Thursday, 5 July 2018

SNDP യോഗം മൈക്രോ ഫിനാന്‍സ് പദ്ധതിയും അതിന്റെ ഘടനയും

SNDP യോഗം മൈക്രോ ഫിനാന്‍സ് പദ്ധതിയും അതിന്റെ ഘടനയും

മൈക്രോ ഫിനാന്‍സ് പദ്ധതി SNDP യോഗത്തിന്റെ കണ്ടുപിടിത്തമല്ല. AD 1800 കളില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ കൃഷിക്കാരുടെ ഇടയിലും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങളിലും ചെറിയ സമ്പാദ്യ പദ്ധതിയോടെയും അതിലൂടെ കര്‍ഷകര്‍ക്കും ചെറുകിട കുടില്‍വ്യവസായ സംരംഭകര്‍ക്കും വായ്പാ പദ്ധതിയിലൂടെയും അതിദ്രുതം മുന്നേറിയ ഒരു മഹത് സംരഭമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെയും പട്ടിണിയേയും വലിയ പങ്ക് പരിഹരിച്ചത് ഈ പദ്ധതിയായിരുന്നു.

1983 ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംഗ്ലാദേശില്‍ ഗ്രാമീണ്‍ ബാങ്ക് എന്ന് അറിയപ്പെടുന്ന സംവിധാനത്തിലൂടെയാണ് മൈക്രോ യൂണിറ്റ് നടപ്പിലാക്കിയത്. തന്റെ സ്വന്തം പണം ഉള്‍പ്പെടെ ചെറിയ പലിശയ്ക്ക് ചെറുകിട ലോണുകളായി നിശ്ചിത അംഗങ്ങളുള്ള യൂണിറ്റ് രൂപീകരിച്ച് പാവപ്പെട്ട ചെറുകിട വ്യവസായ തൊഴിലാളികള്‍ക്ക് നല്കി. ഈ സംരംഭമാണ് പിന്നീട് പടര്‍ന്നു പന്തലിച്ച് ഇന്ന് അറിയപ്പെടുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയായി രൂപം കൊണ്ടത്..

SNDP യോഗം നടപ്പിലാക്കിയിരിക്കുന്ന മൈക്രോ സംവിധാനത്തില്‍ ഓരോ യൂണിയനുകളിലും മൈക്രോ ഫിനാന്‍സ്  ഇന്‍സ്റ്റിറ്റിയൂഷന്‍ (MFI) രൂപീകരിക്കുകയും അതിന് കീഴില്‍ ഓരോ ശാഖകളിലേയും കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ച് മൈക്രോ ഫിനാന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തിരിക്കുന്നു. യൂണിറ്റുകളില്‍ പരമാവധി 20 അംഗങ്ങളെവരെ ചേര്‍ക്കാം. ഈ യൂണിറ്റ് യൂണിയനില്‍ സ്ഥാപിതമായിരിക്കുന്ന MFIയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

ഓരോ യൂണിറ്റിനും ഒരു കണ്‍വീനറും ജോ. കണ്‍വീനറും ഉണ്ടായിരിക്കേണം. യൂണിറ്റിന്റെ ചുമതലയും കണക്കുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരായിരിക്കും. അംഗങ്ങള്‍ക്ക് ഓരോ ആഴ്ചയും കണക്കുകള്‍ പരിശോധിക്കുവാനുള്ളഅധികാരമുണ്ട്. ഓരോ വര്‍ഷവും ഓരോ യൂണിറ്റിന്റേയും കണക്കുകള്‍ MFI യില്‍ നല്‍കി ഓഡിറ്റുചെയ്ത് അതാത് യൂണിറ്റ് വാര്‍ഷികം സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് ആ വിവരം MFI യില്‍ അറിയിക്കേണ്ടതുമാണ്. ഓഡിറ്റ് നടത്തി വാര്‍ഷികം നടത്താത്ത യൂണിറ്റുകള്‍ക്ക് യൂണിയന്‍ വായ്പ കൊടുക്കില്ല. മാത്രമല്ല മൈക്രോ യൂണിറ്റുകള്‍ക്ക് പ്രത്യേക നിയമാവലിയും പ്രസിദ്ധീകരിച്ച് നല്‍കിയിട്ടുണ്ട്. SNDP യോഗം ശാഖാ പ്രസിഡന്റ്, സെക്രട്ടറി, കുടുംബയോഗം കണ്‍വീനര്‍ എന്നിവര്‍ എല്ലാ ആഴ്ചയിലും അവരുടെ കീഴിലുള്ള മൈക്രോയൂണിറ്റ് സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

