Sunday, 12 September 2021

ആരെയും കൊതിപ്പിക്കും, കൊടുമൺ പ്ലാന്റേഷനിലെ റമ്പൂട്ടാൻ തോട്ടം

ആരെയും കൊതിപ്പിക്കും, കൊടുമൺ പ്ലാന്റേഷനിലെ റമ്പൂട്ടാൻ തോട്ടം


12Sep2021കൊടുമൺ പ്ലാന്റേഷനിൽ പഴുത്തുനിൽക്കുന്ന റമ്പൂട്ടാൻ

റബ്ബർ കൃഷി മാത്രമുണ്ടായിരുന്ന കൊടുമൺ എസ്റ്റേറ്റിൽ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി 2014-ലാണ് റമ്പൂട്ടാൻ തൈകൾ നട്ടത്. കോരുവിള എസ്റ്റേറ്റ് ഓഫീസിന് സമീപം ഒന്നര ഏക്കറിലായി 500 തൈകളാണ് നട്ടത്. കഴിഞ്ഞ വർഷം 13 ടൺ പഴങ്ങൾ ലഭിച്ചു. ഈ വർഷം 20 ടൺ ആദായം പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ വില പറഞ്ഞ് ഉറപ്പിച്ചിരിക്കുകയാണ്. കായ് വിളഞ്ഞതുമുതൽ പരിപാലനം അവർ തന്നെ ചെയ്യുന്നു. എല്ലാ മരങ്ങളും വല ഇട്ട് സംരക്ഷിച്ചിട്ടുണ്ട്. കാവൽക്കാരുമുണ്ട്. വിളവെടുക്കുമ്പോൾ കിലോയ്ക്ക് 115 രൂപയ്ക്ക് അവർ എടുത്തു കൊള്ളും. അടുത്തയാഴ്ച വിളവെടുക്കും. 20 ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

എൻ-18 എന്ന ഇനമാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. ഉയരം ഇല്ലാത്ത ഇനമാണ്. വലിപ്പമുള്ളതും മധുരമുള്ളതുമായ ധാരാളം കായ്കൾ ഒരുമരത്തിലുണ്ടാകും. കുറഞ്ഞ മുതൽ മുടക്കിൽ കോർപ്പറേഷന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കൃഷിയാണ് റമ്പൂട്ടാൻ കൃഷി. കോരുവിളയിലെ ലാറ്റക്സ് ഫാക്ടറിക്ക്‌ സമീപം ഒന്നര ഹെക്ടറിൽ രണ്ട് വർഷം മുമ്പ് റമ്പൂട്ടാൻ കൃഷി ചെയ്തിട്ടുണ്ടെന്ന് കൊടുമൺ എസ്റ്റേറ്റ് മാനേജർ എം.സന്തോഷ് പറഞ്ഞു. ഇത് കായ്ച്ചുതുടങ്ങിയിട്ടില്ല. ചന്ദനപ്പള്ളി എസ്റ്റേറ്റിലും റമ്പൂട്ടാൻ കൃഷിയുണ്ട്. അവിടെ 350 മരങ്ങളിൽ നിന്ന് വിളവെടുത്തുകൊണ്ടിരിക്കുകയാണ്

No comments:

Post a Comment