Wednesday, 8 September 2021

വ്യാജ ഡീസൽ ഉപയോഗം വർധിക്കുന്നതായി സൂചന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

വ്യാജ ഡീസൽ ഉപയോഗം വർധിക്കുന്നതായി സൂചന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

കൊല്ലം : വാഹനങ്ങളിൽ  വ്യാജ ഡീസൽ ഉപയോഗം വർധിക്കുന്നതായി സൂചന വാഹനങ്ങളിൽ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധിയെയും വർദ്ധിച്ച ഡീസൽ വിലയെയും മറികടക്കാൻ ചിലർ കണ്ടെത്തിയ വ്യാജ ഡീസൽ ഉപയോഗമാണ് ജില്ലയിൽ വ്യാപകമാകുന്നത്. മണ്ണെണ്ണയും എൻജിൻ ഓയിലും ഡീസലും ചേർത്ത് നിർമ്മിക്കുന്ന  ഡീസൽ തമിഴ്നാട്ടിൽ നിന്നുമാണ് എത്തുന്നത്.
തമിഴ് നാട്ടിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഉടമ അറിയാതെ ഇത്തരത്തിൽ ഉള്ള ഡീസൽ നിറച്ചാണ് ഓടുന്നത് നാഷണൽ പെർമിറ്റ് ഉള്ള വാഹനങ്ങളിൽ ഓടുന്ന ഡ്രൈവർമാർ ഇത്തരത്തിലുള്ള ഡീസൽ കേരളത്തിൽ ഓടുന്ന ഡ്രൈവർമാർക്ക് പരിചയപെടുത്തുകയും ഇത്തരത്തിലുള്ള ഡീസലിന്റെ ഉപയോഗം വ്യാപകമാവുകയും ചെയ്തത്. ലോറികൾ, ടിപ്പർ ലോറികൾ,സ്വകാര്യബസുകൾ  എന്നിവയിലും  ഇവ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യഥാർത്ഥ ഡീസലിനേക്കാൾ ലിറ്ററിന് 20 മുതൽ 25 രൂപ വരെ കുറവിനാണ് ഇവ ലഭിക്കുന്നത് ടാർ ഉരുക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഓയിലും മറ്റും ഇവയ്ക്ക് ഉപയോഗിക്കുന്നുണ്ട് ഇത്തരം വ്യാജ ഡീസൽ ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്നത് വിഷപ്പുകയാണെന്ന് പറയുന്നു.
പുക ശ്വസിച്ചാൽ ചുമ, കണ്ണ് എരിച്ചിൽ എന്നിവ അനുഭപ്പെടും പെട്ടെന്ന് ചൂട് പിടിക്കുന്നതിനാൽ കൂടുതൽ പുകയും പുറത്ത് വരും ഇത്തരത്തിൽ ഓടുന്ന വാഹനങ്ങൾ പെട്ടെന്ന് തിരിച്ചറിയാമെന്നും ഡ്രൈവർമാർ പറയുന്നു. കാനുകളിൽ നിറച്ച വ്യാജ ഡീസൽ  ജില്ലയിലേക്ക് തമിഴ് നാട്ടിൽ നിന്ന് വ്യാപകമായി ഒഴുകിയെത്തുന്നുണ്ടെന്നാണ് ഡ്രൈവർമാർ പറയുന്നത്  ഒന്നാം ലോക്ഡൗണിന് ശേഷമാണ് വ്യാപകമായി ഇതിന്റെ ഉപയോഗം കൂടിയത്.പമ്പുകളെ ഒഴിവാക്കി  വ്യാജ ഡീസൽ  ഒഴിവാക്കിയുള്ള ഈ യാത്ര അപകടത്തിലേക്കാണ് എന്ന് വർക്ക് ഷോപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 
മണ്ണെണ്ണയും എൻജിൻ ഓയിലും ഡീസലും ചേർത്ത് നിർമ്മിക്കുന്ന ഇത്തരം ഡീസൽ നിറച്ച് സർവ്വീസ് നടത്തിയാൽ എൻജിൻ ഏത് സമയവും പൊട്ടിത്തെറിച്ചേക്കാം.
 വ്യാജ ഡീസൽ ഉപയോഗം വർദ്ധിച്ചതോടെ സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളും നഷ്ടമാകുന്നു മണ്ണെണ്ണ ഉൾപ്പെടെയുള്ളവ ചേർത്ത് ഉണ്ടാക്കുന്ന ഇവ പെട്ടെന്ന് എൻജിനെ ചൂടു പിടിപ്പിക്കുകയും വാഹനങ്ങൾ  കത്തി വലിയ അപകടം വരെ സംഭവിക്കുകയും ചെയ്‌തേക്കാം എന്നും മെക്കാനിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സൂചന നൽകുന്നു. അത് കൊണ്ട് തന്നെ
അതിർത്തിയിൽ പരിശോധന ശക്തമാക്കി വ്യാജഡീസൽ ഉപയോഗത്തിന് തടയിടാൻ സർക്കാർ തയ്യാറാകണമെന്ന് പെട്രോൾ പമ്പ് ഉടമകളും ആവശ്യപ്പെടുന്നു.

No comments:

Post a Comment