MFI യില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ഓരോ യൂണിറ്റും അവരുടെ പരിധിയിലുള്ള ഷെഡ്യള്‍ഡ്് ബാങ്കുകളില്‍ സംഘത്തിന്റെ പേരില്‍ അക്കൗണ്ട് തുറക്കേണ്ടതും ഉണ്ട്. ങഎകയില്‍നിന്നും ലഭിക്കുന്ന സമാഹൃത രജിസ്റ്റര്‍, അറ്റന്‍ഡന്‍സ് ബുക്ക്, പാ്സ്സുബുക്ക് തുടങ്ങിയവയില്‍ മ്ാത്രമേ കണക്കുകള്‍ രേഖപ്പെടുത്താവൂ.
ഓരോ ആഴ്ചയിലേയും കണക്കുകള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തി അത് അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമാണ്. ഓരോ അംഗവും ഒരു നിശ്ചിത തുക എല്ലാ ആഴ്ചയിലും കൃത്യമായി യൂണിറ്റില്‍ അടക്കണം. ഇത് അംഗങ്ങളുടെ നിക്ഷേപത്തുകയായി അക്കൗണ്ടില്‍ വകയിരുത്തും. ഈതുക ബാങ്കില്‍ നിക്ഷേപിക്കുകയും ആയതിനുള്ള ബാങ്ക് പലിശ അംഗങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. ഒരു വര്‍ഷത്തെ നിക്ഷേപ തുകയ്ക്ക് അനുസരിച്ചാണ് ലോണുകള്‍ ബാങ്കുകള്‍ അനുവദിക്കുന്നത്.

SNDP യോഗത്തിന്റെ അനുമതിയോടെ യൂണിയനുകള്‍ MFIയിലൂടെ ചില ബാങ്കുകാരുമായി എഗ്രിമെന്റുകളില്‍ ഒപ്പുവച്ച് വിവിധ സ്‌കീമുകളിലൂടെ വായ്പാ സൗകര്യം ഒരുക്കുന്നു. യൂണിറ്റുകളില്‍നിന്നും ലഭിക്കുന്ന അപേക്ഷപ്രകാരമാണ് ഇത്തരം വായ്പകള്‍ ബാങ്കുകള്‍ നല്‍കുന്നത്. യൂണിറ്റുകളില്‍നിന്നും ലഭിക്കുന്ന വായ്പക്കുള്ള അപേക്ഷകള്‍ ബാങ്കുകള്‍ നിക്ഷേപത്തുകയും മറ്റും പരിശോധിച്ച് കൃതൃതയോടെ നടക്കുന്ന യൂണിറ്റുകളാണെന്നും വായ്പാ തുക തിരിച്ചടക്കാന്‍ ഇവര്‍ക്ക് സാധിക്കും എന്ന് ബോധ്യമായാല്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. വായ്പാ തുക ചെക്കായി ബാങ്കുകള്‍ നേരിട്ട് യൂണിറ്റുകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വായ്പ അനുവദിക്കുമ്പോള്‍ ചില മാനദണ്ഡങ്ങളും ഉണ്ട്. ഒരാളുടെ യൂണിറ്റിലെ നിക്ഷേപ തുകയുടെ 4 ഇരട്ടി മുതല്‍ 6 ഇരട്ടി തുകവരെ വായ്പയായി ലഭിക്കും. ഇത് 11.75 ശതമാനത്തിന് ബാങ്കുകള്‍ നല്‍കുമ്പോള്‍ MFI സര്‍വ്വീസ് ചാര്‍ജ്ജായി ഒരു ചെറിയ ശതമാനം പലിശ എടുത്ത് 13.25 ശതമാനംവരെ പലിശ ഈടാക്കാന്‍ ഓരോ യൂണിറ്റിനും നിര്‍ദ്ദേശം നല്‍കുന്നു. ഇങ്ങനെ MFI ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ്് അവരുടെ പ്രവര്‍ത്തന ചിലവിനുള്ളതാണ്്. ഈ വായ്പ സാധാരണ വായ്പയാണ്.

