Friday, 6 July 2018

വിദ്യയും വെളിച്ചവും

"വിദ്യയും വെളിച്ചവും "

വയൽവാരത്തിനടുത്ത് ഒരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു .രാവിലെ അവിടേക്ക് പഠിക്കാൻ പോകുന്ന കുട്ടികളെ നോക്കി ഇരിക്കാൻ നാണുവിന് വലിയ ഇഷ്ടമായിരുന്നു .ചില ദിവസങ്ങളിൽ അവരോടൊപ്പം പോകുവാൻ നാണുവും ഒപ്പം കൂടുമായിരുന്നു .ആ കുട്ടികളുടെ കൈയ്യിലിരിക്കുന്ന എഴുത്തോലയിൽ നാരായം കെണ്ടെഴുതിയിട്ടുള്ള അക്ഷരങ്ങളിൽ നാണുവിരലോടിച്ച് കൊണ്ട് ചോദിക്കും" എന്താ ഇതിൽ എഴുതിയിരിക്കുന്നത് "

എഴുത്തിനിരിത്തിയിട്ടില്ലാത്ത കുട്ടികളോട് അത് പറയാൻ പാടില്ലെന്നും പറഞ്ഞാൽ ആശാൻ വഴക്ക് പറയുമെന്നും അതിൽ മുതിർന്ന ഒരു കുട്ടി ഒരിക്കൽ നാണുവിനോട് പറഞ്ഞു .
പള്ളിക്കൂടത്തിൽ പോകണമെന്നാശിച്ച് നിന്ന നാണുവിനെ ഒരു ദിവസം മാടനാശാൻ തന്നെ അടുത്തുള്ള കളരിയിൽ കൊണ്ടുപോയി.ആശാൻ പഠിപ്പിക്കുന്നതും കുട്ടികൾ അച്ചടക്കത്തോടെ ഇരുന്ന് പഠിക്കുന്നതുo കണ്ടപ്പോൾ നാണുവിനും പഠിക്കാൻ ആവേശമായി .പക്ഷേ എഴുത്തിനിരുത്തിയിട്ടില്ലാത്തതിനാൽ നാണുവിനെ ആ കുട്ടികളോടൊപ്പം മാടനാശാൻ ഇരുത്തിയില്ല.
വയൽവാരം വീടിന്റെ ചാണകം മെഴുകിയ നിലത്തും ചുവരിലുമൊക്കെ നാണു കരിക്കട്ട കൊണ്ട് വരയും കുറിയുമിട്ട് സന്തോഷിച്ചു. ആരൊക്കെ വിലക്കിയിട്ടും നാണു അതിൽ നിന്നും പിൻ തിരിയുകയുണ്ടായില്ല .ചിലപ്പോഴൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന ആശാനായി അഭിനയിക്കുകയും ചെയ്തിരുന്നു .ഇതെല്ലാo കുട്ടിയമ്മയിൽ നിന്നറിഞ്ഞ മാടനാശാൻ നാണുവിനെ കളരിയിൽ അയച്ച് പഠിപ്പിക്കാൻ നിശ്ചയിച്ചു.വിവരം മാതുലൻമാരായ കൃഷ്ണൻ വൈദ്യരെയും രാമൻ വൈദ്യരെയും അറിയിച്ചു. അവർക്കും സമ്മതമായി.
കളരിയിൽ വിടും മുമ്പ് നാണുവിനെ എഴുത്തിനിരത്തണമല്ലോ അത് ആരെക്കൊണ്ട് ചെയ്യിക്കണമെന്നായി മാട നാശന്റെ ചിന്ത.
