ചവറ: കെ എം എം എൽ -ഐ ആർ ഇ കമ്പിനികൾക്ക് മുന്നിൽ സമരമുഖം തുറന്ന് ബിജെപി. തൊട്ടപ്പള്ളിയിൽ നിന്ന് കെ എം എം എൽ - ഐ ആർ ഇ
എന്നിവടങ്ങളിലേക്ക്
മാനദണ്ടങ്ങൾ പാലിക്കാതെ
കൊണ്ടുവരുന്ന കരിമണൽ ഐ ആർ ഇ ഗേറ്റിൽ ബിജെപി പ്രവർത്തകർ
തടഞ്ഞു.മാനദണ്ടങ്ങൾ പാലിക്കാതെ
ഓവർ ലോഡായും വാഹനത്തിന്
മുകളിൽ മൂടാതെ യാത്രക്കാരുടെ കണ്ണിൽ മണ്ണ് പരത്തിയിട്ടുള്ളതുമായി ബന്ധപ്പെട്ട് പോലിസ് അധികാരികൾക്കും
വെഹിക്കിൾ ഡിപ്പാർട്ട് മെന്റിനും കമ്പനി അധികൃതർക്കും പരാതി കൊടുത്തു നാളുകൾ ഏറെആയിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് വീണ്ടും വാഹനങ്ങൾ തടഞ്ഞത്. മുൻപ് നടത്തിയ സമരത്തെ തുടർന്ന്
കമ്പനി മാനേജ്മെന്റ് പരിഹാരം കാണാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
സമരം നിർത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത് വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നും വാഹനം തുടയുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.ബിജെപി ജില്ലാ സെക്രട്ടറി
വെറ്റമുക്ക് സോമൻ ഉത്ഘാടനം ചെയ്തു. യുവമോർച്ച ചവറ മണ്ഡലം കൺവീനവർ അരുൺ അധ്യക്ഷത വഹിച്ചു. ബിജെപിചവറ ഏരിയസെക്രട്ടറി സുഭാഷ്, അജീഷ് വിളയിൽ, ജസ്റ്റിൻ കരിത്തറ, അഭിലാഷ് പന്മന, സുനിൽ നീണ്ടകര എന്നിവർ നേതൃത്വം നൽകി.
പടം: ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുന്നു.
No comments:
Post a Comment