ഓരോ യൂണിറ്റിലെയും വായ്പക്കാരന്റെ തിരിച്ചടവ് അതാത് ആഴ്ചയില്‍ യൂണിറ്റുകള്‍ MFIയുടെ അക്കൗണ്ടിലേക്ക് തിരിച്ചടക്കുന്നു. MFI അത് ഓരോ മാസവും കൃത്യമായി ബാങ്കുകളിലേക്കും തിരിച്ചടക്കുന്നു.
ഈ സംവിധാനത്തില്‍ ഒരിടത്തും ആര്‍ക്കും അനധികൃതമായി വായ്പ എടുക്കാന്‍ സാധിക്കില്ല. അതാത് യൂണിറ്റുകളില്‍നിന്നും ലഭിക്കുന്ന വായ്പാ അപേക്ഷയും അപേക്ഷകന്റെ നിക്ഷേപത്തുക, അറ്റന്‍ഡന്‍സ്, മുതലായവ പരിശോധിച്ചേ ബാങ്കുകള്‍ നേരിട്ടാണ് വായ്പ നല്‍കുന്നത്. വെറുതേ ഓടിച്ചെന്നാല്‍ ആര്‍ക്കും വായ്പ ലഭിക്കില്ല. മൈക്രോ ഫിനാന്‍സ് യൂണിറ്റില്‍ അംഗമല്ലാത്ത, MFI അംഗീകരിക്കാത്ത ആര്‍ക്കും വായ്പ ലഭിക്കില്ല. വായ്പ എടുക്കുമ്പോള്‍ പലിശവിവരവും തിരിച്ചടവ് സംബന്ധിച്ച കാര്യവും വായ്പക്കാരനായ യൂണിറ്റ് അംഗത്തെ അറിയിച്ചിരിക്കും. എല്ലാ ആഴ്ചയും യൂണിറ്റ് തീരുമാനിച്ചിരിക്കുന്ന സമയത്തും അംഗങ്ങളുടെ വീടുകളിലുമാണ് യൂണിറ്റ് യോഗം നടക്കുന്നത്.

വിവാദമായിരിക്കുന്ന പിന്നോക്ക കോര്‍പ്പറേഷന്‍ വായ്പയും ഇതേ സംവിധാനത്തിലൂടെയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ വായ്പ എടുക്കുന്നത് യൂണിറ്റുകളില്‍നിന്നും ലഭിക്കുന്ന അപേക്ഷകള്‍ യൂണിയനുകളുടെ അനുമതിയോടെ MFI യിലൂടെ യോഗത്തിന് സമര്‍പ്പിക്കുകയും യോഗം അത് പിന്നോക്ക കോര്‍പ്പറേഷനില്‍ നല്‍കുകയുമാണ് ചെയ്യുന്നത്. പിന്നോക്ക കോര്‍പ്പറേഷന്‍ അനുവദിക്കുന്ന തുക 3 ശതമാനം പലിശക്ക് SNDPയോഗം അപേക്ഷ നല്‍കിയിരിക്കുന്ന യൂണിയനുകള്‍ക്ക് ബാങ്കിലൂടെതന്നെ കൈമാറുന്നു. യൂണിയനുകളിലെ MFI അവിടെ വായ്പക്ക് അപേക്ഷിച്ചിട്ടുള്ള യൂണിറ്റുകള്‍ക്ക് ബാങ്കിലൂടെതന്നെ തുക കൈമാറുന്നു. ഇവിടെയും പരമാവധി ഈടാക്കാവുന്ന പലിശ 5 ശതമാനം മാത്രമാണ്. എന്നാല്‍ പല യൂണിയനുകളിലേയും MFI അതിന് 4 ശതമാനം മാത്രമേ ഈടാക്കാറുള്ളു. എന്നാല്‍ അപൂര്‍വ്വം ചില യൂണിയനുകള്‍ പലിശയായ 3 ശതമാനം യൂണിയന്‍ അവരുടെ അക്കൗണ്ടില്‍നിന്ന് എടുത്ത് പിന്നോക്ക കോര്‍പ്പറേഷനില്‍ അടച്ച് അപേക്ഷകര്‍ക്ക് പലിശരഹിതമായി ഈ വായ്പ നല്‍കിയിട്ടുമുണ്ട് എന്ന് അറിയുന്നു.