അക്കാലത്ത് മണയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള പല കുടുംമ്പക്കാരും അവരുടെ കുട്ടികളെ എഴുത്തിനിരുത്താൻ കൊണ്ടു വന്നിരുന്നത് വയൽവാരത്ത് വീട്ടിലായിരുന്നു.പൊതുകാര്യ പ്രസക്തനും ആദരണീയനുമായിരുന്ന മാടനാശാൻ ആ കുട്ടികളെ മടിയിലിരിത്തി ആദ്യാക്ഷരം കുറിപ്പിക്കുന്നത് നാണുവും കണ്ടിട്ടുണ്ട് .അത്തരമൊരു സന്ദർഭത്തിൽ "എനിക്കും എഴുതണം" എന്നു പറഞ്ഞ് നാണുവും പിതാവിന്റെ മടിയിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു.എന്നാൽ മഹാ പണ്ഡിതനും പ്രമാണിയും സമുഹത്തിൽ ഉന്നത നിലയുമുള്ള ഒരാളെക്കൊണ്ട് നാണുവിനെ എഴുത്തിനിരിത്തണമെന്നായിരുന്നു മടനാശാന്റെ ആഗ്രഹം. അതനുസരിച്ച് തിരുവതാംകൂറിന്റെ ധാർമ്മിക കാര്യങ്ങളിലും കരം പിരിവിലും ക്ഷേത്ര കാര്യങ്ങളിലും മOങ്ങളും നോക്കി നടത്തുന്നതിലു സ്വാധീനവും ചുമതലയുമുണ്ടായിരുന്ന എട്ടുവീട്ടിൽ പിളളമാരിൽ പെട്ട ചെമ്പഴന്തി കണ്ണങ്കര ഭവനത്തിലെ മുത്തപിള്ളയായിരുന്ന നാരായണപിള്ളയെ കൊണ്ട് നാണുവിനു വിദ്യാരംഭം കുറിപ്പിക്കുവാൻമാടനാശാൻ ആലോചിച്ചു.ആ വിവരമറിഞ്ഞപ്പോൾ മൂത്ത പിള്ളയും സന്തോഷത്തോടെ അതിന് സമ്മതിച്ചു.
നല്ല ദിവസവും മുഹൂർത്തവും നോക്കി മാടനാശാനും കുട്ടിയമ്മയുo ഒരു കൊച്ചു മുണ്ടുടുപ്പിച്ച് നാണുവിനെയും എടുത്ത് കൊണ്ട് കണ്ണങ്കര ഭവനത്തിലെത്തി .അന്നു നാണുവിന് പ്രായം അഞ്ചു വയസിനോടടുത്തിരുന്നു.
മഹാത്മാക്കളുടെ ചിത്രം ചുവരിൽ പിടിപ്പിച്ചിട്ടുള്ള പൂമുഖത്തിരുന്ന് നാരായണപ്പിള്ള നാണുവിനെ പിടിച്ച് തന്റെ മടിയിലിരുത്തി.ദേവതാ സ്തുതിക്കു ശേഷം അദ്ദേഹം അരിയും തുളസിയിലയും ചെത്തിപ്പൂവും നിറച്ച താലത്തിൽ നാണുവിന്റെ വലത് കൈയ്യിലെ കുഞ്ഞു ചൂണ്ടുവിരൽ പിടിച്ച് "ഓം ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു " എന്ന് എഴുതിച്ച ശേഷം അത് ചൊല്ലിക്കൊടുത്തു നാണു അതുപോലെ അതെല്ലാം ഏറ്റുചൊല്ലി.തേജസുറ്റ ആകൊച്ചു മുഖം കണ്ടിട്ട് മുത്തപ്പിള്ള വാൽസല്യത്തോടെ മാടനാശാനോട് പറഞ്ഞു.
"നാണു സാക്ഷാൽ നാരായണനായി വളരും. ലോകത്തിനു വഴിയും വെളിച്ചവുമേകുന്ന ഒരു മഹാനായി തീരും'' നാണു അതിന്റെ പൊരുളറിയാതെ പുഞ്ചിരിച്ചപ്പോൾ അതിന്റെ പൊരുളറിഞ്ഞമാടനാശാന്റെ ഹൃദയം ആനന്ദത്തിരകളാൽ വീർപ്പുമുട്ടി.

No comments:

Post a Comment