Thursday, 26 July 2018

കെ എസ് ആർ ടി സി

നി​ല​യി​ല്ലാ​ക്ക​യ​ത്തിൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആർ.​ടി.​സി​യെ പി​ടി​ച്ചു​യർ​ത്താൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന തീ​വ്ര​യ​ജ്ഞ​ത്തി​നി​ട​യി​ലാ​ണ് ആ​ഗ​സ്റ്റ് ഏ​ഴി​ലെ പ​ണി​മു​ട​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ഒ​രു​മ​ണി​ക്കൂർ നേ​ര​ത്തെ പ​ണി​മു​ട​ക്കു​പോ​ലും നേ​രി​ടാൻ ക​ഴി​യാ​ത്ത​വി​ധം കോർ​പറേ​ഷ​ന്റെ ധ​ന​സ്ഥി​തി ദുർ​ബ​ല​മാ​ണെ​ന്ന് മ​റ്റാ​രെ​ക്കാ​ളും അ​റി​യാ​വു​ന്ന​ത് ജീ​വ​ന​ക്കാർ​ക്കു​ത​ന്നെ​യാ​ണ്. യാ​ഥാർ​ത്ഥ്യം അ​റി​ഞ്ഞി​ട്ടും പ​ണി​മു​ട​ക്ക് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച മു​ഖ്യ യൂ​ണി​യ​നു​കൾ ആ​രു​ടെ താ​ത്പ​ര്യ​മാ​ണ് സം​ര​ക്ഷി​ക്കാൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല.​സ്ഥാ​പ​ന​ത്തിൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തിയ പ​രി​ഷ്കാര ന​ട​പ​ടി​ക​ളോ​ടു​ള്ള ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് പ​ണി​മു​ട​ക്ക് തീ​രു​മാ​ന​ത്തി​ന് പി​ന്നിൽ. മൂ​ന്നു​മാ​സ​മാ​യി മു​ട​ങ്ങാ​തെ ശ​മ്പ​ള​വും പെൻ​ഷ​നും നൽ​കാ​നാ​വും​വി​ധം കോർ​പ്പ​റേ​ഷ​ന്റെ ഭ​ര​ണ​നിർ​വ​ഹ​ണം മെ​ച്ച​പ്പെ​ട്ടു​ക​ഴി​ഞ്ഞു. കോർപറേ​ഷ​നെ മൂ​ന്ന് മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ച്ച് പ്ര​വർ​ത്ത​നം പ​ര​മാ​വ​ധി മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി. ഹാ​ജർ​ബു​ക്കിൽ ഒ​പ്പി​ടാൻ​മാ​ത്രം എ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തിൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. പ​ണി​യെ​ടു​ത്താ​ലേ വേ​ത​ന​മു​ള്ളൂ എ​ന്ന ക​ടു​ത്ത നി​ല​പാ​ടു​മാ​യി മാ​നേ​ജ്മെ​ന്റ് ഉ​റ​ച്ചു​നി​ന്ന​തി​ന്റെ ഫ​ലം കോർപറേ​ഷ​ന്റെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ഇ​ന്ന് കാ​ണാ​നു​ണ്ട്.
സി.​ഐ.​ടി.​യു, എ.​ഐ.​ടി.​യു.​സി, ഐ.​എൻ.​ടി.​യു.​സി, ഡ്രൈ​വേ​ഴ്സ് യൂ​ണി​യൻ എ​ന്നിവ സം​യു​ക്ത​മാ​യാ​ണ് ആ​ഗ​സ്റ്റ് 7 ലെ 24 മ​ണി​ക്കൂർ പ​ണി​മു​ട​ക്ക് ന​ട​ത്താൻ പോ​കു​ന്ന​ത്. പ്ര​തി​പ​ക്ഷ യൂ​ണി​യ​നൊ​പ്പം ചേർ​ന്ന് ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​ബല യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്കിൽ പ​ങ്കെ​ടു​ക്കു​ന്ന​ത് മു​ഖ്യ​മാ​യും ഒ​രു പൊ​തു​ശ​ത്രു​വി​നെ നേ​രി​ടാ​നാ​ണെ​ന്ന സ​ത്യം മ​റ​ച്ചു​വ​ച്ചി​ട്ടു​കാ​ര്യ​മി​ല്ല. ട്രാൻ​സ്പോർ​ട്ട് കോർ​പറേ​ഷ​നെ അ​ടി​മു​ടി ന​ന്നാ​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി എ​ത്തിയ പു​തിയ സി.​എം.