@പകൽ വീട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടും അധികാരികൾക്ക് അനക്കമില്ല
ചാത്തന്നൂർ : ആലംബഹീനരായ വയോജനങ്ങളുടെ സംരക്ഷണത്തിനായി സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കരപഞ്ചായത്തിൽ
ആരംഭിച്ച വയോജനകേന്ദ്രം, പഞ്ചായത്ത് അധികൃതരുടെ
കെടുകാര്യസ്ഥത മൂലം വയോജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കേന്ദ്രമായി. ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഇടവട്ടത്തെ സായംപ്രഭ ഹോം എന്ന പകൽ വീടിനാ ഈ ദുര്യോഗം. പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് പകൽ വീടിനെ .
2010- ജൂലായ് ഒമ്പതിനാണ് അന്നത്തെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് വൃദ്ധരുടെ ഗ്രാമ സങ്കേതമായി സായം പ്രഭ ഹോം ഉദ്ഘാടനം ചെയ്തത്. അന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റ്റി.ആർ. ദിപുവിന്റെ നേതൃത്വത്തിൽ വാങ്ങിയ 35 സെന്റ് സ്ഥലത്തായിരുന്നു പകൽ വീടിന് വേണ്ടി മനോഹരവും വിശാലവും എല്ലാ സൗകര്യങ്ങളോടും കൂടിയ കെ ട്ടിടം നിർമ്മിച്ചത്. പിന്നീട് ഇതേ വസ്തുവിൽ തന്നെ ബഡ്സ് സ്കൂളിനും അംഗൻവാടിക്കും കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ആലംബഹീനരായ വയോജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണവും വിശ്രമവും ഒറ്റപ്പെടലിൽ നിന്നുള്ള മോചനവും ലക്ഷ്യം വച്ചുള്ളതാണ് പകൽവീട്. പകൽ സമയത്ത് മാത്രമാണ് പ്രവർത്തനം . വയോജനങ്ങൾ രാവിലെ എത്തുകയും പകൽ ഈ ഗ്രാമ സങ്കേതത്തിൽ ചിലവഴിക്കുകയും വൈകിട്ട് സ്വന്തം വീടുകളിലേയ്ക്ക് പോവുകയുമാണ്. ചിറക്കര പോലൊരു പിന്നോക്ക പ്രദേശമായതിനാൽ ഇത് വയോജനങ്ങൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ഇപ്പോഴും പന്ത്രണ്ട് വയോജനങ്ങൾ ഈ വൃദ്ധ സങ്കേതത്തിലുണ്ട്.എന്നാൽ ചിറക്കര
ഇടവട്ടത്തെ സായം പ്രഭ ഹോം ഇപ്പോൾ ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായി മാറിയിരിക്കയാണ്. ഗ്രാമ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും
വയോജനകേന്ദ്രമാണോ , ഹരിത കർമ്മസേനയുടെ മാലിന്യ നിക്ഷേപ കേന്ദ്രമാണോ എന്ന സംശയമാണ് ജനങ്ങൾക്ക് . ഗ്രാമ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് ഹരിത കർമ്മസേന പകൽ വീടിനെ ചണ്ടി ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്.
കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലും കിണറിന് സമീപത്തും പ്രവേശന വാതിലിനടുത്തും എല്ലായിടവും പ്ലാസ്റ്റിക് ഉൾപ്പെടെ
യുള്ളമാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കയാണ്. വയോജനങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ വരെ അടുത്ത ദിവസങ്ങൾ വരെ മാലിന്യങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പൊടിഞ്ഞ് കാറ്റിൽ പറന്നു നടക്കുകയാണ്. വയോജനങ്ങൾ ശ്വസിക്കുമ്പോൾ ഇത് അവരുടെ ശ്വാസകോശങ്ങളിലെത്തും. മാലിന്യങ്ങളുടെ തരികൾ പറന്ന് ഭക്ഷണത്തിലും മറ്റും എത്തുമ്പോൾ അറിയാതെയാണെങ്കിലും അത് ഉള്ളിലെത്തും. കിണറ്റിലും ഈ അവശിഷ്ടങ്ങൾ എത്തുന്നുണ്ട്. ഈ വെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
വയോജനകേന്ദ്രത്തിൽ നിന്നും, വയോജനങ്ങൾക്ക് സൗജന്യമായി രോഗം പകർന്നു കൊടുക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പലവട്ടം പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും, ഗ്രാമ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകൽ വീടിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മുന്നോട്ടു പോവുകയാണ്.
No comments:
Post a Comment