Monday, 9 July 2018

പീഡന മുറിയിലെ പതിനാറു ദിവസങ്ങള്‍

പീഡന മുറിയിലെ പതിനാറു ദിവസങ്ങള്‍
ആയിരം വാട്ട്സ് കത്തിനില്‍ക്കുന്ന വൈദ്യുതി വിളക്കിന്റെ വെളിച്ചത്തില്‍ ചോദ്യങ്ങള്‍ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. “ഭാസ്കര്‍ റാവു എവിടെ?” ആര്‍എസ്.എസ്സി ന്റെ മുഖ്യ സംഘാടകരിലൊരാളായ ഭാസ്കര്‍റാവു അടിയന്തരാവസ്ഥയ്ക്കെതിരായ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നകാലം; ആലപ്പുഴയിലും എത്തി യിരുന്നു. ഇസ്പേഡ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോപിനാഥന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് അറിയേണ്ടിയിരുന്നത് ഭാസ്കര്‍റാവു ഇപ്പോള്‍ എവിടെയുണ്ടെന്നാണ്

പക്ഷ ഗോപകുമാര്‍ എന്ന ആലപ്പുഴ ജില്ലയിലെ ആര്‍.എസ്സ്.എസ്സി ന്റെ പ്രചാരകന്‍ ആ ചോദ്യത്തിനു മുന്നില്‍ പതറിയില്ല. സംഘരഹസ്യം മരിച്ചാലും സൂക്ഷിക്കാനുളളതാണ് എന്ന ചിന്തയായിരുന്നു അപ്പോള്‍ ഗോപകുമാറിന്റെ മനസ്സില്‍. പിന്നാലെ അടുത്ത ചോദ്യം

“കുരുക്ഷേത്രം എവിടെ അച്ചടിക്കുന്നു?”.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ സെന്‍സറിങ്ങിന്റെ കടുത്ത നിയമങ്ങള്‍ വാര്‍ത്തകളിലെ ശരികളെ തടഞ്ഞപ്പോള്‍, സെന്‍സറിങിനെ പുല്ലുവില കല്പിച്ചുകൊണ്ട് അടിയന്തിരാവസ്ഥയുടെ ഭീകരതകളെ ജനമദ്ധ്യത്തില്‍ എത്തിച്ചതാണ കുരുക്ഷേത്രം’. രഹസ്യമായിഅച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന കുരുക്ഷേത്രത്തിന്റെ ഉറവിടമായിരുന്നു അവര്‍ക്കന്ന് അറിയേണ്ടിണ്ടിയിരുന്നത്. അതിനും മൌനം മറുപടി. ആ നിമിഷം മുതല്‍ പതിനാറുദിവസം നീണ്ട മനുഷ്യത്വരഹിതമായ ‘പീഡനങ്ങള്‍ക്ക്’ ‘കൌസ്തുഭ’ത്തിന്റെ നാലു ചുമരുകള്‍ക്കുളളില്‍ തുടക്കം കുറിച്ചു.

