Tuesday, 7 September 2021

ഇന്നത്തെ ഒരു പ്രധാനവാർത്തയാണിത് അടിക്കടി മരുന്ന് വില കൂട്ടുന്ന മരുന്ന് കമ്പനികൾ മരുന്നിന് കൃതിമ ക്ഷാമം ഉണ്ടാക്കുന്നു

ജില്ലയിൽ മരുന്ന് ഷാമം രൂഷം

@സർക്കാർ ആശുപത്രികളിലും മരുന്ന് ഷാമം രൂക്ഷം

കൊല്ലം: കോവിഡിന്റെ രണ്ടാംവരവോടെ ആവശ്യമായ മരുന്നുകളില്ലാതെ സർക്കാർ ആശുപത്രികളിലെ ഒ പി വിഭാഗം. ആറുമാസമായി ഒ പി യിൽ വിവിധ രോഗങ്ങൾക്കു ചികിത്സ തേടിയെത്തുന്നവർക്ക് ഫാർമസിയിൽനിന്ന് ആവശ്യമായ മരുന്നുകൾ കിട്ടുന്നില്ല. ചികിത്സയ്ക്കുശേഷം ഡോക്ടർമാർ കുറിച്ചുനൽകുന്ന പലമരുന്നുകളും പുറത്തുനിന്ന് അമിതവിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണെന്ന് രോഗികൾ 
പരാതി പറയുന്നു. ജീവൻ രക്ഷാമരുന്നുകൾ പോലും കിട്ടാനില്ലാത്ത അവസ്ഥ. ആസ്‌ത്‌മ രോഗികൾ ഉപയോഗിക്കുന്ന ഇൻഹേലറുകൾ, ഡോർഡോക്സ് ഐ ഡ്രോപ്സിനുമാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ 
ഫാർമസിയിൽ ക്ഷാമമുള്ളത്.
വിപണിയിൽ 537 രൂപ വിലയുള്ള ഇൻഹേലറുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണു സാധരണക്കാർ. കോവിഡിനിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴാണ് സർക്കാരിൽനിന്ന് ലഭിക്കേണ്ട മരുന്നുകൾ കിട്ടാതായത്.
ഡോക്ടർ ബുക്കിൽക്കുറിച്ച് ഒ പി ടിക്കറ്റിൽ രേഖപ്പെടുത്തിയ പലമരുന്നുകളും കിട്ടാനില്ല. വർഷങ്ങളായി ഒരേമരുന്നു വാങ്ങിക്കൊണ്ടിരുന്നവർ മെഡിക്കൽ സ്റ്റോറുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. കിട്ടാതായ മരുന്നുകളുടെ പട്ടികനിരത്തി ബന്ധപ്പെട്ടവരോടു പരാതി നൽകിയിട്ടും മറുപടിയില്ലെന്നു രോഗികൾ പറയുന്നു.

@  പൊതുവിപണിയിൽ മരുന്നുകൾക്ക് ക്ഷാമം.

പാരസെറ്റമോൾ തുടങ്ങി ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന്  പൊതുവിപണിയിൽ പോലും കിട്ടാത്ത അവസ്ഥ. പാരസെറ്റമോൾ തുടങ്ങി ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന് കിട്ടുന്നില്ല.ഓർഡർ ചെയ്യുന്നതിന് അനുസരിച്ചു മരുന്ന് വരുന്നില്ല എന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നത്.കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്ന വഴി. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് ഇതിന് കാരണം. കഴിഞ്ഞ മാസം പകുതിയോടെ ബില്‍ ചെയ്ത മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ പല മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റോക്കുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മറുപടി. ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ അറിയിക്കുന്നത്.

@കൊവിഡ് പ്രതിരോധ മരുന്നുകൾക്കും ക്ഷാമം.

കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകൾക്ക് ജില്ലയിൽ  ക്ഷാമം. ജില്ലയിൽ രോഗികളുടെ എണ്ണം കൂടിയതാണ്പ്രതിസന്ധിക്ക് കാരണം. കൊവിഡ് ഗുരുതരമാകുന്ന രോഗികളിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്ന ഡെക്സാമെത്തസോൺ, മീഥൈൽ പ്രെഡ്നിസോൾ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപാരിൻ വിഭാഗത്തിൽ പെടുന്ന മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം. 


@ ന്യൂമോണിയ  രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം

കൊവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിക്കുന്ന രോഗികള്‍ക്കുളള മരുന്നിന് കടുത്ത ക്ഷാമം.റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ  കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

കൊവിഡ് ന്യൂമോണിയയെ തുട‍ർന്ന് ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കാണ് റെംഡിസീവർ, ടോസിലിസ്സുമാബ് മരുന്നുകൾ നൽകുന്നത്. മൊത്തം രോഗികളുടെ അഞ്ച് ശതമാനം മുതൽ ആറ് ശതമാനം വരെ രോഗികൾക്കാണ് ഈ മരുന്നുകൾ ആവശ്യമായി വരുക. റെംഡിസീവർ മരുന്ന് അഞ്ച് ദിവസത്തിൽ ആറ് ഇൻജക്ഷനായാണ് നൽകുക. അതീവ ഗുരുതരാവസ്ഥയിലേക്ക് മാറുന്ന രോഗികൾക്ക് ഒറ്റ ഡോസായി ടോസിലിസ്സുമാബും നൽകും. ഈ മരുന്നുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം ഏറുന്നത്.

No comments:

Post a Comment