വിടപറഞ്ഞ തിരു-കൊച്ചിയും രാജപ്രമുഖസ്ഥാനവും
കേരളം സൃഷ്ടിച്ച പരശുരാമൻ അതിനെ അറുപത്തിനാല് ഗ്രാമങ്ങളാക്കി വിഭജിച്ച് എല്ലാ ഗ്രാമങ്ങൾക്കും പ്രാതിനിധ്യമുള്ള ഭരണം ഏർപ്പെടുത്തിയെന്ന തർക്കവും വഴക്കും കാരണം ആ ഭരണസംവിധാനം തകർന്നുവെന്നാണ് ഐതിഹ്യം പറയുന്നത്.
1949 ജൂലായ് ഒന്നിന് തിരു-കൊച്ചിയുടെ രാജപ്രമുഖനായി ശ്രീചിത്തിര തിരുനാൾ മഹാരാജാവും മുഖ്യമന്ത്രിയായി പറവൂർ ടി.കെ.നാരായണപിള്ളയും അധികാരമേറ്റു. കൊച്ചിയിലെ അംഗങ്ങൾകൂടി ഉൾപ്പെട്ട ആ മന്ത്രിസഭ അഭിപ്രായഭിന്നത കാരണം 1951 െഫബ്രുവരിയിൽ നിലംപതിച്ചു. ഫെബ്രുവരിയിൽത്തന്നെ സി.കേശവന്റെ നേതൃത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തി. ആ മന്ത്രിസഭയും 1952 മാർച്ചിൽ നിലംപതിച്ചു. ആ വർഷം മാർച്ചിൽ എ.ജെ.ജോൺ മുഖ്യമന്ത്രിയായി.
1954 മാർച്ചിൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തമിഴ്‌നാട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തെക്കൻ താലൂക്കുകൾ തമിഴ്‌നാട്ടിൽ ലയിപ്പിക്കാനുള്ള പ്രക്ഷോഭവും മാർത്താണ്ഡം വെടിവെപ്പും തിരുവിതാംകൂർ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ഇതേത്തുടർന്ന് നിയമസഭയിൽ വന്ന അവിശ്വാസപ്രമേയം പാസായതോടെ 1955 ഫെബ്രുവരിയിൽ പട്ടം രാജിെവച്ചു. പിന്നീട് മുഖ്യമന്ത്രിയായി പനമ്പിള്ളി ഗോവിന്ദമേനോൻ 1955 മാർച്ചിൽ ഭരണമേറ്റു. തമിഴ്‌നാട് കോൺഗ്രസുകാർ നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയം വഴി 1956 മാർച്ചിൽ ആ മന്ത്രിസഭയും തകർന്നു.
അങ്ങനെ പനമ്പിള്ളി തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രിയായി. ഇതേ തുടർന്ന് തിരു-കൊച്ചി പ്രസിഡന്റ് ഭരണത്തിലായി. രാജപ്രമുഖനെ സഹായിക്കാൻ പി.എസ്.റാവു ഉപദേഷ്ടാവായി എത്തി. 1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതോടെ രാജപ്രമുഖനായ ശ്രീചിത്തിര തിരുനാളിനു ഭരണം നഷ്ടമായി. അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്ന, പി.എസ്.റാവു കേരളത്തിലെ ആക്ടിങ് ഗവർണറായി. ഗവർണർ ഡോ. ബി.രാമകൃഷ്ണറാവു വരുന്നതുവരെ അദ്ദേഹം ആ പദവിയിൽ തുടർന്നു
No comments:
Post a Comment