​ഡി ടോ​മിൻ ത​ച്ച​ങ്ക​രി​യു​ടെ പ​രി​ഷ്കാര ന​ട​പ​ടി​കൾ​ക്കെ​തി​രെ യൂ​ണി​യ​നു​കൾ​ക്കി​ട​യിൽ അ​മർ​ഷ​വും പ്ര​തി​ഷേ​ധ​വും പു​ക​യു​ക​യാ​ണ്. ഇ​തി​ന​കം ന​ട​പ്പാ​ക്കിയ ഒാ​രോ ന​ട​പ​ടി​യോ​ടും യൂ​ണി​യ​നു​കൾ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്. എ​ന്നാൽ എ​തിർ​പ്പു​കൾ കൂ​സാ​തെ സ്ഥാ​പ​ന​ത്തി​ന്റെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് അ​ദ്ദേ​ഹം. ജീ​വ​ന​ക്കാ​രിൽ ന​ല്ലൊ​രു വി​ഭാ​ഗം ഇൗ ന​ട​പ​ടി​ക​ളെ ര​ഹ​സ്യ​മാ​യി​ട്ടാ​ണെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​ന്നു​മു​ണ്ട്. യൂ​ണി​യ​നു​കൾ പ​റ​യു​ന്ന​തു​മാ​ത്രം കേ​ട്ടാൽ കാ​ര്യ​ങ്ങൾ മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന യാ​ഥാർ​ത്ഥ്യം അ​വർ മ​ന​സി​ലാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​മ്പ​ള​വും പെൻ​ഷ​നും വേ​ണ്ടി ജീ​വ​ന​ക്കാ​രും പെൻ​ഷൻ​കാ​രും ഇൗ അ​ടു​ത്ത​കാ​ല​ത്ത് ന​ട​ത്തേ​ണ്ടി​വ​ന്ന സ​മ​ര​പ​ര​മ്പര അ​ത്ര​വേ​ഗം വി​സ്മ​രി​ക്കാ​നാ​വി​ല്ല​ല്ലോ. സ്ഥാ​പ​ന​ത്തി​ന്റെ ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ടേ​ണ്ട​ത് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​മാ​ണ്. കൊ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും മി​സ് മാ​നേ​ജ്മെ​ന്റും കൊ​ണ്ട് ആ​കെ പ​രി​ക്ഷീ​ണ​മായ അ​വ​സ്ഥ​യിൽ നി​ന്ന് ക​ര​ക​യ​റി​ത്തു​ട​ങ്ങിയ ഘ​ട്ട​ത്തിൽ പ​ഴയ നി​ല​യി​ലേ​ക്കു​ള്ള മ​ട​ക്കം എ​ത്ര​ത്തോ​ളം ആ​പ​ത്‌​ക​ര​മാ​ണെ​ന്ന് യൂ​ണി​യ​നു​കൾ മ​ന​സി​ലാ​ക്ക​ണം. ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങൾ മുൻ​നി​റു​ത്തി​യാ​ണ് പ​ണി​മു​ട​ക്ക് ഉൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​കൾ​ക്ക് മു​തി​രു​ന്ന​തെ​ന്ന് നേ​താ​ക്കൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​വ​ശ്യ​ങ്ങൾ പ​ണി​മു​ട​ക്കി​ലൂ​ടെ ഉ​ട​ന​ടി നേ​ടാ​നാ​വു​ന്ന​വ​യാ​ണോ എ​ന്ന് എ​ന്തു​കൊ​ണ്ട് ചി​ന്തി​ക്കു​ന്നി​ല്ല. ശ​മ്പള പ​രി​ഷ്ക​ര​ണം, ഡി.എ കു​ടി​ശി​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം തു​ട​ങ്ങിയ ആ​വ​ശ്യ​ങ്ങ​ളിൽ സർ​ക്കാർ കൂ​ടി ഉൾ​പ്പെ​ട്ട തീ​രു​മാ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.​ചർ​ച്ച​ക​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും ധാ​രാ​ളം വേ​ണ്ടി​വ​രും. പ​ണി​മു​ട​ക്ക് ഉൾ​പ്പെ​ടെ​യു​ള്ള സ​മ​ര​മു​റ​ക​ളി​ലൂ​ടെ ഒ​റ്റ​യ​ടി​ക്ക് നേ​ടി​യെ​ടു​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണിവ എ​ന്ന് തോ​ന്നു​ന്നി​ല്ല. സ്വ​ന്തം കാ​ലിൽ നിൽ​ക്കാൻ ശേ​ഷി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​ന്റെ ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. വ​രു​മാന