അധ്യാപകദിനവും ഓൺലൈനിൽ സ്കൂൾ തുറക്കണമെന്ന് അധ്യാപകർ ചാത്തന്നൂർ: അധ്യാപകദിനവും ഓൺലൈനിൽ ആഘോഷിച്ച അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഒന്നടങ്കം പറയുന്നു സ്കൂൾ ഘട്ടംഘട്ടമായി തുറക്കണം. ലോക്ഡൗൺ ഒഴിവായി വരികയാണ്
മറ്റ് പിടിമുറുക്കങ്ങളും പിരിമുറുക്കങ്ങളും അയയുന്നു. ഇനി ആലോചിക്കേണ്ടത് സ്കൂൾ തുറക്കുന്നതിനെ കുറിച്ചാണ് അധ്യാപകദിനത്തിൽ മിക്ക അധ്യാപകർക്കും പറയാനുള്ളത് വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കുന്ന കാലത്തെ കുറിച്ചാണ്. കോവിഡ് കാലത്ത് അടച്ചിട്ട സ്കൂളുകൾ ഇനിയും തുറക്കാതിരിക്കുന്നത് കുട്ടികളുടെ വളർച്ചയിൽ വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന സൂചന കൂടി അധ്യാപകദിനത്തിൽ അധ്യാപകർ നൽകുന്നു.
പഠനവും പാഠ്യേതര പ്രവർത്തനങ്ങളുമെല്ലാം ഓൺലൈനിലായ ഇക്കാലത്ത് അധ്യാപകദിനാഘോഷവും ഗുരുവന്ദനവും ഓൺലൈനിൽ തന്നെ നടത്തി. എല്ലാവരും. ഓൺലൈൻ പഠനത്തിൽ കുട്ടികൾക്കും അതുവഴി അത് നാളത്തെ സമൂഹത്തിനും നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട് അധ്യാപകർ.
'ഒരുമിച്ചിരുന്നുള്ള പഠനവും ഒന്നിച്ചുള്ള ഭക്ഷണവും കൂട്ടുകൂടിയുള്ള കളിയുമൊക്കെ ഏത്രമാത്രം മാനസികമായ വളർച്ച കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് അറിയാത്തവരല്ല ആരും. അധ്യാപകരുടെ ഈ വാക്കുകൾക്കുമുമ്പിലെങ്കിലും വിദ്യാലയവാതിൽ മലർക്കെ തുറക്കുമോയെന്ന ചോദ്യം ബാക്കിയാവുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സ്കൂൾ തുറന്ന ഇതര സംസ്ഥാനങ്ങളിൽ ചെയ്യുന്ന രീതിയെ പഠിച്ചും കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകിയും സ്കൂൾ തുറക്കുന്ന കാലത്തെ കുറിച്ചുള്ള ചർച്ചയാണ് എങ്ങും നടക്കുന്നത്. ഓൺലൈൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർഥികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയാണെന്ന് അതത് ക്ലാസ് അധ്യാപകരുടെ റിപ്പോർട്ടുകളിൽ വ്യക്തമാണ്.
നന്നായി പഠിക്കുന്നവർ പോലും ഗൂഗിൾ മീറ്റിലും മറ്റും അലസമാകുന്നതിനെ കുറിച്ചാണ് അധ്യാപകർ പറയുന്നത്. മൊബൈൽ റെയ്ഞ്ച് കിട്ടാത്തതിന്റെ പേരിൽ ഫോണും ലാപ്ടോപ്പും അടച്ചുവയ്ക്കേണ്ടിവരുന്നവർ. തങ്ങൾ ജോലിക്കുപോയാൽ കുട്ടികൾ ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി പറയുന്ന രക്ഷിതാക്കൾ. എത്ര ആവർത്തിച്ചാലും ഓൺലൈനിൽ മനസ്സിലാക്കിക്കൊടുക്കാൻ ബുദ്ധിമുട്ടുന്ന വിഷയങ്ങളുണ്ടെന്ന് പരിഭവംപറയുന്ന അധ്യാപകർ. ഇത്തരത്തിൽ പരാതികളും പ്രശ്നങ്ങളും നിറഞ്ഞ കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിൽനിന്നുള്ള മോചനം. അതുമാത്രമാണ് ഈ അധ്യാപകദിനത്തിൽ അധികൃതർക്കുമുന്നിൽ വയ്ക്കാനുള്ളതെന്ന് അധ്യാപകർ ഒന്നടങ്കം പറയുന്നു
No comments:
Post a Comment