വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉത്ഘാടനം വഴിപാടായി
ചാത്തന്നൂർ: വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉത്ഘാടനം വഴി പാടായി നടത്തി എം എൽ എ യും പരിവാരങ്ങളും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ നിർമിച്ച ഒൻപത് ‘ടേക്ക് എ ബ്രേക്ക്’ വഴിയോരവിശ്രമകേന്ദ്രത്തിന്റെ ഉത്ഘാടനവും പൂട്ടിയിടലും ഒരുമിച്ച്. മുഖ്യമന്ത്രിയുടെ ഓൺലൈൻ വഴിയുള്ള സംസ്ഥാന തല ഉത്ഘാടനത്തിന് ശേഷം വൈകുന്നേരം നാല് മണിയോടെയാണ് ജി. എസ്. ജയലാൽ എം എൽ എയും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിജു അടക്കമുള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എത്തി കൊവിഡ് പ്രോട്ടോകോൾ എല്ലാം കാറ്റിൽ പറത്തി ആഡംബര പൂർവ്വം ഉത്ഘാടന മാമാങ്കം നടത്തിയത്. ഉത്ഘാടനം കഴിഞ്ഞു പൊതുജനങ്ങൾക്ക് അര മണിക്കൂർ കാഴ്ചയ്ക്ക് തുറന്ന് കൊടുക്കുകയും ഫോട്ടോ എടുത്ത് അര മണിക്കൂർ കഴിഞ്ഞു പഞ്ചായത്ത് ജീവനക്കാർ വഴിയോര വിശ്രമ കേന്ദ്രം താഴിട്ട് പൂട്ടി സ്ഥലം വിട്ടു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് ഉള്ളിലായാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം പണിഞ്ഞിരിക്കുന്നത് ദേശിയപാതയിൽ നിന്നും അര കിലോമീറ്റർ ഉള്ളിലാണ് വഴിയോര വിശ്രമകേന്ദ്രം പഞ്ഞിരിക്കുന്നത് അത് കൊണ്ട് തന്നെ ദേശിയപാതയിലൂടെ പോകുന്ന ദീർഘദൂരയാത്രകാർക്ക് ഇത് കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മാത്രമല്ല വൈകുന്നേരം ആറ് മണി കഴിഞ്ഞാൽ ഇവിടെ ബസുകൾ കയറിയിറങ്ങില്ല സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ദീർഘദൂര ബസ് സർവീസ് ഇ സ്റ്റാന്റിൽ കയറുകയുമില്ല അത് കൊണ്ട് തന്നെ ലക്ഷങ്ങൾ ചിലവാക്കി നിർമാണപ്രവർത്തനം നടത്തിയ വഴിയോര വിശ്രമകേന്ദ്രം മൂത്രപുരയായി മാറുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.പടം:പൂട്ടിയിട്ടിരിക്കുന്ന വഴിയോര വിശ്രമകേന്ദ്രം
No comments:
Post a Comment