വർ​ദ്ധ​ന​യ്ക്കാ​യി ഒ​ട്ടേ​റെ ന​ട​പ​ടി​കൾ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ പ്ര​തി​ദിന ക​ള​ക്ഷ​നിൽ ഗ​ണ്യ​മായ വർ​ദ്ധന ഉ​ണ്ടാ​കു​ന്നു​മു​ണ്ട്. മേ​ഖ​ലാ വി​ഭ​ജ​ന​ത്തി​ലൂ​ടെ വൻ വ​രു​മാന വർ​ദ്ധ​ന​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഒാ​രോ മേ​ഖ​ല​യ്ക്കും സ്വ​ത​ന്ത്ര​ചു​മ​ത​ല​ക​ളും സ​മ്പൂർണ ഭ​ര​ണാ​ധി​കാ​ര​ങ്ങ​ളും നൽ​കി​ക്കൊ​ണ്ടാ​ണ് മേ​ഖ​ലാ രൂ​പീ​ക​ര​ണം. കെ.​എ​സ്.​ആർ.​ടി.​സി​യെ ര​ക്ഷി​ക്കാ​നു​ള്ള സു​ശീൽ ഖ​ന്ന റി​പ്പോർ​ട്ടി​ലെ പ്ര​ധാന ശു​പാർ​ശ​യാ​യി​രു​ന്നു മേ​ഖ​ലാ​രൂ​പീ​ക​ര​ണം. പു​തിയ ബ​സു​ക​ളും റൂ​ട്ടു​ക​ളും ഷെ​ഡ്യൂ​ളു​ക​ളും ഒാ​രോ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​ണ്. മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള​യാ​ളാ​ണ് ഇ​തി​നാ​വ​ശ്യ​മായ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ട​ത്. പ​രീ​ക്ഷ​ണം വി​ജ​യി​ക്ക​ണ​മെ​ങ്കിൽ ജീ​വ​ന​ക്കാ​രു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. സ്ഥാ​പ​നം നി​ല​നി​ന്നാ​ലേ ത​ങ്ങ​ളു​ടെ ഭാ​വി​യും സു​ര​ക്ഷി​ത​മാ​കു​ക​യു​ള്ളു എ​ന്ന ബോ​ധം വൈ​കി​യാ​ണെ​ങ്കി​ലും ജീ​വ​ന​ക്കാർ​ക്കി​ട​യിൽ വ​ന്നി​ട്ടു​ണ്ട്. അ​തി​ന്റെ തെ​ളി​വാ​ണ് പ്ര​തി​ദിന വ​രു​മാ​ന​ത്തിൽ കാ​ണു​ന്ന വർ​ദ്ധന . ഏ​ഴാം തീ​യ​തി​യി​ലെ പ​ണി​മു​ട​ക്കി​നോ​ട് ത​ന്നെ എ​തിർ​പ്പു​ള്ള ജീ​വ​ന​ക്കാർ ഉ​ണ്ട്.
കെ.​എ​സ്.​ആർ.​ടി.​സി​യെ ന​ന്നാ​ക്കാൻ ആ​രു​വ​ന്നാ​ലും അ​ധി​ക​കാ​ലം അ​വി​ടെ ഇ​രി​ക്കാ​നു​ള്ള യോ​ഗ​മു​ണ്ടാ​കാ​റി​ല്ല. യൂ​ണി​യ​നു​ക​ളു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ലൂ​ടെ ത​ന്നെ​യാ​ണ് പ​ല​രും പു​റ​ത്തു​പോ​യി​ട്ടു​ള്ള​ത്. ഒ​ട്ടേ​റെ അ​ഹിത തീ​രു​മാ​ന​ങ്ങൾ വ​ഴി പു​തിയ മേ​ധാ​വി ത​ച്ച​ങ്ക​രി​യും യൂ​ണി​യ​നു​കൾ​ക്ക് അ​ന​ഭി​മ​ത​നാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും നൽ​കു​ന്ന സൂ​ച​ന. മേ​ധാ​വി​കൾ വാ​ഴാ​ത്ത സ്ഥാ​പ​ന​മെ​ന്ന ദു​ഷ്‌​പ്പേ​ര് നി​ല​നിൽ​ക്കു​മോ എ​ന്നാ​ണ് അ​റി​യാ​നു​ള്ള​ത്. ഇ​പ്പോൾ ന​ട​ക്കു​ന്ന പ​രി​ഷ്കാര ന​ട​പ​ടി​കൾ സർ​ക്കാ​രി​ന്റെ അ​റി​വോ​ടെ​ത​ന്നെ​യാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഏ​ത് പു​തിയ പ​രി​ഷ്കാ​രം വ​രു​മ്പോ​ഴും കു​റ​ച്ചു​പേർ​ക്ക് അ​തി​നോ​ട് എ​തിർ​പ്പു​ണ്ടാ​വുക സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​ന്റെ പേ​രിൽ ത​ച്ച​ങ്ക​രി​ക്കെ​തി​രെ വാ​ളെ​ടു​ക്കാൻ നിൽ​ക്കു​ന്ന​വർ ആ​രു​ടെ താ​ത്പ​ര്യ​ങ്ങൾ​ക്കാ​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് സ്വ​യം ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്.

No comments:

Post a Comment