ഇവിടെ ഒരാള്‍ക്കും ബാ്ങ്കുകളെ കബളിപ്പിക്കാന്‍ സാധിക്കില്ല. കാരണം വായ്പ ഏതായാലും ലഭിക്കാന്‍ അപേക്ഷകന്റെ നിക്ഷേപത്തുക, അതും കുറഞ്ഞത് ഒരുവര്‍ഷമായിട്ടുള്ള നിക്ഷേപത്തുക ബാങ്കുകളെ ബോധ്യപ്പെടുത്തണം. പിന്നെ എങ്ങനെ തട്ടിപ്പ് നടത്തും എന്ന് മനസ്സിലാകുന്നില്ല. മേല്‍ഘടകത്തിലെ ചില നേതാക്കള്‍ വ്യാജ യൂണിറ്റുകളുണ്ടാക്കി വായ്പ തട്ടി എന്നാണ് പറയുന്നത്. അതും അങ്ങനെ വന്നാല്‍കൂടി 20 അംഗങ്ങളുടെ ഒരു വര്‍ഷത്തെ നിക്ഷേപത്തുക ബാങ്കിനെ ബോധ്യപ്പെടുത്തണം. മാത്രമല്ല അവര്‍ ഏതെങ്കിലും MFI യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമുണ്ട്.

ഇവിടെയും SNDPയോഗം സെക്രട്ടറിക്കോ പ്രസിഡന്റിനോ, കോര്‍ഡിനേറ്റര്‍ക്കോ എങ്ങനെ പണം ലഭിക്കും എന്നതും ചിന്തിക്കേണ്ടതാണ്...? അവര്‍ക്ക് വായ്പ ലഭിക്കണമെങ്കില്‍ അവര്‍ ഏതെങ്കിലും MFI അംഗീകാരമുള്ള യൂണിറ്റില്‍ അംഗമായി ഒരുവര്‍ഷത്തെയെങ്കിലും നിക്ഷേപമുണ്ടായിരിക്കണം.
എന്നാല്‍ അടൂര്‍, തൃക്കരിപ്പൂര്‍, പുല്‍പ്പള്ളി തുടങ്ങിയ യൂണിയനുകളിലെ ക്രമക്കേടുകളാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ഭാരവാഹികളായവരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കിയത്. അത്തരം ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ അത് പരിശോധിക്കാനും നടപടി എടുക്കാനും സാധിച്ചിരുന്നു. 750000 ല്‍ പരം യൂണിറ്റുകളില്‍ ഈ മൂന്നിടത്താണ് ക്രമക്കേട് എന്നതും ഓര്‍ക്കണം. അതിനെ പര്‍വ്വതീകരിച്ചു കാട്ടിയത് തനി രാഷ്ട്രീയമാണ് എന്ന് പകല്‍പോലെ സത്യം.

ഇനി ഈ കേസ് മുന്നോട്ടുപോയാല്‍ ക്രമക്കേട് നടന്ന ഇടത്താണ് അന്വേഷണം ചെല്ലേണ്ടതും. അപ്പോള്‍ ക്രമക്കേട് കാട്ടിയവരാണ് കുറ്റക്കാര്‍. ഒരു ബാങ്കില്‍നിന്നും വായ്പ എടുത്തയാള്‍ അത് തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പ്രസിഡന്റോ സെക്രട്ടറിയോ ഭരണസമിതിയോ കുറ്റക്കാരായി അവരെ ശിക്ഷിക്കാന്‍ സാധിക്കുമോ..? അങ്ങനെയെങ്കില്‍ നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകളിലെ എത്രയോ സെക്രട്ടറി, പ്രസിഡന്റ്, മറ്റ് ഭരണസമിതികള്‍ ജയിലില്‍ പോകേണ്ടിവരും...? അതുപോലെ ഒരു ബാങ്കിന്റെ സെക്രട്ടറി അഴിമതി കാട്ടി പണം അപഹരിച്ചാല്‍ ബാങ്ക് ചെയര്‍മാനോ മറ്റോ ജയിലില്‍ പോകുമോ..? കോ - ഓപ്പറേറ്റീവ് ബാങ്കുകളിലെ പലവിധ അഴിമതികള്‍ പാട്ടാണ്. അതില്‍പ്രകാരം വകുപ്പ് മന്ത്രി ജയിലില്‍ പോകുമോ..? വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുത്ത ചരിത്രമുണ്ടോ..? അപ്പോള്‍ അഴിമതി, ക്രമക്കേട് നടന്നാല്‍ അത് നടന്ന ഉറവിടത്തിലാണ് ശിക്ഷണ നടപടി ഉണ്ടാകേണ്ടത്. മറിച്ച് ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങളും വിവാദങ്ങളും രാഷ്ട്രീയപ്രേരിതം എന്നകാര്യം പരമസത്യമായി അവശേഷിക്കുന്നു.

No comments:

Post a Comment