Monday, 13 September 2021

ഇ അമ്മയെ തിരിച്ചറിയുന്നവർ ചാത്തന്നൂർ പോലീസുമായി ബന്ധപ്പെടുക

കടത്തിണ്ണയിൽ ആവശനിലയിൽ കണ്ട സ്ത്രിയെ കരുണാലയത്തിലാക്കി ജനമൈത്രി പോലിസ്. 

ചാത്തന്നൂർ: കടത്തിണ്ണയിൽ ആവശനിലയിൽ കണ്ട സ്ത്രിയെ കരുണാലയത്തിലാക്കി ജനമൈത്രി പോലിസ്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചാത്തന്നൂർ കാരംകോട് ജംഗഷന് സമീപം കടത്തിണ്ണയിൽ അവശനിലയിൽ 
മധ്യവയസ്കയായ സ്ത്രി ഉച്ച മുതൽ ഇരിക്കുന്നതായി നാട്ടുകാർ പോലീസിനെ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ് ഐ ഷീനയുടെ നേതൃത്വത്തിൽ ജനമൈത്രി പോലിസ് എത്തി പോലിസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു തുടർന്ന് കൊറോണ ടെസ്റ്റ്‌ എടുത്തതിന് ശേഷം കരുണാലയത്തിലേക്ക് മാറ്റി ഗൾഫിൽ ആയിരുന്നു എന്നല്ലാതെ യാതൊന്നും പറയുന്നില്ല.
ഇവരെ അറിയാവുന്നവർ
 ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക ഫോൺ:
0474 2593250
പടം:

No comments:

Post a Comment