Sunday, 12 September 2021

സിപിഎം ഭരിക്കുന്ന സഹകരണ കൂട്ടിക്കട സഹകരണ ബാങ്കിൽ ഗുരുതര ക്രമകേടെന്ന് പരാതി

കൊട്ടിയം: സിപിഎം ഭരിക്കുന്ന സഹകരണ കൂട്ടിക്കട സഹകരണ ബാങ്കിൽ ഗുരുതര ക്രമകേടെന്ന് പരാതി. ബാങ്ക് സെക്രട്ടറി സ്വന്തക്കാരുടെ പേരിൽ ബിനാമി ലോൺ ഇടപാടിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയതായും പരാതി.കൊള്ള പലിശക്കാർ മുഖേന ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും ഇടനിലക്കാർ മുഖേന ലോൺ പുതുക്കൽ,ബാങ്കിൽ ഡിപ്പോസിറ്റ് തുകയിൽ നടത്തുന്ന തിരിമറി, മാർക്കറ്റ് വാല്യ ഇല്ലാത്ത വസ്തുവിന്മേൽ കൂടിയ തുകയ്ക്ക് ബന്ധുക്കൾക്ക്‌ ബിനാമി ഇടപാടിലൂടെ ലോൺ നൽകൽ തുടങ്ങി നിരവധി പരാതികളാണ് ബാങ്ക് ഭരണസമിതിയ്ക്ക് എതിരെയും ബാങ്ക് സെക്രട്ടറിയ്ക്ക് എതിരെയും ഉയരുന്നത്.ബാങ്കിൽ ലോൺ വയ്ക്കുന്നവരുടെ വസ്തുക്കൾ ഭീഷണി പ്പെടുത്തി കൈവശപ്പെടുത്തുന്ന നിരവധി പരാതികളുമായും ഇടപാടുകാർ രംഗത്തുണ്ട്. ബാങ്കിൽ ലോൺ തവണ മുടങ്ങിയവരെ ജിപ്തി നടപടികൾ കാണിച്ചു ബാങ്ക് ജീവനക്കാരൻ മുഖേന 
ഭീഷണിപ്പെടുത്തി വസ്തു എഴുതി വാങ്ങിയതായും, മറ്റൊരു ലോൺഇടപാട് കാരന്റെ കൈയിൽ നിന്നും വസ്തു പ്രസിഡന്റിന്റെ മകന്റെ പേരിൽ എഴുതി വാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്.സെക്രട്ടറിയുടെ ബന്ധുക്കളുടെ പേരിൽ മാർക്കറ്റ് വാല്യ ഇല്ലാത്ത വസ്തുവിന്മേൽ വലിയ തുകയ്ക്ക് ലോൺ എടുത്ത് ഒരു രൂപ പോലും അടയ്ക്കാതെ കോടികണക്കിന് രൂപ ബാധ്യതയായതായി പരാതിയിൽ പറയുന്നുണ്ട്. കുടിശ്ശിഖ പിരിവിനായി ബാങ്കിൽ നിന്നും എത്തിയ ബാങ്ക് ജീവനക്കാരൻ ജിപ്‌തി നടപടിയുണ്ടെന്ന് ഭീഷണിപ്പെടുത്തി സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും മുന്നിൽ എത്തിച്ചു സെക്രട്ടറിയുടെയും പ്രസിഡന്റും മുഖേന പലിശക്കാർ മുഖേന ലോൺ പുതുക്കുകയോ ഇല്ലെങ്കിൽ വസ്തു കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പരാതിയിൽ പറയുന്നു ഇത്തരത്തിൽ നിരവധിയാൾക്കാരാണ് പരാതിയുമായി രംഗത്തുള്ളത്കൊ.ല്ലം ജില്ലാ ജോയിന്റ് രജിസ്ട്രാർക്കും സഹകരണ മന്ത്രിക്കും 
മുന്നിലാണ് പരാതി നൽകിയിരിക്കുന്നത്.






No comments:

Post a Comment