ആലപ്പുഴ നഗരത്തില്‍ മുപ്പാലത്തിനടുത്ത് പോലീസ് സ്റ്റേഷനു ചേര്‍ന്നു നില്‍ക്കുന്ന ഒറ്റ നില പഴയവീട്ടിലാണ് അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്സ്.എസ്സുകാരെ കൈകാര്യം ചെയ്യാനുളള ക്യാമ്പ് ആരംഭിച്ചത്.ഗോപിനാഥനനായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ക്യാമ്പിന്റെ ചുമതല .അന്ന് സി.ഐ. ആയിരുന്ന സുരേന്ദ്രന്‍, ഇപ്പോള്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കുന്ന ജയപ്രകാശ് തുടങ്ങിയവരായിരുന്നു ക്യാമ്പി ന്റെ മറ്റു ചുമതലക്കാര്‍. ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍വച്ച് അടുത്തു പരിചയമുണ്ടായിരുന്ന യൂതത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റിക്കൊടുത്താണ് ഗോപകുമാറിനെ പോലീസ് പിടികൂടുന്നത്. പോലീസ് ബസ് സ്റ്റാന്‍ഡ് വളയുകയും താന്‍ അകപ്പെട്ടു എന്നു ബോദ്ധ്യമാവുകയും ചെയ്ത അവസരത്തില്‍ ൈയിലിരുന്ന ആര്‍.എസ്സ്.എസ്സിനെ സംബന്ധിക്കുന്ന രഹസ്യ രേഖകളടങ്ങുന്ന ബാഗും കുടയും ആദ്യംകയറിയ ബസ്സില്‍ ഉപേക്ഷിച്ച് ഗോപകുമാര്‍ മറ്റൊരു ബസ്സില്‍ കയറിയിരുന്നു. ബസ്സ്റ്റാന്‍ഡില്‍ അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍കണ്ട് ഓടിക്കൂടിയ നാട്ടുകാരോടായി “കളളനാണ്, മോഷണക്കേസില്‍ പ്രതി” എന്നു പരിചയപ്പെടുത്തുകയായിരുന്നു. പോലീസ് സന്നാഹം.

അവിടെനിന്നും നേരെ കൊണ്ടുപോയത് മുപ്പാലത്തെപോലീസ് ക്യാമ്പിലേയ്ക്ക്. ഗോപകുമാറിനെ ആദ്യം നേരിട്ടത് ജയപ്രകാശ്. “എന്തോ ഒരു ചോദ്യം ചോദിച്ച് മറുപടി കിട്ടും മുമ്പേ അ യാള്‍ കൈയിലിരുന്ന റൂള്‍ത്തടി കൊണ്ട് എന്റെ തലയിലാഞ്ഞടിച്ചു. തലപൊട്ടി മുഖത്തും ശരീരത്തുമായി ചോരപടര്‍ന്നു. ഞാന്‍ ബോധംകെട്ടുപോയി. ബോധമുണരുമ്പോള്‍ ശക്തമായ, കണ്ണു മങ്ങിപ്പോകുന്ന പ്രകാശമുളള ഒരു മുറിയിലായിരുന്നു ഞാന്‍. അവിടെ കിടന്നാല്‍ പകലും രാത്രിയും അറിയുമായിരുന്നില്ല. ഭക്ഷ ണം കഴിക്കുന്നതും മലമൂത്ര വിസ്സ ര്‍ജ്ജനം നടത്തുന്നതുമൊക്കെ ആ മു റിയില്‍ തന്നെ.” ഗോപകുമാര്‍ അക്കാലത്തെ തന്റെ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. 1976 ആഗസ്റ്റ് ഒന്നിനാണ് ഗോപകുമാറിനെ അറസ്റ്റ് ചെയ്യുന്നത്.

