Sunday, 14 May 2023

ചാത്തന്നൂരിന് വേണം പൊതുകളിയിടം


ചാത്തന്നൂരിന് വേണം പൊതുകളിയിടം

 ചാത്തന്നൂർ : ഫുട്‌ബോൾ കളിക്കാനാഗ്രഹിക്കുന്നവർ പണം കൊടുത്ത് ടർഫുകൾ തേടിപ്പോകണം. ഷട്ടിൽ കളിക്കാൻ ഭീമമായ സംഖ്യ നൽകി ക്ലബ്ബുകളിൽ അംഗത്വമെടുക്കണം. ഓടാനും ചാടാനും തുടങ്ങി കായികമത്സരങ്ങൾ വരെ നടത്താൻ സ്കൂൾ മൈതാനങ്ങളെ ആശ്രയിക്കണം. അതുതന്നെ ചരൽ നിറഞ്ഞ ചെറു ഗ്രൗണ്ടുകൾ.

ചാത്തന്നൂരിലെ കായികപ്രേമികളുടെ സങ്കടം കാണാനും കേൾക്കാനും ആരുമില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. ചാത്തന്നൂരിനും വേണം പൊതു കളിയിടം. വിശാലമായ സ്ഥലം ഏറ്റെടുത്ത് ആധുനികരീതിയിലുള്ള മൈതാനം പാകപ്പെടുത്തണമെന്ന് ജനപ്രതിനിധികളോട് കലാകാലമായി നാട്ടുകാർ ആവശ്യപ്പെടുന്നു. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇതുമായി ബന്ധപ്പെടുത്തിയുള്ള നിരവധി പ്രഖ്യാപനങ്ങൾ നടക്കാറുണ്ട്.
എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നവർ സൗകര്യം പോലെ അത്‌ മറക്കുന്നു.
സർക്കാർതലങ്ങളിലുള്ള നിരവധി ചെറുതും വലുതുമായ സ്കൂളുകളുള്ള കാഞ്ഞങ്ങാട്ട് അതിനനുസരിച്ചുള്ള കളിയിടമില്ല. കായികമത്സരങ്ങൾ നടത്താൻ പല സ്കൂളുകളും ബുദ്ധിമുട്ടുന്നു. ചാത്തന്നൂർ വയലിൽ ക്ഷേത്ര ഗ്രൗണ്ട്
പഞ്ചായത്തിനെ നോക്ക് കുത്തിയാക്കി 
വ്യവസായ വകുപ്പ് മതിൽകെട്ടിയടച്ചു.
എൻ എസ് എസ് ഹൈ  സ്കൂൾ മൈതാനവും എസ് എം വി 
സ്കൂളിന്റെ ഗ്രൗണ്ടുമാണ് ഇപ്പോൾ ഉള്ളത് അവിടെ സ്കൂൾ അധികൃതരുടെ അനുവാദം ഇല്ലാതെ പ്രവേശനമില്ല ചാത്തന്നൂർ ഹയർസെക്കന്ററി സ്കൂളിൽ ചെറിയ ഗ്രൗണ്ട് ആണുള്ളത് പിന്നെ പഞ്ചായത്ത്‌ ഗ്രൗണ്ട് എന്ന് പറയാൻ ഉള്ളത് എം സി പുരത്ത് ഉള്ള ചെറിയ ഗ്രൗണ്ട് ആണുള്ളത്. രാവിലത്തെ വ്യായാമത്തിനുപോലും നാട്ടുകാർക്ക് ഉപയോഗിക്കാൻ ഒരു ചെറിയ ഗ്രൗണ്ട് ചാത്തന്നൂർ പഞ്ചായത്തിൽ ഇല്ല

@ ഒരു പൊതു മൈതാനവും  സിന്തറ്റിക് ട്രാക്കുമാണ് യുവജനങ്ങൾക്ക് ആവശ്യം 
 പുതുതായി ഒരു കളിയിടം ഉണ്ടാക്കാൻ ഒന്നിച്ചുള്ള മുന്നേറ്റം നടക്കണം 
 എത്രയോ കായികതാരങ്ങൾക്ക് ജന്മം നൽകിയ നാട്. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും കബഡിയും തുടങ്ങി വടംവലി വരെ നീളുന്ന കായിക ഇനങ്ങളിൽ മികവ് പുലർത്തിയ എത്രയോ പേരുണ്ട് ഒളിമ്പ്യൻ ശ്യംകുമാറിന്റെ നടാണ് 

 ഓരോ പൊതുമൈതാനവും നാടിന്റെ നെഞ്ചകമെന്നാണ് പറയുന്നത്.
കായികാഭ്യാസം, അത്‌ പ്രായഭേദെമന്യേ നിത്യവും നടത്തണമെന്ന് ഡോക്ടർമാർപോലും ആവർത്തിച്ച്‌ പറയുന്ന കാലം.
പുലർകാലെ എഴുന്നേറ്റ് നടക്കാൻ പോലും ചാത്തന്നൂർകാർക്ക് 
വിശാലമായൊരു ഗ്രൗണ്ടില്ലെന്ന്‌ പറയുമ്പോൾ ചാത്തന്നൂർ പഞ്ചായത്തിനെ മാത്രമല്ല, നാടിനെയൊട്ടാകെ അത്‌ നാണിപ്പിക്കുന്നു.നാട്ടുകാർക്ക് 
പ്രതിഷേധമുണ്ട്എത്രയോ കാലമായി ഈ നാട്ടുകാരുടെ ആവശ്യമാണ്  ചാത്തന്നൂരിൽ ഒരു പൊതു കളിയിടം വേണമെന്നത്. ഇതിനുവേണ്ടി അധികാരികൾ ഒന്നും ചെയ്യാത്തത് വലിയ പ്രതിഷേധമുണ്ടാകുന്നു. കായികമേഖലയെ പരിപോഷിപ്പിക്കണമെന്നൊക്കെ എല്ലാവർക്കും പറയാം. അതിന് ആദ്യം വേണ്ടത് നല്ലൊരു മൈതാനമാണ്. എല്ലാവരും ഒരുമിച്ച്‌ ശബ്ദമുയർത്തിയാൽ നടപ്പാകാത്ത കാര്യമുണ്ടോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


@ കുട്ടികളോടുള്ള ക്രൂരത

നല്ലൊരു മൈതാനം വേണം. അത്‌ നിലവാരമുള്ളതാകണം. എങ്കിലേ നമ്മുടെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചെവക്കൂ. ഒരു പൊതു മൈതാനമില്ലെന്ന്‌ പറയുന്നത് നാണക്കേടും അത്‌ കുട്ടികളോടുള്ള ക്രൂരതയുമാണ്. നിലവാരമുള്ള മൈതാനത്ത് പ്രാക്ടീസ് ചെയ്താലേ മറ്റു ജില്ലകളിലും അതിനപ്പുറത്തും പോയി നേട്ടം കൊയ്യാനാകൂ. ഇവിടത്തെ കുട്ടികൾ മറ്റിടങ്ങളിലെത്തി അവിടത്തെ ഗ്രൗണ്ടുകൾ കാണുമ്പോൾ കാലല്ല ഇടറുന്നത്, അവരുടെ മനസ്സാണ്

No comments:

Post a Comment