ചാത്തന്നൂർ : കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ച പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിലും വലിയ പ്രതിഷേധം അരങ്ങേറി. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ചികിൽസിക്കുവാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് ഉന്നതതലത്തിൽ ചർച്ച നടത്തിയ ശേഷമാണ് പ്രതിയെ പരിശോധിക്കുവാൻ ഡോക്ടർമാർ തയ്യാറായത്.ബുധനാഴച്ചഉച്ചയോടെ പ്രതിയെ വിദഗ്ദ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുവാൻ ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് പ്രതിയെ അവിടേക്ക് കൊണ്ടുപോകാൻ ശ്രമം നടന്ന തോടെ വൻ പ്രതിഷേധമാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അരങ്ങേറിയത്.പ്രതിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നടകുന്നതിനിടെ പി.ജി വിദ്യാർത്തികളും, മെഡിക്കൽ വിദ്യാർത്തികളും, ഡോക്ടർമാരും പ്രതിഷേധവുമായെത്തിയത്.പ്രതിഷേ
ധത്തിനിടയിൽ പൊലീസ് ഏറെ പണിപ്പെട്ട് പ്രതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാതെ കൊട്ടാരക്കരയിലേക്ക് തന്നെ കൊണ്ടു പോകുകയായിരുന്നു. ഡോക്ടർക്ക് കുത്തേറ്റ സംഭവം അറിഞ്ഞതുമുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രതിഷേധം നടന്നു വരികയായിരുന്നു.
ചിത്രം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധം
ചിത്രം: പ്രതിയെ ആശുപത്രിയിൽ നിന്നും കൊണ്ടു പോകുന്നു.
No comments:
Post a Comment