ടൂറിസം ഭൂപടത്തിലേക്ക് മാലകായൽ കണ്ടൽ കൊട്ടാരം.
ചാത്തന്നൂർ : ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ് നെടുങ്ങോലം മാലാകായൽ കണ്ടൽ കോട്ട.
പ്രകൃതി അതിന്റെ ചന്തം നിറച്ചുവെച്ച് സഞ്ചാരികളെ മാടിവിളിക്കുന്ന ഒരു അനുഭൂതിയായി മാറിയിരിക്കുകയാണ് ഇവിടം.ശുദ്ധവായുവും കുളിർകാറ്റും ദേശാടന പക്ഷികളുടെ സാന്നിധ്യവും,നാട്ടു പക്ഷികളുടെ സുന്ദര നാദവും, ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ ഉപൂറ്റി കണ്ടലുകൾ ഇവിടെ ഒരു കോട്ട പോലെ വളർന്നു പന്തലിച്ചു നിൽക്കുന്നു.
നൂറ്റി അൻപതും , ഇരുന്നൂറിലേറെയും ദൈർഘ്യമുള്ള രണ്ടു കണ്ടൽ ഗുഹകളും കൂടാതെ ചെറു ഗുഹകളും .
ഗുഹകളിൽ കയറിയാൽ സൂര്യപ്രകാശം ഇതിനിടയിൽ കൂടെ നേരിട്ട് തൊട്ട് വേദനിപ്പിക്കും എന്ന് ഭയക്കേണ്ടതില്ല. അത്ര കൂട്ടമായാണ് വേരുകളും ഇലകളും .
കണ്ടൽ ഗുഹകളെയും ഈ വൈവിധ്യങ്ങളെയും സംരക്ഷിക്കാൻ
30 അടിയിലേറ ഉയരത്തിൽ മതിൽ പോലെ നിൽക്കുന്ന ഉപ്പൂറ്റി കണ്ടൽ കോട്ട മതിൽ.
കോട്ടയിൽ കയറാനും ,തിരിച്ച് ഇറങ്ങാനും ആർച്ച് പോലെ 2 കവാടങ്ങൾ.
കോട്ട കടന്നാൽ വൈകുന്നേരങ്ങളിൽ ചുവന്ന ചക്രവാളത്തിൽ വലിയ തീഗോളം ആഴ്ന്നിറങ്ങുന്ന സൂര്യാസ്തമയം ആസ്വദിക്കാം.അടുത്തിടെയാണ് ഈ പ്രദേശത്തെ പറ്റി പുറംലോകം അറിഞ്ഞു തുടങ്ങിയത് ഏതെങ്കിലും.അറിഞ്ഞും കേട്ടും ഒട്ടനവധി സ്വദേശി , വിദേശ ടൂറിസ്റ്റുകളാണ് ഇപ്പോൾ ഇവിടം കാണാൻ എത്തുന്നത്.
ചാത്തന്നൂർ മണ്ഡലത്തിൽ ചിറക്കര ഗ്രാമപഞ്ചായത്തിൽ നെടുങ്ങോലത്ത് ഇത്തിക്കര ആറിന്റെ തീരത്ത് 25 ഏക്കറിലധികം വരുന്ന സർക്കാറിന്റെ പുറമ്പോക്ക് സ്ഥലത്താണ് ഈ പ്രകൃതിരമണീയമായ കണ്ടൽ കോട്ട.
പരവൂർ കായലും ,ഇത്തിക്കര ആറും ഈ കോട്ടക്ക് ചുറ്റപ്പെട്ടു കിടക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് മണ്ണ് മാഫിയകൾ മണ്ണും , ചെളിയും വാരി ആറായിമാറിയ ഈ പ്രദേശത്ത് മനുഷ്യനിർമ്മിതമാണ് ഈ കണ്ടൽ കോട്ട എന്നതാണ് മറ്റൊരു പ്രത്യേകത.
കരയെ മണ്ണൊലിപ്പിൽ നിന്നു സംരക്ഷിക്കുന്നതിൽ ഇവർക്ക് വളരെ വലിയ പങ്കാണുള്ളത്.
No comments:
Post a Comment