കേരളീയനല്ലെങ്കിലും കേരളീയനെപ്പോലെ ജീവിക്കുകയും ആര്‍.എസ്സ്.എസ്സിന്റെ താഴെത്തട്ടുവരെബന്ധം പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു ഭാസ്കര്‍ റാവു. നിരന്തരമായിയാത്ര ചെയ്തു കൊണ്ടിരിക്കും ജനസംഘത്തിന്റെയും ആര്‍എസ്സ്.എസ്സിന്റെയും അടിയന്തരാവസ്ഥ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് രൂപം കൊടുത്ത ലോക്സംഘര്‍ഷ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായിട്ടാണ് അന്ന് റാവു കേരളത്തില്‍ഓടിനടന്നിരുന്നത്. അതിനിടയില്‍ പലപ്പോഴായി ആലപ്പുഴയിലും എത്തിയിരുന്നു. സംസ്ഥാനം മുഴുവന്‍ അതുകൊണ്ടു തന്നെനോട്ടപ്പുളളിയായിരുന്ന റാവുവിനെ എങ്ങനെയും അകത്താക്കുക എന്നത് ഭരണാധികാരികളുടെ വാശിയായിരുന്നു. അതിനു തുമ്പു കിട്ടാന്‍ വേണ്ടണ്ടിയാണ് ഗോപകുമാറിനെ ക്യാമ്പില്‍ കൊണ്ടണ്ടുപോയത്. കേരളമൊട്ടാകെ കുരുക്ഷേത്രത്തിന്റെ അമ്പതിനായിരം കോപ്പി രഹസ്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ജില്ലകള്‍ മാറിമാറി പ്രസ്സുകള്‍ മാറിമാറി അച്ചടിച്ചിരുന്ന കുരുക്ഷേത്രം തടയേണ്ടണ്ടത് അവരുടെ ആവശ്യമായി മാറി. ആ വിവരങ്ങൾ കിട്ടാന്‍ ‘പറ്റിയ ഇര’യാണ് ഗോപകുമാര്‍ എന്ന തിരിച്ചറിവിലാണ് ആലപ്പുഴ ജില്ലയിലെ അന്നത്തെ ഏറ്റവും ക്രൂരനായ പോലീസ് ഓഫീസര്‍ എന്നറിയപ്പെട്ടിരുന്ന ഗാപിനാഥന്‍നായര്‍ തന്റെ മര്‍ദ്ദനമുറകള്‍ ഏതാണ്ട് എല്ലാംതന്നെ ഗോപകുമാറിനു മേല്‍ പ്രയോഗിച്ചത്.
ഉരുട്ടലിലായിരുന്നു തുടക്കം. ഉലക്ക കയറ്റിവച്ചുളള പ്രയോഗം.

പത്തുവയസ്സുമുതല്‍ ആര്‍.എസ്സ്.എസ്സിന്റെ കായികാഭ്യാസങ്ങളില്‍ പങ്കെടുത്തിരുന്നതുകൊണ്ട് ആദ്യമൊക്കെ പിടിച്ചുനിന്നു. മൂന്നു ഘട്ടം കഴിഞ്ഞപ്പോള്‍ അവശനായി.അവരുടെ ചോദ്യങ്ങള്‍ക്കൊന്നും പക്ഷേ, ഗോപകുമാര്‍ മറുപടി നല്‍കിയില്ല. ഉരുട്ടലിന്റെ കടുത്ത വേദനയി ല്‍ പലപ്പോഴും അലറി നിലവിളിച്ചു എന്ന് ഗോപകുമാര്‍ പറയുന്നു.
പോലീസ് ക്യാമ്പായ കൌസ്തുഭം എന്ന ചെറിയ വീടിന്റെ ഉളളില്‍ നിന്ന് നിലവിളികള്‍ പുറത്തേയ്ക്കു ചാടി. കാര്യമായ മറുപടികള്‍ ഒന്നും കിട്ടാതിരുന്നതുകൊണ്ട് ണ്ട ഗോപിനാഥന്‍നായര്‍ പുതിയമര്‍ദ്ദന രീതികളിലേക്ക് കടന്നു. അതിലൊന്നായിരുന്നു കാവടികെട്ട്.

