വഴിയാധാരമാക്കരുത്,വേറെ വഴിയില്ല...
ഹൈക്കോടതിയിൽ 26 കുടുംബങ്ങൾ സമർപ്പിച്ച അപേക്ഷപ്രകാരം 2002 ജനുവരി മാസം ജസ്റ്റിസ് ജെ.ബി. കോശി പുറപ്പെടുവിച്ച വിധിയിൽ ഇവർക്ക് പുനരധിവാസം നഗരസഭ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. 45 വർഷത്തോളമായി കോളനിയിൽ താമസിക്കുന്ന ഇവർക്ക് വീട്ടുനമ്പരും വൈദ്യുതി കണക്ഷനും റേഷൻ കാർഡുമുണ്ട്. പുനരധിവാസം നടത്താതെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികൾ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പലവട്ടം സമരമുഖത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെത്തുടർന്ന് റെയിൽവേയുടെ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കം അന്ന് നിർത്തിവെക്കുകയായിരുന്നു.
പലവട്ടം ചർച്ചകളിൽ വന്നെങ്കിലും എങ്ങുമെത്താതെ പോവുകയാണ് ഇവിടത്തുകാരുടെ പുനരധിവാസ പ്രശ്നം. കോർപ്പറേഷൻ നൽകുന്ന പുനരധിവാസ തുക കൊണ്ട് നഗരത്തിൽ വാസസ്ഥലം കണ്ടെത്തുക പ്രായോഗികമല്ല. പലരും നഗരത്തിൽ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവരാണ്. 45 വർഷമായി താമസിക്കുന്ന ഇടംവിട്ടുപോവാനുള്ള ബുദ്ധിമുട്ട് വേറെയും. സ്ഥലം കണ്ടെത്തലിന്റെ നൂലാമാലകളിൽ കുടുങ്ങിയാണ് പുനരധിവാസം എങ്ങുമെത്താതെ പോയത്.
പരിസ്ഥിതിയെയും പരിഗണിക്കണം
മുഖ്യമന്ത്രിക്ക് കത്ത് നൽകി
കോളനിക്കാരെ കുടിയിറക്കാനുള്ള റയിൽവേയുടെ നീക്കം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഹൈബി ഈഡൻ എം.പി.യും ടി.ജെ. വിനോദ് എം.എൽ.എ.യും പറഞ്ഞു. പുനരധിവാസം ഉറപ്പാക്കാതെ കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇരുവരും അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സതേൺ റയിൽവേ ജനറൽ മാനേജരുമായും റയിൽവേ ഡിവിഷണൽ മാനേജരുമായും ആശയവിനിമയം നടത്തുമെന്ന് ഹൈബി ഈഡനും അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment