Wednesday, 8 September 2021

'മിണ്ടിയാല്‍ പടിക്ക് പുറത്താണ്, വിസ്മയമാണെന്റെ ലീഗ്'; വിമര്‍ശനവുമായി മുന്‍ ഹരിത നേതാവ്

എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമർശിച്ച് മുൻ ഹരിത നേതാവ്. ഹരിത മുൻ സംസ്ഥാന ഭാരവാഹിയായ ഹഫ്സമോളാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ലീഗ് നേതൃത്വത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

മിണ്ടരുത്, മിണ്ടിയാൽ പടിക്ക് പുറത്താണെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുകയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അല്ലേലും ഇവരിൽനിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്കളങ്കരേ എന്ന ചോദ്യവും പോസ്റ്റിലുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പുതുതായി വരുന്ന MSF ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന
പ്രസിഡന്റ് : ആയിഷ ബാനു
വൈസ് പ്രസി : നജ്വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല
ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറർ : സുമയ്യ തുടങ്ങിയവർക്ക് മുൻകൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.

ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..

മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..

അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നൊ നിഷ്കളങ്കരെ...????

സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി

സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..

ജയ് സദിഖലി ശിഹാബ് തങ്ങൾ
വിസ്മയമാണെന്റെ ലീഗ്


No comments:

Post a Comment