“കൈ രണ്ടും മുകളിലേയ്ക്ക് പിടിച്ചുയര്‍ത്തും അതിനുശേഷം കൈകള്‍ക്കും കഴുത്തിനുമിടയിലൂടെ ഒരു ലാത്തി തിരുകിക്കയറ്റും. ആ മരവിപ്പില്‍തുടങ്ങും വേദന. പിന്നീടത് വളര്‍ന്ന് ബോധം കെടുന്നതില്‍ എത്തും. ഇതിനിടയില്‍ മരവിപ്പുംവേദനയും കൊണ്ട് ബാലന്‍സ്കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നിന്നാടും. വീഴാന്‍പോകുമ്പോള്‍ വശങ്ങളില്‍ നില്‍ക്കുന്ന പോലീസുകാര്‍ പിടിച്ചു നേരെനിര്‍ത്തും. ബോധംകെട്ട് നിലത്തുവീഴുന്നതുവരെ ഈ പ്രക്രിയ തുടരും. ഗോപകുമാര്‍ ഓര്‍ക്കുന്നു. കാവടികെട്ടിന്റെ വേദന പിന്നെയും ദിവസങ്ങള്‍ നീളും.“പല തവണ എന്റെ കൈകള്‍ മുകളിലേയ്ക്ക് പിടിച്ചുകെട്ടി കപ്പിയില്‍ കെട്ടി കാലിന്റെ പെരുവിരലില്‍ ശരീരം നില്‍ക്കത്തക്കവിധം നിര്‍ത്തി. അതും ഗോപിനാഥന്‍നായരുടെ രീതികളിലൊന്നായിരുന്നു.”ഗോപകുമാര്‍ പറയുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഒരിക്കല്‍ ആലപ്പുഴയില്‍ എത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിനെ തിരുവല്ലയില്‍ ഗോപകുമാര്‍ എത്തിച്ചിരുന്നു. അതിനെപ്പറ്റിയുളള ചോദ്യങ്ങളായിരുന്നു ചോദ്യം ചെയ്യലിലെ ഒരു ഘട്ടത്തില്‍ ഒപ്പം മൂഴിയാറിലെ ബോംബ് കേസെന്ന അറിവില്ലാത്തവിഷയത്തെപ്പറ്റിയുളള അന്വേഷണവും. “രാത്രിയും പകലും തിരിച്ചറിയാനാവാത്ത വിധം ഒരു പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബള്‍ബിന്റെ ചൂടേറ്റ് എന്റെ കണ്ണുകള്‍ വീര്‍ത്തിരുന്നു. കണ്ണു തുറക്കാന്‍ പറ്റാത്ത അവസ്ഥ. ഒപ്പം കഠിനമായ ശരീരവേദനയും.ഇതിനിടയിലായിരിക്കും. ഗോപിനാഥനും സംഘവും കയറിവരിക. വന്നപാടെ അവര്‍ ഇടി തുടങ്ങും. ഒരു തവണ എന്നെ ബലമായിപിടിച്ച് കുറെനേരം ഉലച്ചു. അതിനിടയില്‍ ആരോ എന്റെ നട്ടെല്ല് നോക്കി വലിയശക്തിയോടെ തൊഴിച്ചു.നട്ടെല്ലില്‍ ചെറിയൊരു ശബ്ദം കേട്ടു. ആ നിമിഷം തന്നെ ഞാന്‍ ബോധംകെട്ട് നിലത്തു വീണുപോയി. അന്നത്തെ ആ പൊട്ടല്‍ ഇപ്പോഴും ഇടയ്ക്കിടെകടുത്ത വേദനയായി തിരികെ വരാറുണ്ട് . മറ്റോരവസരത്തില്‍ ‘ഡബ്ള്‍ ആക്ഷന്‍’ എന്നൊരു പ്രയോഗം ഗോപകുമാറിനുമേല്‍ അവര്‍നടത്തിയിരുന്നു. അപ്രതീക്ഷിതമായ സമയത്ത് തല ഭിത്തിയോട് ചേര്‍ത്ത് ഇടിക്കുന്നതാണ് ആ പ്രയോഗം. പതിനാറു ദിവസത്തിനിടയില്‍ ആ പ്രയോഗത്താല്‍ പല തവണ തലപൊട്ടി ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. പല തവണ ആവര്‍ത്തിച്ചു നടത്തിയ ഉരുട്ടലില്‍ അദ്ദേഹത്തിന്റെ ഇടത്തേക്കാലിന്റെ തുടഭാഗവും കാലും തമ്മില്‍ചേരുന്ന ഭാഗത്ത് ഗുരുതരമായ പരിക്കേല്പിച്ചിരുന്നു. ഇന്നും ശ്രദ്ധിച്ചില്ലെങ്കില്‍ കാലിലെ കുഴഭാഗം തെന്നിമാറും. അസഹ്യമായ വേദനയായിരിക്കും അപ്പോള്‍.

