയും രാജി പാർട്ടി മണ്ഡലംഏക്സിക്യുട്ടിവ് കമ്മിറ്റി കൂടി ചർച്ച ചെയ്തതിന് ശേഷം തീരുമാനമെടുക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് ജന്മഭൂമിയോട് പറഞ്ഞു.
@ ചാത്തന്നൂർ സഹകരണ ബാങ്കിലും, സഹകരണ അർബൻ ബാങ്കിലും തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഐയുടെ പ്രധാന നേതാക്കൾ രാജിവച്ചിരിക്കുന്നത് അടുത്തിടെയാണ് ചിറക്കര സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിൽ ഏറ്റുമുട്ടുകയും സിപിഐക്കാർ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു.
ചിറക്കര സഹകരണ ബാങ്ക് നിയമനത്തിൽ മായസുരേഷിന്റെ മകൾക്ക് നിയമനം നൽകിയതിൽ സിപിഐയിൽ ഒരു വിഭാഗം പ്രതിക്ഷേധമുയർത്തി രംഗതെത്തിയിരുന്നു. രൂക്ഷമായ ചേരിതിരിവിനിടയിൽ സിപി എമ്മും - സിപിഐയും ചിറക്കര ക്ഷീരോത്പാദക സംഘത്തിൽ പരസ്പരം മത്സരിച്ചു സിപിഐ വിജയിക്കുകയും ചെയ്തിരുന്നു ഇതിന്റെയെല്ലാം പിന്നാലെയാണ് സിപിഐയുടെ പ്രാധാന നേതാക്കൾ രാജി വച്ച് കൊണ്ട് കലാപകൊടി ഉയർത്തിയിരിക്കുന്നത്.
No comments:
Post a Comment