അഭിമന്യുവിന്റെ മരണശേഷം ഇനി മുതൽ മുസ്ലിം മത തീവ്രവാദികളായ എസ്ഡിപിഐയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തില്‍ സിപിഎമ്മിന് ഇനി അടവുനയമായിരിക്കും. മുസ്ലിം മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുമായി യാതൊരു ബന്ധവും പാര്‍ട്ടിക്ക് ഇല്ലായെന്ന് ആണയിട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരും
സിപിഎം ന്റെ സംസ്ഥാന സെക്രട്ടറിയേറ്റും തിരുത്തല്‍ പ്രസ്താവനയുമായി രംഗത്തിറങ്ങിയത് കൊടിപിടിക്കുന്ന പാവങ്ങൾ ആയ പാര്‍ട്ടി അണികളെ ആശ്വസിപ്പിക്കാനുള്ള കേവലം കണ്‍കെട്ട് വിദ്യ മാത്രമെന്നാണ് ഇ ചാത്തന്നൂർക്കാരന്റെ വിലയിരുത്തല്‍.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ എസ്ഡിപിഐ അടക്കമുള്ള മുസ്ലീം മതതീവ്രവാദ സംഘടനകളുമായും. മദ്ധ്യകേരളത്തില്‍ ക്രൈസ്തവ സഭകളുമായും രഹസ്യ ബന്ധത്തിനുള്ള നീക്കം സിപിഎം നേരത്തെ തന്നെ തുടങ്ങിയതാണ്. ലൈംഗീകാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിലും സഭാനേതൃത്വം കുടുങ്ങിയതോടെ സിപിഎമ്മിന് കാര്യങ്ങള്‍ എളുപ്പത്തിലായി. എന്നാല്‍ അഭിമന്യു വധം എസ്ഡിപിഐയുമായുള്ള നീക്കുപോക്കിനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായി.
പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും എസ്ഡിപിഐക്കും, പോപ്പുലര്‍ഫ്രണ്ടിനുമെതിരായ വികാരം ശക്തമായതോടെയാണ് അടവുനയങ്ങളുമായി സിപിഎം നേതൃത്വം രംഗത്തെത്തിയത്. സിപിഎമ്മില്‍ ഒരാള്‍ക്കും നുഴഞ്ഞു കയറാനാകില്ലെന്നും സംഘടനാ സംവിധാനം സുശക്തമാണെന്നും ഇതുവരെ അവകാശപ്പെട്ടിരുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഒടുവില്‍ മാമ്മ മഞ്ഞരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചു തങ്ങളുടെ കൂട്ടത്തില്‍ എസ്ഡിപിഐക്കാര്‍ ഉണ്ടെന്ന്.
കത്വ സംഭവത്തില്‍ വാട്സാപ്പ് വഴി ഹര്‍ത്താലിന് പ്രചാരം നല്‍കിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്‍പ് എസ്ഡിപിഐ ബന്ധമുണ്ടായിരുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് കോടിയേരി പറഞ്ഞു. സിപിഎം അണികളില്‍ എസ്ഡിപിഐക്കാരില്ല, എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ഉണ്ടാകാമെന്നാണ് കോടിയേരിയുടെ നിലപാട് മാറ്റം.
വെമ്പായം, പരപ്പൂര്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നത് എസ്ഡിപിഐയുമായി രഹസ്യ സഖ്യമുണ്ടാക്കിയാണെന്നത് പരസ്യമായ സാഹചര്യത്തില്‍ ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വാര്‍ത്തകള്‍.
എന്നാല്‍ പരസ്പര സഹായത്തോടെ ജയിച്ചുവന്ന ജനപ്രതിനിധികളുടെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിട്ടുമില്ല. മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റും കൊലക്കേസിലെ മുഖ്യ പ്രതിയുമായ ജെ.ഐ. മുഹമ്മദ് സൈബര്‍ സഖാവെന്ന നിലയ്ക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. എസ്ഡിപിഐക്കാര്‍ സിപിഎമ്മിനായി സൈബര്‍ ലോകത്തടക്കം ഉണ്ടെന്നു സിപിഎമ്മിന് ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.
എന്നാല്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിലും, അഭിമന്യു വധത്തില്‍ യുഎപിഎ ചുമത്തുന്നതിലും സിപിഎമ്മിനും എസ്ഡിപിഐക്കും ഒരേ നയമാണ്. കൂടാതെ മതന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുന്നു എന്ന എസ്ഡിപിഐയുടെ ഇരവാദത്തിനും സിപിഎം ഇപ്പോഴും പിന്തുണ നല്‍കുന്നു. സിപിഎം മുഖപത്രത്തിലെ കഴിഞ്ഞ ദിവസത്തെ കോടിയേരിയുടെ ലേഖനം മുസ്ലീം, ക്രൈസ്തവ മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നതിനാണ്. സന്ദേശം വ്യക്തം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതതീവ്രവാദ, ഭീകര പ്രസ്ഥാനങ്ങളെ കൂടെക്കൂട്ടുകയും, സ്വന്തം അണികളെ വര്‍ഗീയതയ്‌ക്കെതിരെ പോസ്റ്ററൊട്ടിച്ച് കബളിപ്പിക്കുകയും എന്ന എക്കാലത്തെയും അടവുനയമാണ് സിപിഎം ഇപ്പോള്‍ പയറ്റുന്നത്.
NB: സഖാക്കളെ അഭിമന്യു കുത്തേറ്റു മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു മാസം ഒന്നാകാൻ പോകുന്നു പ്രതികൾ എവിടെ???കേസ്സ് എങ്ങും എത്താതെ തേച്ചു മാച്ചു കളയാൻ നീക്കം നടക്കുന്നു...വീട് വച്ച് കൊടുത്തു മാതാപിതാക്കളുടെ കണ്ണിൽ പൊടിയിട്ട് സഖാക്കളുടെ കണ്ണ് മൂടികെട്ടി അടവ് നയം തുടരും നിർത്തുന്നു...അരുൺസതീശൻ ചാത്തന്നൂർ...
No comments:
Post a Comment