“ശരീരത്തിലേറ്റ മൊത്തം ക്ഷതങ്ങള്‍ക്കും പരിക്കുകള്‍ക്കും അടിയന്താരാവസ്ഥയ്ക്കു ശേഷം അഞ്ചുവര്‍ഷത്തോളം പഞ്ചകര്‍മ്മചികിത്സ നടത്തി. അങ്ങനെയാണ് ശരീരം വീണ്ടെടുത്തത്.”
അടിയന്തരാവസ്ഥയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം. നാടൊട്ടുക്ക് ജനാധിപത്യ സംരക്ഷണത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടണ്ട് ആചരിക്കുന്ന സമയത്ത് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗോപകുമാര്‍ ഒരു മേജര്‍ഓപ്പറേഷനു വിധേയമാവുകയായിരുന്നു. ആ ഓപ്പറേഷനില്‍അദ്ദേഹത്തിന്റെ വൃഷണസഞ്ചികള്‍ നീക്കം ചെയ്തു.“ക്യാമ്പില്‍ വച്ച് ഗോപിനാഥന്‍നായര്‍ എന്നിലൊരു പുതിയ പരീക്ഷണം നടത്തി; ശാരീരിക പീഡനത്തില്‍ ഒരു പുതിയ രീതി.അദ്ദേഹം എന്റെ ലിംഗവും വൃഷണസഞ്ചിയും കൂട്ടിപ്പിടിച്ച് വലിച്ചിഴച്ചു. അടിയന്താരാവസ്ഥയ്ക്കു ശേഷം ഒരുപാട് ശാരീരിക പ്രയാസങ്ങൾക്ക് അതു കാരണമായി. ആയുര്‍വേദവും പാരമ്പര്യവൈദ്യവുമെല്ലാം പരീക്ഷിച്ചശേഷം ഒടുവില്‍ അത് നീക്കം ചെയ്തു. അത് അടിയന്താവസ്ഥയുടെ ഇരുപത്തിയഞ്ചാം വര്‍ഷം ആചരിക്കുന്ന സമയത്തായിരുന്നു എന്നൊരു കൌതുകമുണ്ട്”. നിസ്സംഗത മുഖത്തു നിഴലിച്ച ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.

വൈക്കംക്ഷേത്രത്തിനു സമീപമുളള കൊട്ടാരത്തില്‍ വീട് എന്ന ഗോപകുമാറിന്റെ വീട് ഏറെ ചരിത്ര പ്രാധാന്യമുളള സ്ഥലത്താണ്. വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് നിരവധി സത്യാഗ്രഹികളും ദേശീയ നേതാക്കളുംഅവിടെ താമസിച്ചിട്ടുണ്ട്.ചെറുപ്പകാലത്തുതന്നെ ആര്‍.എസ്സ്.എസ്സിലേക്ക് ആകര്‍ഷിക്കപ്പെട്ട ഗോപകുമാര്‍ അടിയന്താരാവസ്ഥക്കാലത്ത് സംഘത്തിന്റെ ജില്ലാപ്രചാരകനായിരുന്നു. പില്‍ക്കാലത്ത് ബി.ജെ.പി.യുടെ നാഷണല്‍എക്സിക്യൂട്ടീവ് അംഗവും ജില്ലാ പ്രസിഡന്റുമായിരുന്നിട്ടുണ്ട്.Vaikom Gopakumar

( മലയാളം വാരികയിൽ വന്ന ലേഖനം - നവംബർ 2005 . സമ്പാദനം - മനോജ് കുമാർ.  )

No comments:

Post a Comment