സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഐയ്ക്കും സിപിഎം നേതാക്കൾക്കെതീരെയും വിമർശനം
@നെടുങ്ങോലം സർവ്വീസ് സഹകരണബാങ്ക് ഉദ്യോഗസ്ഥൻ കുട്ടൻ സുരേഷ് ആത്മഹത്യ ചെയ്തത് സിപിഎം നേതാക്കളുടെ മാനസിക പീഡനം മൂലമെന്ന് പാർട്ടി അംഗങ്ങൾ
ജി.എസ്. ജയലാൽ എം എൽ എയ്ക്കും
സിപിഐയ്ക്ക് എതിരെയും രൂക്ഷവിമർശനം ഉത്തരംമുട്ടി നേതാക്കൾ.ചാത്തന്നൂർ ഏരിയ കമ്മിറ്റിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ നേതൃത്വത്തിനെതിരെയും തെളിവുകൾ നിരത്തി ആരോപണവുമായി പാർട്ടി അംഗങ്ങൾ രംഗതെത്തിയത് പാർട്ടി നേതാക്കൾക്ക് തലവേദനയാകുന്നു. തദേശതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയ്ക്ക്
വോട്ട് കുറഞ്ഞത് ചർച്ചയാക്കുകയാണ് സമ്മേളനങ്ങളിൽ സിപിഎം നേതാവായിരുന്ന കുട്ടൻസുരേഷ് ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുകയാണ് നേതാക്കൾക്ക്.
കഴിഞ്ഞ തദേശ നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ഇടത് മുന്നണിയ്ക്ക് വോട്ട് കുറഞ്ഞത് ജയലാൽ എം എൽ എയുടെ പ്രവർത്തനഫലമാണെന്ന് സിപിഎം പ്രതിനിധികൾ ആരോപിച്ചു ജയലാൽ എം എൽ എയ്ക്ക്
സ്വന്തം ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല തദേശ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിലെ ഇടത് സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയാത്ത നേതാവിനെ എം എൽ എ സ്ഥാനാർഥിയായി അവതരിപ്പിച്ചത് ഇടത് മുന്നണിയ്ക്ക് തിരിച്ചടിയായി എന്ന് പ്രതിനിധികൾ ആരോപിച്ചു. സിപിഐലെ വിഭാഗിയതയും തിരഞ്ഞെടുപ്പിൽ വോട്ട് കുറയാൻ കാരണമായി തുടങ്ങിയ ആരോപണങ്ങളുമായി പാർട്ടി അംഗങ്ങൾ സിപിഐയ്ക്ക് എതിരെ ആരോപണവുമായി രംഗതെത്തി. നെടുങ്ങോലം സർവീസ് സഹകരണബാങ്കിൽ നടന്ന ക്രമകേടുകളിൽ മുൻ പ്രസിഡന്റ് അനിൽകുമാറിനെയും ബിന്ദുവിനെയും നേതാക്കൾ ബലിയാടാക്കി. പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് സ്റ്റാഫുമായിരുന്ന കുട്ടൻസുരേഷ് ആത്മഹത്യ ചെയ്യുവാനുള്ള കാരണം പാർട്ടി നേതൃത്വംമാണെന്ന് പരവൂർ നെടുങ്ങോലം മേഖലയിൽ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ കടുത്ത വിമർശനം ഉയർത്തി പാർട്ടി അംഗങ്ങൾ പലരും ഇ പോക്ക് പോയാൽ പാർട്ടി പ്രവർത്തനം മതിയാക്കുമെന്ന് സൂചന നൽകി. സഹകരണ ബാങ്കുകളിൽ നടക്കുന്ന നിയമനങ്ങൾ പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റുകയാണ്. ചിറക്കരയിൽ സിപിഎം പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത നേതാവിന്റെ മകന് ഇത് വരെയും ജോലി കൊടുക്കാൻ പാർട്ടി തയ്യാറായിട്ടില്ല. ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മകനുൾപ്പടെ നിരവധി നേതാക്കളുടെ മക്കൾക്ക്
ജോലി കൊടുത്തിട്ടും മരിച്ച നേതാവിന്റെ കുടുംബത്തെ അവഗണിയ്ക്കുകയാണ് എന്ന് ചിറക്കരയിലെ വിവിധ ബ്രാഞ്ചു സമ്മേളനങ്ങളിൽ പ്രതിനിധികൾ ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം ന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ തോറ്റത്
ഒരു വിഭാഗം നേതാക്കൾ വിഭാഗിയ പ്രവർത്തനം നടത്തിയത് കൊണ്ടാണെന്ന് ആരോപണമുയർത്തി നാല് ബ്രാഞ്ച് കമ്മിറ്റികൾ രംഗതെത്തി. പ്രശ്നം രൂക്ഷമായതോടെ പാണിയിൽ
ബ്രാഞ്ചിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റ മുൻ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ സിപിഎം സ്ഥാനാർഥിയെ വനിത പ്രാതിനിത്യത്തിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിയാക്കി പ്രശ്നം പരിഹരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ബ്രാഞ്ച് കൂടുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കെ കൂടുതൽ ആരോപണങ്ങളുമായി പ്രതിനിധികൾ രംഗതെത്തുന്നത് സിപിഎം നേത്രത്വത്തിന് തലവേദനയായിട്ടുണ്ട്.
No comments:
Post a Comment