ചാത്തന്നൂർ : പോളച്ചിറയിൽ വിഷപായൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽമഴയ്ക്കു ശേഷമാണ് പായൽ കണ്ട് തുടങ്ങിയത്.
മഴയുടെ ആദ്യ ദിനങ്ങളിൽ വെള്ളത്തിൽ എണ്ണ കലർന്ന പോലെയും പിന്നീട് ഇത് സ്വർണ നിറത്തിലും അതിനു ശേഷം പച്ച കലർന്ന നിറത്തിലുമായി.വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യത്തിൽ വർധനയുണ്ടായതായാണ് സൂചന.
ആൽഗ ബ്ലൂം, ഡികയോസ്ഫറിയം എന്നീ ഗ്രീൻ ആൽഗകളാണു പച്ചയും സ്വർണ്ണവും കലർന്ന നിറത്തിൽ വെള്ളത്തിനു മുകളിൽ പരന്നൊഴുകുന്നത് എന്ന് കെമിക്കൽ പരിശോധകർ പറയുന്നു.
വേനൽ മഴയ്ക്കു ശേഷം സ്വാഭാവിക ഒഴുക്ക് കൂടിയതോടെയാണ് ആൽഗകൾ പെരുകിയത്. പായൽ പ്രതിഭാസത്തെക്കുറിച്ചു കൂടുതൽ പഠനം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
ബ്ലൂ ഗ്രീൻ ആൽഗയാണെങ്കിൽ പോളയിലെ വെളളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
അങ്ങനെയാണെങ്കിൽ
പോളച്ചിറയുടെ
പല ഭാഗത്തും ഓക്സിജന്റെ അളവിൽ കുറവുണ്ടാകും അത് കൊണ്ട് തന്നെ
പോളച്ചിറ പൂർണമായും പായൽ മുക്തമാക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നു. അനിയന്ത്രിതമായ അളവിൽ മാലിന്യങ്ങളും കൃഷിയിടങ്ങളിൽ പയോഗിക്കുന്ന വളവും പുഴയിൽ എത്തുന്നതാണ് ഓക്സിജൻ കുറയാൻ കാരണം.പോളച്ചിറയിൽ
പ്രകടമായ രീതിയിൽ നിറവ്യത്യാസം, ദുർഗന്ധം, പത,
ജലജീവികൾ ചത്തു പൊങ്ങുന്നത് എന്നിവ കാണുകയാണെങ്കിൽ വെള്ളത്തിൽ ഇറങ്ങുന്നതും നീരൊഴുക്ക് വന്നു പൂർവസ്ഥിതിയിൽ ആകുന്നത് വരെ വെള്ളത്തിന്റെ ഉപയോഗം ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.
@ മാലിന്യക്കുപ്പയായി പോളച്ചിറ ഏല
മാലിന്യക്കുപ്പയായി ഏലായും അനുബന്ധ തോടുകളും
കക്കൂസ് മാലിന്യവും കെമിക്കൽ
മാലിന്യവും തള്ളാനുള്ള ഇടമായി പോളച്ചിറ മാറിയിരിക്കുകയാണ്. ദിനംപ്രതി വൻതോതിലാണ് പോളച്ചിറയിലേക്ക് മാലിന്യം തള്ളുന്നത്.
പോളച്ചിറയെ മാലിന്യത്തിൽ നിന്നു സംരക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ബ്ലൂ ഗ്രീൻ അൽഗ പെരുകാനും മനുഷ്യർക്കും ജല ജീവികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി വരാനും സാധ്യതയുണ്ട്.
ബ്ലൂഗീൻ അൽഗയുടെ സാന്നിധ്യം ഉള്ളത് അപകടകരമാണ്. ജലാശയങ്ങളിൽ വളരെ സ്വാഭാവികമായി വളരുന്ന സൂക്ഷ്മ ജീവികളാണ് ആൽഗകൾ. ഒരേസമയം സസ്യങ്ങളുടെയും ജീവികളുടെയും സ്വഭാവ സവിശേഷതകൾ ഉള്ള ആൽഗകൾ, ജലാശയങ്ങളിലെ ജീവികളുടെ നിലനിൽപ്പിനും സ്വാഭാവികതയ്ക്കും അത്യന്താപേക്ഷിതമാണ്.
എന്നാൽ വലിയതോതിൽ മാലിന്യങ്ങളിലൂടെയും വളങ്ങളിലൂടെയും അവയ്ക്കു വളരാൻ അനുകൂല സാഹചര്യം ലഭിക്കുമ്പോൾ അനിയന്ത്രിതമായി പെരുകുകയും വെള്ളത്തിന്റെ നിറം, മണം, രുചി എന്നിവയിൽ മാറ്റം വരുത്തുകയും
ചെയ്യുന്നു.
ബ്ലൂ ഗ്രീൻ ആൽഗ വിഭാഗത്തിൽ പെടുന്നവയുടെ ക്രമാതീതമായ വർധന മനുഷ്യനും ജലജീവികൾക്കും, വളർത്തുമൃഗങ്ങൾക്കും ഹാനികരമാണ്.
No comments:
Post a Comment